LIMA WORLD LIBRARY

ഒരിക്കൽ കൂടി കാലൻ നെഞ്ചു വേദനയുമായി വന്നു… – ഉല്ലാസ് ശ്രീധർ.

നേരിയ പനിയുടേയും ചെവി വേദനയുടേയും അസ്വസ്ഥതയുമായാണ് ശനിയാഴ്ച ഉറങ്ങാൻ കിടന്നത്… പാതിരാവിൽ നെഞ്ചിലൊരു തീപ്പൊരി വീണതു പോലെ… നിമിഷങ്ങൾക്കകം ഹൃദയം തീച്ചൂളയായി മാറി… യമലോകത്ത് ചിത്രഗുപ്തന്റെ കണക്ക് പുസ്തകത്തിൽ നിന്നും എന്റെ പേര് വെട്ടി എന്ന് തോന്നിയ നിമിഷം… ഇനിയൊന്നും അവശേഷിക്കുന്നില്ല… ഒരു നിലവിളി,കുഴിയെടുക്കൽ, കുടമുടക്കൽ,മണ്ണിട്ട് മൂടൽ, തെങ്ങിൻ തൈ നടൽ, ഇഡ്ഡലി,സാമ്പാർ,ബലി തർപ്പണം… പിന്നീട്…, കോടാനുകോടി ജനങ്ങളെ പോലെ വിസ്മൃതിയുടെ ആഴങ്ങളിലേക്ക് ഞാനും… ഏത് ഉല്ലാസ്…? എന്ത് ഉല്ലാസ്…? പാവം കാലൻ… നിസാരനായ എന്റെ മുന്നിൽ […]

പുരസ്ക്കാരം

പ്രിയപ്പെട്ടവരെ…. ചിങ്ങം…. ഒന്നിന്…. എനിക്കുലഭിച്ച….. ഒരുപുരസ്ക്കാരം…. കേരളത്തിലെ തന്നെ…. ആദ്യത്തെ…. പ്രാദേശിക….. വെബ്സൈറ്റ്….. നിലവിൽ….5… രാജ്യങ്ങളും….40ൽ… അധികം….. ഗ്രൂപ്പുകളും…. പങ്കിടുന്ന….. പാമ്പാടിക്കാരൻ…. ന്യൂസിന്റെ… പുതിയ…. ഒരു… സംരംഭം… കൂടി… തുടക്കം…. കുറിച്ചു…. അഡ്വ.. സക്കറിയ പ്രസ്തുത ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും പാമ്പാടിക്കാരൻ ന്യൂസിന്റെ പേരിലുള്ള…. ഉപഹാരം എനിക്ക് നൽകുകയുമുണ്ടായി…. ഈ സന്തോഷം… നിങ്ങളുമായി പങ്കുവയ്ക്കുന്നു….. 🙏🏻🌹🌹

സ്വാതന്ത്ര്യമെന്നത്- ഗീത മുന്നൂർക്കോട്

എന്തിനും ഏതിനും എവിടെയും വേണം വെറുതെ ഒരഴിച്ചുവിടൽ വാക്കുകളെ കൂട്ടിക്കെട്ടി വായ് നിറച്ചുവച്ച് നാവിനൊരുമിനുസം തുടിക്കാനില്ലിടം… വാക്കേയടങ്ങ് നാക്കേയടങ്ങ് ശാസിച്ചുശാസിച്ച് ശ്വാസം മുറുകി മർദ്ദമൊഴിയാത്ത സ്വാതന്ത്ര്യം… വേണ്ട പുറത്തോട്ട് മേലോട്ട് നേരെയsച്ചൊതുക്കലിൽ ഉള്ളോട്ടം മാത്രം കാണരുത് കണ്ണേ ഒന്നുമൊന്നും പുത്തനല്ല കണ്ണു കെട്ട് കാഴ്ച കെട്ട് കറുപ്പേയഴകെന്ന് ഇരുണ്ട് കേഴ്… വിശപ്പെന്നാണയിട്ട് വിയർത്തുവിശക്കാൻ അടങ്ങിയ ഒതുക്കത്തിലേയുള്ളൂ വഴക്കം. കൈവഴക്കം മെയ് വഴക്കം ആത്മമടക്കിയ ഉയിർക്കലിപ്പ്… ഹൃദയത്തിലേക്കൂളിയിട്ട് ഇനിയൊരു വരവു വെക്കണം ദൂരെദൂരെ അടർത്തിയിട്ട അതിർത്തിയിട്ട ഹൃദയക്കൂടുകൾ എല്ലാമുണങ്ങിക്കോട്ടി […]

