LIMA WORLD LIBRARY

മാനസിക സംഘർഷങ്ങളിൽ നിന്ന് നാമാരും മുക്തരല്ല. അതിൽ നിന്നും മോചനം നേടാൻ നാം സ്വയം പരിശീലിക്കണം. – ജോസ് ക്ലെമന്റ്

മാനസിക സംഘർഷങ്ങളിൽ നിന്ന് നാമാരും മുക്തരല്ല. അതിൽ നിന്നും മോചനം നേടാൻ നാം സ്വയം പരിശീലിക്കണം. അതിന് അനിവാര്യമായത് സാന്ത്വനത്തിന്റെ തണൽ നല്കുന്ന നല്ല സൗഹൃദങ്ങൾ കണ്ടെത്തണം, നമ്മെ സ്നേഹിക്കുന്നവരുടെ ഉപദേശങ്ങൾ സ്വീകരിക്കണം, മുതിർന്നവരുടെ അർഥവത്തായ ജീവിതാനുഭവങ്ങൾ സ്വാംശീകരിക്കണം.ഇതൊക്കെ നമ്മെ ഒരു പരിധി വരെ ആത്മസംഘർഷങ്ങളിൽ നിന്ന് മുക്തരാക്കും. ഇതോടൊപ്പം നീതിശാസ്ത്രങ്ങൾക്കും വേദശാസ്ത്രങ്ങൾക്കും ആചാരാനുഷ്ഠാനങ്ങൾക്കും ആധുനിക ശാസ്ത്രത്തിനുമൊക്കെ ഉപരിയായി വർത്തിക്കുന്ന ഈശ്വരനെ സാധാരണ ജീവിതത്തിൽ അനുഭവമാക്കുന്ന ഒരു മാനസിക തലത്തിലേക്ക് നാം ഉയരണം. അങ്ങനെ സ്വയം പ്രചോദിപ്പിച്ച് കരുത്തുറ്റ മനസ്സിനുടമകളാകുകയെന്നതാണ് ഏറ്റവും വലിയ പോംവഴി. അങ്ങനെ നമുക്ക് മാനസിക സംഘർഷങ്ങളെ അതിജീവിക്കുന്നവരാകാം. ജോസ് ക്ലെമന്റ്

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px