LIMA WORLD LIBRARY

മരണശേഷം – അജയ്

ഇരുട്ടിനെ കീറിമുറിച്ചു ഭീരുവായ കള്ളനെപ്പോലെ അർദ്ധരാത്രിയിൽ പടിപ്പുരവാതിൽ തുറക്കുമ്പോൾ തുരുമ്പിച്ച മൗനം കരയും. ഉമ്മറപ്പടിയിൽ കാണാം ഒരു കീറുവെട്ടം ആടിയുലഞ്ഞിട്ടും കെടാതെ… വിളമ്പിവച്ച പാത്രം വടിച്ചുനക്കും വരെ വിളക്കിലെ എണ്ണ തീരും വരെ മുറിയിൽ ചുറ്റിപ്പറ്റി നിൽക്കും ദീർഘനിശ്വാസമായി, കാറ്റായി, ഓട്ടുമൊന്തയിൽ കുളിർധാരയായി മൗനം ചാലിച്ച ചോദ്യമായി. പിറ്റേന്ന് അതിരാവിലെ കനലടുപ്പിൻ മോളിൽ തിളക്കുന്നുമുണ്ടാകും തവിട്ടുനിറത്തിൽ ഒരഗ്നിപർവ്വതം… ഒരു ദിവസം തുടങ്ങി ഒരു യാത്ര തുടങ്ങി മുട്ടുവാൻ ഏറെയുണ്ട് വാതിലുകൾ… ആ മിഴികളിൽ തുളുമ്പുന്ന സ്വപ്നങ്ങൾക്ക് മഴവില്ലിന്റെ […]

‘രാജാവ് മരിച്ചു.രാജാവ് നീണാൾ വാഴട്ടെ’ – കാരൂർ സോമൻ, (ചാരുംമുടൻ)

ഇസ്രായേൽ ജനത്തിന്റെ വീണ്ടെടുപ്പുകാരനായി ആദരിക്കപ്പെടുന്ന മോശയെന്ന പ്രവാച കനെ പോലെ യാണ് ബ്രിട്ടീഷ് ജനതയ്ക്ക് രാജ്ഞിയും രാജാവും.  ഇവിടുത്തെ രാജഭരണം പ്രജകൾക്ക് ഒരു കുളിരുപോലെ അല്ലെങ്കിൽ തളിരുപോലെയാണ്. രാജാവിന്റെ മരണത്തിൽ ഈ ജനത ആഗ്രഹിക്കുന്നത് രാജാവ് അല്ലെങ്കിൽ രാജ്ഞിയുടെ മരണം നീണാൾ വാഴട്ടെ എന്നാണ്.  നമ്മൾ ലോകമെങ്ങുമുള്ള പല രാജാക്കന്മാരെ കാണുന്നത് കാലത്തിന്റെ കാലൊച്ച കേൾക്കാത്ത ബധിരന്മാരായിട്ടാണ്. അവരുടെ രാജസിംഹാസനമണിമാളികകളിൽ നിന്നും വ്യത്യസ്തമാണ് എലിസബത്ത് രാജ്ഞി. ആരോടും സംസാരിക്കുന്നത് പുഞ്ചിരിപൊഴിച്ചുകൊ ണ്ടാണ്.  ഇന്ത്യൻ പ്രധാനമന്ത്രിപോലും രാജ്ഞിയെ സന്ദർശിച്ചപ്പോൾ […]

ഭ്രാന്തൻ അബു (മുൻപ് സാഹിത്യ പോഷിണിയിൽ പ്രസിദ്ധീകരിച്ച ഭ്രാന്തൻ അബുവാണ് ഇപ്പോൾ ‘അബു’ എന്ന പേരിൽ സിനിമയായത്.) – കാരൂർ സോമൻ, (ചാരുംമുടൻ)

