ഓണസദ്യ കവിത – Mary Alex (മണിയ )

നല്ലോരോണം വന്നല്ലോ നാട്ടാരൊത്തു സഭ കൂടി കോവിഡ് കാലം പോയല്ലോ കേമമൊരോണം നടത്തേണം ഇലയിട്ടൂണു കരുതേണം ഇഞ്ചിക്കറിയും വയ്ക്കേണം എൽ പി സ്കൂളിൻ മുറ്റത്ത്, ഏലമ്മ ടീച്ചർ എസ് വച്ചു. ചെമ്പും വാർപ്പും പാത്രങ്ങളും ചെമ്പാവരിയും കടം കൊണ്ടു കുട്ടപ്പൻ നിരയായടുപ്പു കൂട്ടി കുഞ്ഞൻ പിന്നാലേ ചെമ്പേറ്റി വെള്ളമൊഴിച്ചത് കുട്ടപ്പായി വെട്ടിത്തിളപ്പിച്ചു മത്തായി കുര്യാച്ചൻ അരിയിട്ടു പുറകെ കറി വയ്ക്കാനെല്ലാം കൂട്ടിയിട്ട് അംഗങ്ങളെല്ലാം നുറുക്കിമാറ്റി അവിയൽ വച്ചത് ചിന്നമ്മു തേങ്ങ ചിരകീതു ചിരുതേയി തൊടുകറിയേറ്റു തൊമ്മിച്ചൻ കൂട്ടുകറിയാക്കി […]
ഓണപ്പാട്ട് ഓണം വന്നോണം വന്നേ – സൂസൻ പാലാത്ര

ഓണം വന്നോണം വന്നേ ഓമൽത്തിരുവോണം വന്നേ ചിങ്ങം വന്നേ പൊന്നിൻചിങ്ങം വന്നേ അത്തം വന്നേ പൊന്നത്തം വന്നേ (2) (ഓണം വന്നോ… ) പൂക്കളിറുക്കേണ്ടേ പൂമുറ്റമൊരുക്കേണ്ടേ ഓണക്കോടിയെടുക്കേണ്ടേ ഓണത്തപ്പനെ വരവേല്ക്കാൻ (2) ( ഓണം വന്നോ… ) നാടെല്ലാമുണർന്നല്ലോ തുമ്പകളെല്ലാം പുഞ്ചിരി പൊഴിച്ചല്ലോ തുമ്പിക്കൂട്ടങ്ങളും പാറി വന്നല്ലോ പൊന്നോണപ്പൂവെയിലും വന്നേ (2) ( ഓണം വന്നോ ) പുത്തൻകോടിയുടുത്തിട്ട് ഊഞ്ഞാലാടി രസിക്കണ്ടേ തൂശനിലകൾ വെട്ടണ്ടേ പപ്പടം പായസമുപ്പേരി കൂട്ടിയുണ്ണണ്ടേ ഓണക്കളികൾ ആടി രസിക്കണ്ടേ (2) (ഓണം വന്നോ.. […]
The bridegroom of Zion – Malayalam Lyrics: Susan Palathra English translator: Thomas Mathew.

The bridegroom of Zion, Lord of Lords I’ve a craze to see you The bridegroom of Zion, Lord of Lords I Iong to rest on your chest when will you come to me? and remove all my worries dear when will you come to me? and wipe my tears dear All my worldly problems, may […]
ഡോ. സനൽഭാസ്ക്കർ

