കണ്ണീർകൊണ്ട് നനച്ചു വളർത്തിയ,
നിശാപുഷ്പമേ പുണരുമോ നീ,
ഈറനിൽ പൊതിഞ്ഞെൻ മനം,
നേരിപ്പൊടിലെന്നും വെന്തരിയുന്നു,
കരയുന്ന കണ്ണുകൾ ക്കറിയില്ലെൻ ദുഃഖം,
ചെഞ്ചുണ്ടിലെരി യുന്നേൻ വികാരം,
കൈകാലുകൾ മുറിച്ചുമാറ്റി ഭീകരർ,
മനംനൊന്തു ഭാര്യയും ആരങ്ങോഴിഞ്ഞു,
കണ്ണീർക്കണങ്ങൾ ഊർന്നുവീണു,
വാളുയർത്തിയ വരികൾ ചാരമായി,
ഇരുൾ പടർന്ന വഴികളിൽ പതറി,
അലറിയടുത്തവർ അലറികരഞ്ഞു,
ചോരയിലെഴുതിയ കഴുകൻ വരികൾക്ക്,
അതിരുകളി
ല്ലാതെ കൊത്തിപറക്കുന്നു കഴുകന്മാർ,
മനം വിതുമ്പുന്ന വേദിയിൽ പാടുന്നു,
ശവംകൊത്തികൾ കരിവള യണിയിക്കുന്നു.