ഗാനം എന്റെ രാജ്യം- സുമ രാധാകൃഷ്ണൻ

ഇന്ത്യ എന്റെ രാജ്യമാണ് നന്മയുള്ള രാജ്യമാണ് തിന്മകളെ നേരിടുവാൻ നന്മയുള്ള രാജ്യമാണ് (ഇന്ത്യ….) കാലം എന്റെ കൈകളിൽ വിലങ്ങു വെച്ചിടുമ്പൊഴും തോക്കിൻ മുന്നിൽ തോറ്റിടാതെ തേർതെളിച്ചു ഞങ്ങളും (ഇന്ത്യ…..) ഓർത്തിടുവാൻ ചോര കൊണ്ടു നേടി ഞങ്ങൾ ഇന്ത്യയും നാടിനെന്നും നന്മ ചെയ്യാൻ ചേർന്നു നിൽക്ക കൂട്ടരേ (ഇന്ത്യ….) രോഷമല്ല വിദ്വേഷമല്ല സ്നേഹമാണ് വേണ്ടത് ഒരുമയോടെ പെരുമനേടി ഒരു മനസ്സായ് വാഴുക (ഇന്ത്യ….)

ബുർജ് ഖലീഫയ്ക്ക് ‘മോതിര വളയം’; നഗരക്കാഴ്ചകളുടെ 360 ഡിഗ്രി ദൃശ്യാനുഭവം

ദുബായ്∙ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുർജ് ഖലീഫയ്ക്കു ചുറ്റും 550 മീറ്റർ ഉയരത്തിൽ 3 കിലോമീറ്റർ ചുറ്റളവിൽ ‘മോതിര വളയം’ സ്ഥാപിക്കുന്നു. ‘ഡൗൺടൗൺ സർക്കിൾ’ എന്ന പേരിലുള്ള 2 കൂറ്റൻ സമാന്തര വളയങ്ങളാണു വിഭാവനം ചെയ്യുന്നത്. ഇവിടെ നിന്നാൽ ചുറ്റുമുള്ള നഗരക്കാഴ്ചകളുടെ 360 ഡിഗ്രി ദൃശ്യാനുഭവമുണ്ടാകും. 828 മീറ്റർ ഉയരമുള്ള ബുർജ് ഖലീഫ സ്ഥിതി ചെയ്യുന്ന ഡൗൺടൗണിനു മുകളിൽ മറ്റൊരു അദ്ഭുതലോകം ഒരുക്കാനാണ് ദുബായ് തയാറെടുക്കുന്നത്. English Summary: Burj Khalifa encircled TAGS:

യുക്രെയ്ൻ ആണവ നിലയത്തിനു സമീപം മിസൈൽ ആക്രമണം; 12 പേർക്കു പരുക്ക്

കീവ് ∙ ദക്ഷിണ യുക്രെയ്നിൽ ആണവ നിലയത്തിൽനിന്നു 30 കിലോമീറ്റർ മാത്രം അകലെ ജനവാസമേഖലയിൽ റഷ്യൻ മിസൈൽ പതിച്ചതു പരിഭ്രാന്തി പരത്തി. 5 കുട്ടികൾ ഉൾപ്പെടെ 12 പേർക്കു പരുക്കേറ്റു. യുക്രെയ്നിലെ രണ്ടാമത്തെ വലിയ ആണവ നിലയമായ യുഷ്നോക്രൈൻസ്കിനു സമീപം വോസ്നെസെൻസ്ക് പട്ടണത്തിലെ 5 നില പാർപ്പിടസമുച്ചയത്തിലാണു മിസൈൽ പതിച്ചത്. മൈക്കലോവ് പ്രവിശ്യയിലാണിത്. ആണവനിലയം ലക്ഷ്യമിട്ടാണു മിസൈൽ അയച്ചതെന്നാണ് യുക്രൈൻ ആരോപണം. മാർച്ച് ആദ്യം ഈ ആണവനിലയം പിടിച്ചെടുക്കാൻ റഷ്യൻ സേന ശ്രമിച്ചിരുന്നതും അവർ ചൂണ്ടിക്കാട്ടി. റഷ്യയുടെ […]