✍️ ……🦇🍃🥀🦋മയൂരഭംഗി വിടർത്തി ചന്ദ്രികാ ലാവണ്യം അലയിളകുന്ന തിരുവോണരാവിന്റെ തിരുമുറ്റത്ത് മധുമാസ ചൈതന്യം പൂക്കളം വരച്ചു പ്രകൃതിയ്ക്കു പ്രണയസംഗീതം പകർന്ന് നല്കുമ്പോൾ അനവധിയായ ആരാമസൗന്ദര്യങ്ങൾ വരച്ചിടുന്ന അനുപമലാവണ്യത്തിൽ അലിഞ്ഞലിഞ്ഞ് സ്വപ്ന വസന്ത തടങ്ങളിലെ താമരപൊയ്കകളിൽ അരയന്നങ്ങളായി നീന്തി രസിയ്ക്കാം …🤗….ചിങ്ങമാസത്തിലെ ഈ മനോഹര നിശയിൽ അവിട്ടം പുലരിയിലേക്ക് കൺചിമ്മിയുണരാൻ ഇനിയുറങ്ങാം …😴….ഒത്തിരി, ഒത്തിരി സ്നേഹത്തോടെ ….💞….അതിലേറെ ഇഷ്ടത്തോടെ നേരുന്നു പ്രിയരെ നിങ്ങൾക്കായ് “ശുഭരാത്രി”, “സുഖനിദ്ര”, “സുന്ദരസ്വപ്നങ്ങൾ”🦋🌾🍂🦉….🙌….. ഡോ. സനൽഭാസ്ക്കർ ….✨✨….🌈….🙏🙏
ഓണപൂവിളി ആരവമെങ്ങും ഓരോ ദളമായ് ഉണരുന്നൂ പൊന്നോണത്തിൻ ചാരുത യേകീ ചിങ്ങനിലാവിൻ കതിരൊളി കൾ നറുപുഞ്ചിരിതൂകീ തിരുവോ ണം: … ഓണപൂവിളി ……. – രചന. ബിജു കൈവേലി

ഓണപൂവിളി ആരവമെങ്ങും ഓരോ ദളമായ് ഉണരുന്നൂ പൊന്നോണത്തിൻ ചാരുത യേകീ ചിങ്ങനിലാവിൻ കതിരൊളി കൾ നറുപുഞ്ചിരിതൂകീ തിരുവോ ണം: … ഓണപൂവിളി ……. മലയാളത്തിൻ പൊൻപ്രഭ ചാർത്തിയ അത്തപ്പൂക്കളമുണരുമ്പോൾ നാടെങ്ങും നവ സ്വപ്നം നെയ്തൊരു തിരുവോണത്തിൻ ചാരുതയി ൽ ….. തിരുവാതിര കളിയാടാൻ ഇതിലേ അണിഞ്ഞൊരുങ്ങി മലയാളം തിരുവോണ പൊൻപുലരിയി ലെങ്ങും മാവേലിത്തമ്പ്രാൻ വരവായീ ഓണപൂവിളി …….. ഓണപാട്ട് രചന. ബിജു കൈവേലി
വാമനവേഷ വിപണന ഒണാഘോഷങ്ങൾ – കാരൂർ സോമൻ (ചാരുംമൂടൻ).

ഓണം നമ്മുടെ ദേശീയോസവമാണ്. മലയാളക്കരയിൽ നിറപ്പകിട്ടേറി എങ്ങും പൂമണം പരന്നൊഴുകുന്ന ഓണ൦ ആഘോഷിക്കുന്നു. ഇവിടെ വരണ്ടുണങ്ങികൊണ്ടിരിക്കുന്നത് മഹത്തായ ഓണ സന്ദേശമാണ്. കള്ളവും ചതിയുമില്ലാത്ത മനുഷ്യർ ആമോദത്തോടെ വസിക്കുന്ന ഒരു ജനതയെ കണ്ടെത്താൻ സാധിക്കുമോ? ചിങ്ങമാസത്തിൽ എല്ലാം മലയാളികളും പ്രേമാർദ്രമായ മിഴികളോടെ വീട്ടുമുറ്റത്തും നാടെങ്ങും മനോഹരങ്ങളായ പുഷ്പങ്ങൾകൊണ്ടുള്ള പുക്കളമൊരുക്കുന്നു. ചരിത്ര യാഥാർഥ്യങ്ങളെക്കാൾ ഐതിഹ്യങ്ങൾകൊണ്ടുനിറഞ്ഞ ഓണകഥകൾ ധാരാളമാണ്. അതിൽ ബഹുഭൂരിഭാഗവും ഓണം ഒരു കാർഷിക ആഘോഷമായിട്ടാണ് കാണുന്നത്. അതിനോട് ആർക്കും കുട്ടിവായിക്കാവുന്ന കാര്യമാണ് ജനങ്ങൾക്ക് ശാന്തിയും സമാധാനവും സത്യവും നീതിയും […]