ഇരുളിനെ കെട്ടിപ്പുണർന്നു കിടന്ന അബു ജലാൽ ബലാത്സംഗത്തിനിരയായ വളർ ത്തുമകൾ ഫാത്തു മ്മയെയോർത്തു് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. തൊണ്ടയിലെ വെള്ളം വറ്റി. നാവ് കുഴഞ്ഞു. മേശപ്പുറത്തിരുന്ന വെള്ളമെടുത്തു കുടിച്ചു. കണ്ണ് നനഞ്ഞു. മനസ്സ് മൂടിക്കെട്ടിയ ആകാശം പോലെയായി. അബു വീട്ടിൽ ഇല്ലാതിരുന്ന സമയം അനാഥാല യത്തിൽ നിന്ന് വീട്ടിൽ അവധിക്കെത്തിയ ഫാത്തുമ്മയെ കഞ്ചാവ് വിൽപ്പനക്കാരൻ വിഷ്ണു ബലാത്സംഗം ചെയ്തത് അബുവിന്റെ മനസ്സിനെ ഇപ്പോഴും അലട്ടുന്നു. ആലപ്പുഴയിൽ കഞ്ചാവ് കച്ചവടം നടത്തിയതിന് തല്ലും താക്കിതും കൊടുത്തു വിട്ടതിന്റെ പ്രതികാരമായിരിന്നു.വിഷ്ണു  […]

Foolish Malayali Manoj STORY – KAROOR SOMAN

The city of London was blanketed in snow. Loud commotion from the next house hammered through the walls, in tandem with the snowdrops falling from the sky. Noise that caused nuisance to others was not tolerated in Britain. Simon, the next door neighbour, informed the cops. Within minutes, two police officers, one of whom was […]

ബസലിക്കയുടെ അന്തഃപുരങ്ങളിൽ (കാരൂര്‍ സോമന്റെ ‘കാഴ്ചകൾക്കപ്പുറം’ എന്ന ഇറ്റലിയുടെ യാത്രാ വിവരണത്തിൽ നിന്ന് ) – കാരൂർ സോമൻ, (ചാരുംമുടൻ)

സെന്റ് ബസലിക്കയുടെ അകത്ത് ഒരു ചത്വരം കണ്ടു. ഇവിടെ വെച്ചാണ് പോപ്പ് ഭക്തജന ങ്ങളെ അഭിസംബോധന ചെയ്യുന്നത്. മുന്നിൽ നിന്ന് നോക്കിയാൽ എട്ട് ഉരുളൻ തൂണുകൾ ചേർന്ന് നിൽക്കുന്ന രാജകൊട്ടാരത്തിന്റെ പ്രൗഡിയാണ്. ഇവിടെ വെച്ചാണ് നീറോ ചക്രവർത്തി പത്രോ സിനെയും പൗലോസിനെയും വിചാരണചെയ്ത് കൊല്ലുവാൻ കല്പന പുറപ്പെടുവിച്ചത്. സന്ദർശകർ വളരെ ധൃതിപ്പെട്ടു ബസിലിക്കയിലേക്ക് പൊയ്‌ക്കോണ്ടിരുന്നു. ബസലിക്കയുടെ മുകളിലെ അർദ്ധഗോളാകൃതിയിലുള്‌ള താഴികക്കുടത്തിലേക്ക് ഞാൻ ഇമവെട്ടാതെ കുറേ സമയം നോക്കി നിന്നു. സൂര്യപ്രഭയിൽ അത് തിളങ്ങുന്നു. ആരിലും അനന്ദം പകരുന്ന […]

അവതാരകയെ അപമാനിച്ചു: നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍നിന്ന് മാറ്റിനിര്‍ത്തും

കൊച്ചി∙ നടന്‍ ശ്രീനാഥ് ഭാസിയെ സിനിമയില്‍നിന്ന് മാറ്റിനിര്‍ത്തും. നിര്‍മാതാക്കളുടെ സംഘടനയുടേതാണ് തീരുമാനം. ഒാണ്‍ലൈന്‍ ചാനല്‍ അവതാരകയെ അപമാനിച്ച കേസിലാണ് നടപടി. ഇപ്പോള്‍ അഭിനയിക്കുന്ന സിനിമകള്‍ മാത്രം പൂര്‍ത്തിയാക്കാം. കേസില്‍ ഒരുരീതിയിലും ഇടപെടില്ലെന്നും നിര്‍മാതാക്കള്‍ അറിയിച്ചു. TOP NEWSഅഭിമുഖം നടക്കുമ്പോൾ ശ്രീനാഥ് ഭാസി ലഹരിയിലോ?; നഖം, തലമുടി, രക്തം പരിശോധിക്കും കേസിൽ നടൻ ശ്രീനാഥ് ഭാസിയെ അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടിരുന്നു. സ്ത്രീത്വത്തെ അപമാനിക്കൽ, അപമര്യാദയായി പെരുമാറൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തി മരടു പൊലീസാണു നടനെ കഴിഞ്ഞ ദിവസം […]

