LIMA WORLD LIBRARY

മാനസിക സംഘർഷങ്ങളിൽ നിന്ന് നാമാരും മുക്തരല്ല. അതിൽ നിന്നും മോചനം നേടാൻ നാം സ്വയം പരിശീലിക്കണം. – ജോസ് ക്ലെമന്റ്

മാനസിക സംഘർഷങ്ങളിൽ നിന്ന് നാമാരും മുക്തരല്ല. അതിൽ നിന്നും മോചനം നേടാൻ നാം സ്വയം പരിശീലിക്കണം. അതിന് അനിവാര്യമായത് സാന്ത്വനത്തിന്റെ തണൽ നല്കുന്ന നല്ല സൗഹൃദങ്ങൾ കണ്ടെത്തണം, നമ്മെ സ്നേഹിക്കുന്നവരുടെ ഉപദേശങ്ങൾ സ്വീകരിക്കണം, മുതിർന്നവരുടെ അർഥവത്തായ ജീവിതാനുഭവങ്ങൾ സ്വാംശീകരിക്കണം.ഇതൊക്കെ നമ്മെ ഒരു പരിധി വരെ ആത്മസംഘർഷങ്ങളിൽ നിന്ന് മുക്തരാക്കും. ഇതോടൊപ്പം നീതിശാസ്ത്രങ്ങൾക്കും വേദശാസ്ത്രങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും ആധുനിക ശാസ്ത്രത്തിനുമൊക്കെ ഉപരിയായി വർത്തിക്കുന്ന ഈശ്വരനെ സാധാരണ ജീവിതത്തിൽ അനുഭവമാക്കുന്ന ഒരു മാനസിക തലത്തിലേക്ക് നാം ഉയരണം. അങ്ങനെ സ്വയം പ്രചോദിപ്പിച്ച് […]

കനൽക്കാറ്റ് – സുമ രാധാകൃഷ്ണൻ

ഉറങ്ങൂ.. മകനേ ഉറക്കത്തിൽ വിചിത്രമാം ലോകത്തെയെന്തിനു കാണുന്നു നിത്യവും കൂട്ടിനു ഞാനും തളരാതെ നിന്നുടെ ചാരത്തിരുന്നു മയങ്ങട്ടെ ഓമനേ തോക്കുകളിൽ നിന്നുയരുമീ തീഗോളം ആർത്തുചിരിച്ചങ്ങുറക്കം കെടുത്തുവാൻ ആരോ ഇരുളിൽ വരുന്നത് കണ്ടു നീ പേടിച്ചുറങ്ങാതിരിയ്ക്കാതെ ഓമലേ നിന്നെ തനിച്ചാക്കി നിന്നെ മറയാക്കി നിന്നിലെ സ്നേഹം പകുത്തെറിഞ്ഞീടട്ടെ പാവമിതൊന്നുമറിയാത്ത ലോകത്ത് പോയങ്ങൊളിക്കുന്നു വെള്ളരിക്കൊ ക്കുകൾ ഉളിൽ കനലങ്ങെരിയുന്ന ജീവിതം കണ്ടു നിന്നുള്ളം തെളിയട്ടെ ഓമനേ നാടിന്റെ നന്മകൾ നേരിന്റെ നന്മകൾ നേടിയെടുത്തു വളരുകെന്റോമലേ ഒന്നു ചിരിച്ചങ്ങുറങ്ങൂ മകനേ നീ […]

അറ്റുപോകാത്ത വരികൾ. ( പ്രൊഫ. റ്റീ. ജെ. ജോസഫിനു സമർപ്പിക്കുന്നു) – കാരൂർ സോമൻ

കണ്ണീർകൊണ്ട് നനച്ചു വളർത്തിയ, നിശാപുഷ്പമേ പുണരുമോ നീ, ഈറനിൽ പൊതിഞ്ഞെൻ മനം, നേരിപ്പൊടിലെന്നും വെന്തരിയുന്നു, കരയുന്ന കണ്ണുകൾ ക്കറിയില്ലെൻ ദുഃഖം, ചെഞ്ചുണ്ടിലെരി യുന്നേൻ വികാരം, കൈകാലുകൾ മുറിച്ചുമാറ്റി ഭീകരർ, മനംനൊന്തു ഭാര്യയും ആരങ്ങോഴിഞ്ഞു, കണ്ണീർക്കണങ്ങൾ ഊർന്നുവീണു, വാളുയർത്തിയ വരികൾ ചാരമായി, ഇരുൾ പടർന്ന വഴികളിൽ പതറി, അലറിയടുത്തവർ അലറികരഞ്ഞു, ചോരയിലെഴുതിയ കഴുകൻ വരികൾക്ക്, അതിരുകളി ല്ലാതെ കൊത്തിപറക്കുന്നു കഴുകന്മാർ, മനം വിതുമ്പുന്ന വേദിയിൽ പാടുന്നു, ശവംകൊത്തികൾ കരിവള യണിയിക്കുന്നു.

