LIMA WORLD LIBRARY

സാങ്കേതിക തടസ്സം; ആർട്ടിമിസ് ആദ്യ ദൗത്യം മാറ്റി

ന്യൂയോർക്ക് ∙ ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ നിന്ന് ഇന്നലെ വൈകുന്നേരം നടത്താനിരുന്ന ആർട്ടിമിസ് പ്രഥമ ദൗത്യത്തിന്റെ വിക്ഷേപണം മാറ്റിവച്ചു. റോക്കറ്റിന്റെ 4 കോർ സ്റ്റേജ് എൻജിനുകളിൽ ഒന്നിൽ സാങ്കേതിക തകരാർ കണ്ടെത്തിയതിനെ തുടർന്നാണിത്. വിക്ഷേപണത്തിന് മുൻപായി താഴ്ന്ന താപനിലയിലേക്ക് എല്ലാ എൻജിനുകളെയും എത്തിക്കേണ്ടതുണ്ട്. എന്നാൽ, ഒരു എൻജിനിൽ ഇതു പറ്റിയില്ല.

പുതിയ വിക്ഷേപണം വരുന്ന വെള്ളിയാഴ്ചയോ അടുത്ത തിങ്കളാഴ്ചയോ നടന്നേക്കുമെന്ന് അഭ്യൂഹമുണ്ട്. അരനൂറ്റാണ്ടിനു ശേഷം മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാൻ ലക്ഷ്യമിടുന്നതാണ് ആർട്ടിമിസ് ദൗത്യ പരമ്പര. ഇന്നലത്തെ ദൗത്യം പരീക്ഷണാർഥമായിരുന്നു. യാത്രികർക്ക് പകരം പാവകളാണ് ഇതിലുണ്ടായിരുന്നത്.

322 അടി ഉയരമുള്ള സ്പേസ് ലോഞ്ച് സിസ്റ്റമാണ് (എസ്എൽഎസ്) ദൗത്യത്തിന്റെ യാത്രാപേടകമായ ഒറായണിനെ വഹിക്കുന്നത്. റോക്കറ്റിന്റെ പ്രഥമ വിക്ഷേപണം കൂടിയായിരുന്നു ഇന്നലെ നടക്കേണ്ടിയിരുന്നത്. റോക്കറ്റിൽ നിന്ന് ഹൈഡ്രജൻ ഇന്ധനം ചോരുന്നതായും കണ്ടെത്തിയിരുന്നു. ഈ പ്രശ്നം പരിഹരിച്ചു.

English Summary: Countdown To NASA’s Historic Lunar Mission On “Unplanned Hold”

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px