‘യുക്രെയ്ൻ പ്രദേശങ്ങൾ ഉടൻതന്നെ പുട്ടിൻ കൂട്ടിച്ചേർക്കും’; ഹിതപരിശോധനാ ഫലം ഉടൻ

മോസ്കോ∙ യുക്രെയ്നിലെ റഷ്യൻ അധിനിവേശ മേഖലകളിൽ നടത്തിയ ഹിതപരിശോധനയുടെ ഭാഗിക ഫലം പുറത്തുവന്നപ്പോൾ 96 ശതമാനത്തിൽ അധികം പേരും റഷ്യയോടു ചേരാൻ താൽപര്യം കാണിച്ചുവെന്ന് റിപ്പോർട്ട്. റഷ്യൻ വാർത്താ ഏജൻസിയായ ആർഐഎ ആണ് ഇക്കാര്യം പുറത്തുവിട്ടത്. പൂർണഫലം ഉടൻതന്നെ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ഹിതപരിശോധന ഒരു തട്ടിപ്പാണെന്ന നിലപാടാണ് യുക്രെയ്നും പാശ്ചാത്യ രാജ്യങ്ങൾക്കുമുള്ളത്. ദിവസങ്ങൾക്കുള്ളിൽ പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ ഈ മേഖലകൾ കവർന്ന് എടുക്കുമെന്ന് ബ്രിട്ടൻ മുന്നറിയിപ്പ് നൽകിയിട്ടുമുണ്ട്. ലുഹാൻസ്ക്, ഡോണെറ്റ്സ്ക്, ഹേഴ്സൻ, സാപൊറീഷ്യ പ്രവിശ്യകളിലാണ് ഹിതപരിശോധന. […]

ഉറുമ്പുകളുടെ ഹാജരെടുത്തു: എണ്ണം 20,000,000,000,000,000; ഒരു മനുഷ്യന് 25.8 ലക്ഷം ഉറുമ്പുകൾ

വാഷിങ്ടൻ ∙ ഭൂമിയിലുള്ള ഉറുമ്പുകളുടെ എണ്ണം ഏകദേശം 20 ക്വാഡ്രില്യനാണെന്ന് (20,000,000,000,000,000) ശാസ്ത്രജ്ഞരുടെ കണ്ടെത്തൽ. ഭൂമിയിൽ മൊത്തം മനുഷ്യരുടെ ജനസംഖ്യ 775.28 കോടിയാണ്. ഇത്തരത്തിൽ താരതമ്യപ്പെടുത്തുമ്പോൾ ഒരു മനുഷ്യന് ഏകദേശം 25.8 ലക്ഷം ഉറുമ്പുകൾ ലോകത്തുണ്ടെന്ന് ഗവേഷകർ പറയുന്നു. ജർമനിയിലെ വുത്സ്ബർഗ്, ഹോങ്കോങ് സർവകലാശാലകളിലെ ശാസ്ത്രജ്ഞർ സംയുക്തമായാണു ഗവേഷണം നടത്തിയത്. ലോകത്തെ എല്ലാ ഭൂഖണ്ഡങ്ങളിലും ഉറുമ്പുകളുടെ എണ്ണം സംബന്ധിച്ച് നടത്തിയ 489 പഠനങ്ങളുടെ ഫലങ്ങൾ അപഗ്രഥിച്ചാണ് ഇവയുടെ ഭൂമിയിലെ മൊത്തം എണ്ണം ഏകദേശം 20 ക്വാഡ്രില്യനാണെന്ന് ശാസ്ത്രജ്ഞർ […]

