LIMA WORLD LIBRARY

ഒറവങ്കര മാന്ത്രികൻ – എം രാജീവ് കുമാർ

കുഞ്ഞിക്കുട്ടൻ തമ്പുരാന്റെ അശ്മാദിയായ ഒറവങ്കര ചില്ലറക്കാരനല്ല. എത്രയാ ശ്ലോകങ്ങൾ എഴുതി കൂട്ടിയിരിക്കുന്നത്. കത്തുകൾ പോലും കവിതയിലാണ്. സർവ്വത്ര കവിതാമയം. സംസ്കൃത കൃതികളെല്ലാം എടുത്തു വച്ച് പച്ച മലയാളത്തിൽ കാച്ചുകയല്ലേ? അവയൊക്കെ എഴുതിക്കഴിഞ്ഞാലുടനെ പൊക്കിപ്പിടിച്ചു കൊണ്ട് പത്രമാപ്പീസിലേക്കു പോവുകയല്ല. ദൈനംദിന ജീവിതത്തിന്റെ ഭാഗമായി ശ്വാസത്തിൽ പോലും കവിത കൊണ്ടു നടന്നവരാണവർ. ഇന്നല്ലേ ഒന്നും അരമുറിയും എഴുതിയാൽ ലൈക്കടിച്ച് വീർപ്പിക്കുന്ന കവികുഞ്ജരന്മാരെക്കൊണ്ട് ഡിജിറ്റൽ ലോകം പൊറുതിമുട്ടുന്നത്. ഒറ്റ വരി കൊണ്ടാണ് ഒറവങ്കര ഒരു നൂറ്റാണ്ട് ചാടിക്കടന്നത്. “മർത്യാകാരേണ ഗോപീ വസന […]

വിദ്യാഭ്യാസ വിദഗ്ധ മേരി റോയ് അന്തരിച്ചു; സ്ത്രീകളുടെ അവകാശപ്പോരാട്ടത്തിന്റെ പ്രതീകം

കോട്ടയം ∙ വിദ്യാഭ്യാസ വിദഗ്ധയും പ്രശസ്ത വനിതാ ക്ഷേമ പ്രവർത്തകയുമായ മേരി റോയ് (89) അന്തരിച്ചു. കോട്ടയത്തെ പ്രശസ്തമായ പള്ളിക്കൂടം സ്കൂളിന്റെ സ്ഥാപകയായ മേരി റോയിയാണ് ക്രിസ്‌ത്യൻ പിന്തുടർച്ചാവകാശ നിയമപ്രകാരം പിതൃസ്വത്തിൽ പെൺമക്കൾക്കും തുല്യാവകാശമുണ്ടെന്ന സുപ്രീംകോടതി വിധിക്കു വഴിയൊരുക്കിയത്. പരേതനായ രാജീബ് റോയ് ആണ് ഭർത്താവ്. പ്രശസ്ത എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയും ലളിത് റോയിയും മക്കളാണ്. കോട്ടയത്തെ ആദ്യ സ്കൂളായ റവ. റാവു ബഹദൂർ ജോൺ കുര്യൻ സ്കൂളിന്റെ സ്ഥാപകൻ ജോൺ കുര്യന്റെ […]

കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിന് തുടക്കം; കേരളത്തിനുള്ള ഓണസമ്മാനമെന്ന് മോദി

കൊച്ചി ∙ കൊച്ചി മെട്രോയുടെ എസ്എൻ ജംക്‌ഷൻ മുതൽ വടക്കേക്കോട്ട വരെയുള്ള ഘട്ടത്തിന്റെ (ഫേസ് 1എ) ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിച്ചു. കാക്കനാട് ഇൻഫോപാർക്ക് വരെ നീളുന്ന മെട്രോ രണ്ടാം ഘട്ടം ശിലാന്യാസം, റെയിൽവേയുടെ കുറുപ്പന്തറ –കോട്ടയം – ചിങ്ങവനം ഇരട്ടപ്പാത ഉദ്ഘാടനം, കൊല്ലം – പുനലൂർ സിംഗിൾ ലൈൻ വൈദ്യുതീകരണ ഉദ്ഘാടനം, സ്പെഷൽ ട്രെയിൻ ഫ്ലാഗ് ഓഫ്, എറണാകുളം സൗത്ത്, നോർത്ത്, കൊല്ലം സ്റ്റേഷനുകളുടെ നവീകരണ പ്രവൃത്തികളുടെ ശിലാസ്ഥാപനം എന്നിവയും പ്രധാനമന്ത്രി നിർവഹിച്ചു. കൊച്ചി […]

ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യൻ: അപ്പോളോയുടെ പിൻഗാമി; ആർട്ടിമിസ് ആദ്യദൗത്യം ഇന്ന്