വ്യവസായ രംഗത്ത് വളർച്ച

കൊച്ചി∙ രാജ്യത്തെ വ്യാവസായിക ഉൽപാദനത്തിൽ തുടർച്ചയായ രണ്ടാം മാസവും രണ്ടക്ക വളർച്ച. ഉൽപന്ന നിർമാണം, വൈദ്യുതോൽപാദനം, ഖനനം തുടങ്ങിയ മേഖലകളിലാണ് ജൂണിൽ കരുത്തുറ്റ വളർച്ചയുണ്ടായതെന്ന് സർക്കാർ അറിയിച്ചു. വ്യവസായ ഉൽപാദന സൂചിക മുൻകൊല്ലം ജൂണിലെ നിലയെക്കാൾ 12.3% ഉയർന്നു. മേയിൽ രേഖപ്പെടുത്തിയത് 19.6% വാർഷിക വളർച്ചയാണ്. എല്ലാത്തരം വ്യവസായങ്ങളും ജൂണിൽ വളർച്ചയാണു രേഖപ്പെടുത്തിയത്.

തമിഴ്നാടിന് ഇനി സ്വന്തം ബ്രാൻഡ് ഉപ്പ്

ചെന്നൈ ∙ ഉപ്പ് ഉൽപാദന മേഖലയിലെ തൊഴിലാളികൾക്കു സ്ഥിരവരുമാനം ഉറപ്പാക്കാനായി തമിഴ്നാട് ‘നെയത്ൽ ഉപ്പ്’ എന്ന പേരിൽ സ്വന്തം ബ്രാൻഡ് പുറത്തിറക്കി. തമിഴ്‌നാട് സോൾട്ട് കോർപറേഷനാണു വിതരണച്ചുമതല. നിലവിൽ ജനങ്ങൾക്കു മിതമായ നിരക്കിൽ സർക്കാർ ഉപ്പുവിതരണം നടത്തുന്നുണ്ട്. ഇതു പ്രത്യേക ബ്രാൻഡ് ആക്കുകയായിരുന്നു.

മരുന്നിനു പോലുമില്ല മരുന്നു വ്യവസായം

കൊച്ചി ∙ പ്രതിവർഷം കേരളം ഉപയോഗിക്കുന്നത് ഏകദേശം 15,000 കോടിയിലേറെ രൂപയുടെ മരുന്നുകൾ. ലൈസൻസുള്ള ഫാർമ യൂണിറ്റുകൾ കേരളത്തിൽ 15 എണ്ണം മാത്രം. രാജ്യത്തൊട്ടാകെ 10500 യൂണിറ്റുകൾ‍ ഉള്ളപ്പോഴാണ് ഈ ദുഃസ്ഥിതി. ഇന്ത്യയിൽ നിന്നുള്ള 1.55 ലക്ഷം കോടി രൂപയുടെ മരുന്നു കയറ്റുമതിയിൽ കേരളത്തിന്റെ വിഹിതം വെറും 50 കോടി രൂപ; മൊത്തം കയറ്റുമതിയുടെ 0.03 %! രാജ്യത്തെ ഫാർമ വ്യവസായത്തിന്റെ സാധ്യതകൾ ഉപയോഗിക്കുന്നതിൽ കേരളം ബഹുദൂരം പിന്നിൽ. തെലങ്കാന ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ ഫാർമ പാർക്കുകൾക്കു നൽകുന്നതു […]

