ഇന്ത്യ എന്റെ രാജ്യമാണ് നന്മയുള്ള രാജ്യമാണ് തിന്മകളെ നേരിടുവാൻ നന്മയുള്ള രാജ്യമാണ്
(ഇന്ത്യ….)
കാലം എന്റെ കൈകളിൽ വിലങ്ങു വെച്ചിടുമ്പൊഴും തോക്കിൻ മുന്നിൽ തോറ്റിടാതെ തേർതെളിച്ചു
ഞങ്ങളും
(ഇന്ത്യ…..)
ഓർത്തിടുവാൻ ചോര കൊണ്ടു നേടി ഞങ്ങൾ ഇന്ത്യയും
നാടിനെന്നും നന്മ ചെയ്യാൻ ചേർന്നു നിൽക്ക കൂട്ടരേ
(ഇന്ത്യ….)
രോഷമല്ല വിദ്വേഷമല്ല
സ്നേഹമാണ് വേണ്ടത്
ഒരുമയോടെ പെരുമനേടി ഒരു മനസ്സായ് വാഴുക
(ഇന്ത്യ….)