ന്യൂയോർക്ക്∙ ചന്ദ്രനിലേക്ക് വീണ്ടും മനുഷ്യരെയെത്തിക്കുന്ന ദൗത്യമായ ആർട്ടിമിസിന് ഇന്നു തുടക്കം. പരമ്പരയിലെ ആദ്യ ദൗത്യമായ ആർട്ടിമിസ് 1 ഇന്ന് വൈകിട്ട് 6.04ന് ഫ്ലോറിഡയിലെ കേപ് കാനവറലിൽ നിന്ന് കുതിച്ചുയരും. പരീക്ഷണാർഥമുള്ള ഈ ദൗത്യത്തിൽ മനുഷ്യയാത്രികരില്ല. എങ്കിലും ഓറിയൺ പേടകത്തെ ചന്ദ്രനു ചുറ്റുമുള്ള ഭ്രമണപഥത്തിൽ നിക്ഷേപിക്കാൻ ആദ്യദൗത്യം ശ്രമിക്കും. 2024ൽ ചന്ദ്രനു ചുറ്റും യാത്രികർ ഭ്രമണം ചെയ്യാനും 2025ൽ ആദ്യ സ്ത്രീയുൾപ്പെടെ യാത്രികരെ ചന്ദ്രോപരിതലത്തിലെത്തിക്കാനും നാസ പദ്ധതിയിടുന്നു. എസ്എൽഎസ് കരുത്തിൽ ലോകത്തിലെ ഏറ്റവും കരുത്തുറ്റതും 322 അടി ഉയരമുള്ള […]

സാങ്കേതിക തടസ്സം; ആർട്ടിമിസ് ആദ്യ ദൗത്യം മാറ്റി

ന്യൂയോർക്ക് ∙ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്നലെ വൈകുന്നേരം നടത്താനിരുന്ന ആർട്ടിമിസ് പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിന്റെ 4 കോർ സ്റ്റേജ് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണിത്. വിക്ഷേപണത്തിന് മുൻപായി താഴ്ന്ന താപനിലയിലേക്ക് എല്ലാ എൻജിനുകളെയും എത്തിക്കേണ്ടതുണ്ട്. എന്നാൽ, ഒരു എൻജിനിൽ ഇതു പറ്റിയില്ല. പുതിയ വിക്ഷേപണം വരുന്ന വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ നടന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. അരനൂറ്റാണ്ടിനു ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്നതാണ് ആർട്ടിമിസ് ദൗത്യ പരമ്പര. ഇന്നലത്തെ […]

ഇറാഖിൽ സർക്കാർ ആസ്ഥാനം ഉപരോധിച്ച് സദർ അനുയായികൾ

ദുബായ് ∙ ഇറാഖിലെ ജനകീയ ഷിയ നേതാവ് മുഖ്തദ അൽ സദർ രാഷ്ട്രീയം ഉപേക്ഷിക്കുന്നതായും രാഷ്ട്രീയ പാർട്ടി പിരിച്ചുവിടുന്നതായും പ്രഖ്യാപിച്ചതിനു പിന്നാലെ അനുയായികൾ തെരുവിലിറങ്ങി. പ്രതിഷേധക്കാർ ഇറാഖ് സർക്കാർ ആസ്ഥാന മന്ദിരത്തിലേക്ക് അതിക്രമിച്ചുകയറിയതോടെ കാവൽ പ്രധാനമന്ത്രി മുസ്തഫ അൽ കാദിമിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭാ യോഗം തടസ്സപ്പെട്ടു. സുരക്ഷാസേനയുമായുണ്ടായ സംഘർഷത്തിൽ 3 പേർ കൊല്ലപ്പെട്ടു. 15 പേർക്കു പരുക്കേറ്റു. ഇറാൻ അനുകൂലികൾ സർക്കാരുണ്ടാക്കുന്നതിനെ എതിർത്തും ഇടക്കാല തിരഞ്ഞെടുപ്പ് ആവശ്യപ്പെട്ടും അൽ സദറിന്റെ അനുയായികൾ കഴിഞ്ഞമാസം പാർലമെന്റ് മന്ദിരത്തിൽ കയറി […]

ഗോർബച്ചോവും സോവിയറ്റ് യൂണിയന്റെ പതനവും; സാമ്രാജ്യം തച്ചുടച്ച ചക്രവർത്തി

ന്യൂഡൽഹി ∙ പി.വി. നരസിംഹറാവുവും മൻമോഹൻസിങ്ങും 1991 ൽ ഉദാരവൽക്കരണ നയത്തിലൂടെ ഇന്ത്യയെ മാറ്റിയെങ്കിൽ, അതേ വർഷമാണ് മിഹയിൽ ഗൊർബച്ചോവ് ലോകം തന്നെ മാറ്റിമറിച്ചത്. അന്ന് ലോകത്തിലെ ഏറ്റവും വലിയ രാജ്യമായിരുന്ന സോവിയറ്റ് യൂണിയൻ ചരിത്രത്തിലേക്കു പിൻവാങ്ങിയതോടെ തൽസ്ഥാനത്തു 15 പുതിയ രാഷ്ട്രങ്ങൾ നിലവിൽവന്നു. പ്രതീക്ഷയും അനിശ്ചിതത്വവും അണപൊട്ടിയ മോസ്കോയിലെ നിർണായകമായ ആ മാസങ്ങളിൽ ഇന്ത്യയുടെ അംബാസഡർ ആൽഫ്രഡ് ഗോൺസാൽവസ് ക്രെംലിനിൽ ഗൊർബച്ചോവുമായി ഒരു കൂടിക്കാഴ്ച നടത്തുകയുണ്ടായി. റഷ്യൻ വിദഗ്ധൻ കൂടിയായ ഗോൺസാൽവസ് ഗൊർബച്ചോവിനോടു ചോദിച്ചു: ‘മിസ്റ്റർ […]