നേരിയ പനിയുടേയും
ചെവി വേദനയുടേയും അസ്വസ്ഥതയുമായാണ് ശനിയാഴ്ച ഉറങ്ങാൻ കിടന്നത്…
പാതിരാവിൽ നെഞ്ചിലൊരു തീപ്പൊരി വീണതു പോലെ…
നിമിഷങ്ങൾക്കകം ഹൃദയം തീച്ചൂളയായി മാറി…
യമലോകത്ത് ചിത്രഗുപ്തന്റെ കണക്ക് പുസ്തകത്തിൽ നിന്നും എന്റെ പേര് വെട്ടി എന്ന് തോന്നിയ നിമിഷം…
ഇനിയൊന്നും അവശേഷിക്കുന്നില്ല…
ഒരു നിലവിളി,കുഴിയെടുക്കൽ,
കുടമുടക്കൽ,മണ്ണിട്ട് മൂടൽ,
തെങ്ങിൻ തൈ നടൽ,
ഇഡ്ഡലി,സാമ്പാർ,ബലി തർപ്പണം…
പിന്നീട്…,
കോടാനുകോടി ജനങ്ങളെ പോലെ വിസ്മൃതിയുടെ ആഴങ്ങളിലേക്ക് ഞാനും…
ഏത് ഉല്ലാസ്…?
എന്ത് ഉല്ലാസ്…?
പാവം കാലൻ…
നിസാരനായ എന്റെ മുന്നിൽ വീണ്ടും തോറ്റു…
എന്നാലും ശരീരം ആലയിൽ വെന്തുരുകിയ ചെമ്പ് പോലെയായി…
എവിടെ
തൊട്ടാലും വേദന…
ഫോണിനെ നിശബ്ദനാക്കി ദൂരെയെറിഞ്ഞു…
സുഹൃത്തുക്കൾ നിരന്തരം വിളിച്ചു കൊണ്ടേയിരിക്കുന്നു…
ചെവി വേദന ഇപ്പോഴും അസഹ്യമായതിനാൽ പ്രിയ കൂട്ടുകാരേ, രണ്ട് ദിവസത്തേക്ക് ഫോണിൽ സംസാരമില്ല…
ഒന്നിൽ പിഴച്ചാൽ മൂന്നിൽ എന്നാണ് ചൊല്ല്…
ഒരു വരവ് കൂടി കാലൻ വരും…
അത് വല്ലാത്തൊരു വരവായിരിക്കും…
എങ്ങനെ വന്നാലും കാലനോട് എനിക്ക് ഒന്നേ പറയാനുള്ളൂ…
“നീ പോ മോനേ കാലാ….”
____ഉല്ലാസ് ശ്രീധർ.
About The Author
No related posts.