പാക്ക് യുദ്ധക്കപ്പൽ ശ്രീലങ്കയിൽ

കൊളംബോ ∙ പാക്കിസ്ഥാനു വേണ്ടി ചൈന നിർമിച്ച് ജൂണിൽ കമ്മിഷൻ ചെയ്ത യുദ്ധക്കപ്പൽ പിഎൻഎസ് തൈമൂർ  ശ്രീലങ്കയിൽ എത്തി. 15 വരെ കൊളംബോ തുറമുഖത്തു നങ്കൂരമിടുന്ന കപ്പൽ ശ്രീലങ്കൻ നാവികസേനയ്ക്കൊപ്പം സൈനികാഭ്യാസത്തിൽ പങ്കെടുത്തശേഷം പാക്കിസ്ഥാനിലേക്കു തിരിക്കും. English Summary: Pakistan warship in Srilanka

ഷെല്ലാക്രമണം; യുക്രെയ്നിൽ ആശങ്ക പടർത്തി സാപോറീഷ്യ പോരാട്ടം

കീവ് ∙ യൂറോപ്പിലെ ഏറ്റവും വലിയ ആണവ നിലയമായ സാപോറീഷ്യയിലെ പോരാട്ടം ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ വ്യാഴാഴ്ച നിലയത്തിനുനേരെ 5 വട്ടം ഷെല്ലാക്രമണമുണ്ടായെന്നാണ് റിപ്പോർട്ട്. റഷ്യയും യുക്രെയ്നും പരസ്പരം പഴിചാരുന്നതിനിടെ, ആണവനിലയത്തിൽനിന്നു പിന്മാറാൻ റഷ്യൻസേനയോട് പാശ്ചാത്യശക്തികൾ ആവശ്യപ്പെട്ടു. പ്രദേശത്തെ സൈനികമുക്തമേഖലയായി പ്രഖ്യാപിക്കണമെന്ന് ഐക്യരാഷ്ട്രസംഘടനയും ആവശ്യപ്പെട്ടു. എന്നാൽ, റഷ്യ പ്രതികരിച്ചിട്ടില്ല. തെക്കൻ യുക്രെയ്നിലെ നീപ്രോ നദീതീരത്ത് സ്ഥിതി ചെയ്യുന്ന ആണവനിലയം കഴിഞ്ഞ മാർച്ചിലാണ് റഷ്യൻസേന പിടിച്ചെടുത്തത്. നദിക്ക് അക്കരെയുള്ള പ്രദേശങ്ങൾ യുക്രെയ്ൻ സേനയുടെ നിയന്ത്രണത്തിലും. സാപോറീഷ്യയും തൊട്ടടുത്തുള്ള ഖേർസൻ […]

സൽമാൻ റൂഷിദ് ഗുരുതരാവസ്ഥയിൽ. – സദസ്സിലിരുന്ന ഒരാൾ മിന്നൽവേഗത്തിൽ സ്റ്റേജിലേക്ക്; റുഷ്ദിയെ കുത്തിവീഴ്ത്തി

ന്യൂയോർക്ക് ∙30 സെക്കൻഡ്. എന്താണു സംഭവിക്കുന്നതെന്ന് സദസ്സിലും വേദിയിലും ഉള്ളവർക്ക് മനസ്സിലാകും മുൻപേ അതു സംഭവിച്ചു. തുടർച്ചയായ കുത്തുകളേറ്റ് സൽമാൻ റുഷ്ദി കുഴഞ്ഞുവീണു. സ്റ്റേജിലേക്ക് ഓടിയെത്തിയവർ അക്രമിയെ കീഴ്പ്പെടുത്തുകയും ചെയ്തു. നഗരത്തിൽനിന്ന് 90 കിലോമീറ്റർ അകലെയാണു ഷട്ടോക്വ ഇൻസ്റ്റിറ്റ്യൂഷൻ. വിദ്യാഭ്യാസ, സാംസ്കാരിക പരിപാടികൾ നടത്തുന്ന ഈ സ്ഥാപനത്തിൽ പ്രസംഗിക്കാനാണു റുഷ്ദി എത്തിയത്. റുഷ്ദി വേദിയിലെത്തി കസേരയിലിരുന്നതിനു തൊട്ടുപിന്നാലെയാണ് ആക്രമണം. സദസ്സിലിരുന്ന കറുത്ത വസ്ത്രം ധരിച്ച ഒരാൾ മിന്നൽവേഗത്തിൽ സ്റ്റേജിലേക്കു പാഞ്ഞുകയറുകയായിരുന്നു. രക്തത്തിൽ കുളിച്ചു നിലത്തുവീണ റുഷ്ദിക്കു സ്റ്റേജിൽ […]