പാക്കിസ്ഥാന്റെ വാനമ്പാടി നയ്യാര നൂർ ഓർമയായി

കറാച്ചി ∙ അതിർത്തികൾ കടന്ന ഗസൽ രാഗമായി പാക്കിസ്ഥാനിലെയും ഇന്ത്യയിലെയും സംഗീതപ്രേമികൾക്കു സ്മൃതിസാന്ദ്ര ഗാനങ്ങൾ സമ്മാനിച്ച നയ്യാര നൂർ (71) അന്തരിച്ചു. അസുഖബാധിതയായി ചികിത്സയിലായിരുന്നു. അസമിലെ ഗുവാഹത്തിയിൽ 1950ലാണു നയ്യാരയുടെ ജനനം. വിഭജനത്തിനു മുൻപു മുഹമ്മദലി ജിന്ന അസം സന്ദർശിച്ചപ്പോൾ ആതിഥേയനായത് നയ്യാരയുടെ പിതാവായിരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലുള്ള ലഹോറിലേക്ക് 1958ലാണു കുടുംബം കുടിയേറിയത്. 1971ൽ പാക്കിസ്ഥാൻ ടിവി സീരിയലുകളിൽ നയ്യാര പാടിത്തുടങ്ങി. തുടർന്ന് ഘരാന, ടാൻസെൻ തുടങ്ങിയ സിനിമകളിൽ പാടി. ബഹ്സാദ് ലക്നാവി, ഗാലിബ്, ഫൈസ് […]

പുട്ടിന്റെ വിശ്വസ്തന്റെ മകൾ കാർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടു

മോസ്കോ ∙ റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിന്റെ വിശ്വസ്തനും യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ പിന്തുണയ്ക്കുന്ന തീവ്രദേശീയവാദ സൈദ്ധാന്തികനുമായ അലക്സാണ്ടർ ഡുഗിന്റെ മകൾ ഡാരിയ ഡുഗിന (29) സ്ഫോടനത്തിൽ കൊല്ലപ്പെട്ടു. കാറിൽ ഘടിപ്പിച്ചിരുന്ന ബോംബ് പൊട്ടിയാണു മരണം. ലക്ഷ്യമിട്ടത് അലക്സാണ്ടർ ഡുഗിനെ ആയിരുന്നു എന്നാണു നിഗമനം. ദേശീയ ടിവി ചാനലിൽ അവതാരകയായ ഡാരിയ, മോസ്കോ നഗരാതിർത്തിയിലെ ഒരു ഗ്രാമത്തിൽ നടന്ന സാംസ്കാരികോത്സവത്തിൽ പിതാവിനോടൊപ്പം പങ്കെടുത്തശേഷം മടങ്ങുകയായിരുന്നു. അവസാന നിമിഷം അലക്സാണ്ടർ ഡുഗിൻ മറ്റൊരു കാറിലേക്കു മാറിയതിനാൽ പിതാവിന്റെ കാറിൽ […]

അമ്മമാർക്കും വിവാഹിതകൾക്കും വിശ്വസുന്ദരിയാകാം; നിബന്ധനകളിൽ മാറ്റം

ന്യൂയോർക്ക് ∙ വിശ്വസുന്ദരിപ്പട്ടത്തിനായി ഇനി അമ്മമാർക്കും വിവാഹിതകൾക്കും മത്സരിക്കാം. ഇതുവരെ 18നും 28നും ഇടയിൽ പ്രായമുള്ള അവിവാഹിതരെയും കുട്ടികളില്ലാത്തവരെയും മാത്രമേ മത്സരത്തിൽ പങ്കെടുക്കാൻ അനുവദിച്ചിരുന്നുള്ളൂ. കൂടാതെ, മിസ് യൂണിവേഴ്സ് പട്ടം നേടുന്ന കാലയളവിൽ വിവാഹിതയായകരുതെന്നും ഗർഭിണിയാകരുതെന്നും നിബന്ധനയുണ്ട്. 72–ാം വിശ്വസുന്ദരിപ്പട്ടത്തിനായുള്ള അടുത്ത വർഷത്തെ മത്സരം മുതൽ വിവാഹിതർക്കും പങ്കെടുക്കാമെന്ന് സംഘാടകർ അറിയിച്ചു. സ്വകാര്യ തീരുമാനങ്ങൾ വിജയത്തിനു തടസ്സമാകരുതെന്നു വിശ്വാസത്തിലാണു നിബന്ധനകളിൽ മാറ്റം വരുത്തുന്നതെന്നു സംഘാടകർ വ്യക്തമാക്കി. പുതിയ തീരുമാനത്തിൽ ഏറെ സന്തോഷിക്കുന്നതായി 2020ൽ വിശ്വസുന്ദരിപ്പട്ടം നേടിയ മെക്സിക്കക്കാരി […]