ഉറങ്ങൂ.. മകനേ
ഉറക്കത്തിൽ വിചിത്രമാം ലോകത്തെയെന്തിനു
കാണുന്നു നിത്യവും
കൂട്ടിനു ഞാനും തളരാതെ നിന്നുടെ ചാരത്തിരുന്നു മയങ്ങട്ടെ ഓമനേ
തോക്കുകളിൽ നിന്നുയരുമീ തീഗോളം
ആർത്തുചിരിച്ചങ്ങുറക്കം കെടുത്തുവാൻ
ആരോ ഇരുളിൽ വരുന്നത് കണ്ടു നീ
പേടിച്ചുറങ്ങാതിരിയ്ക്കാതെ ഓമലേ
നിന്നെ തനിച്ചാക്കി നിന്നെ മറയാക്കി
നിന്നിലെ സ്നേഹം പകുത്തെറിഞ്ഞീടട്ടെ
പാവമിതൊന്നുമറിയാത്ത ലോകത്ത് പോയങ്ങൊളിക്കുന്നു വെള്ളരിക്കൊ ക്കുകൾ
ഉളിൽ കനലങ്ങെരിയുന്ന ജീവിതം
കണ്ടു നിന്നുള്ളം തെളിയട്ടെ ഓമനേ
നാടിന്റെ നന്മകൾ നേരിന്റെ നന്മകൾ
നേടിയെടുത്തു വളരുകെന്റോമലേ
ഒന്നു ചിരിച്ചങ്ങുറങ്ങൂ മകനേ നീ
വിണ്ണിന്റെ ചാരുത കണ്ടു മയങ്ങു നീ..












സുമാ
ഒന്നു പാടിയിടാമായിരുന്നു. Sooo Nice