റഷ്യയിൽ വവ്വാലുകളിൽ മറ്റൊരുതരം കൊറോണ വൈറസ്; മനുഷ്യരെ ബാധിക്കാൻ ശേഷി

വാഷിങ്ടൻ ∙ കോവിഡിനു കാരണമാകുന്ന സാർസ് കോവ് 2 ഉൾപ്പെടുന്ന സാർബികോവൈറസ് ഉപകുടുംബത്തിൽപ്പെട്ട പുതിയ തരം കൊറോണ വൈറസിനെ റഷ്യയിലെ വവ്വാലുകളിൽ വാഷിങ്ടൻ സ്റ്റേറ്റ് സർവകലാശാലാ ശാസ്ത്രജ്​ഞർ കണ്ടെത്തി. ഖോസ്റ്റ–2 എന്നു പേരിട്ടിരിക്കുന്ന ഈ വൈറസിനെതിരെ നിലവിലെ വാക്സീനുകൾ ഫലപ്രദമല്ല. സ്പൈക് പ്രോട്ടീനുകളുപയോഗിച്ചാണ് ഇവ മനുഷ്യകോശങ്ങളിലേക്ക് കടന്നുകയറുക. ഖോസ്റ്റ–1 എന്ന പേരിൽ മറ്റൊരു വകഭേദവും കണ്ടെത്തി; ഇവ മനുഷ്യർക്ക് അത്ര അപകടകാരിയല്ല. സാർസ് കോവ് 2 വൈറസ് ഖോസ്റ്റ 2 പോലുള്ള വൈറസുകളുമായി ചേർന്നു പ്രവർത്തിച്ച് അപകടകാരികളായ […]

ഇറാൻ: പ്രക്ഷോഭത്തിനിടെ സഹോദരന് യുവതി വിടനൽകിയത് മുടിമുറിച്ച്– വിഡിയോ

ടെഹ്റാൻ ∙ ഇറാനിൽ പ്രക്ഷോഭത്തിനിടെ കൊല്ലപ്പെട്ട സഹോദരന് സംസ്കാര ചടങ്ങുകൾക്കിടയിൽ മുടി മുറിച്ച് വിടപറയുന്ന പെൺകുട്ടിയുടെ ദൃശ്യങ്ങൾ വൈറലായി. പൊലീസ് നടപടിയിൽ കൊല്ലപ്പെട്ട ജാവേദ് ഹേദരിയുടെ മൃതശരീരത്തിലാണ് സഹോദരി കരഞ്ഞുകൊണ്ട് പൂക്കൾക്ക് മുകളിലായി മുടിമുറിച്ചിട്ടത്. ഹിജാബ് ധരിച്ചില്ലെന്ന് ആരോപിച്ച് ഇറാനിലെ സദാചാര പൊലീസ് കസ്റ്റഡിയിലെടുത്ത കുർദ് യുവതി മഹ്സ അമിനിയുടെ (22) മരണത്തെ തുടർന്ന് മുടിമുറിച്ചും ശിരോവസ്ത്രം കത്തിച്ചുമാണ് വനിതകൾ പ്രതിഷേധിക്കുന്നത്. പ്രക്ഷോഭം രാജ്യത്തെ 46 നഗരങ്ങൾക്കു പുറമേ ഗ്രാമപ്രദേശങ്ങളിലും വ്യാപിച്ചു. കഴിഞ്ഞ 17ന് തുടങ്ങിയ പ്രക്ഷോഭത്തിൽ […]

ഇറ്റലി: മെലോനിയുടെ തീവ്രവലതുസഖ്യം അധികാരത്തിലേക്ക്

റോം ∙ സ്വീഡനു പിന്നാലെ ഇറ്റലിയിലും കുടിയേറ്റ വിരുദ്ധ, തീവ്രവലതുപക്ഷ പാർട്ടികൾ അധികാരത്തിലേക്ക്. ഞായറാഴ്ച നടന്ന പാർലമെന്റ് തിരഞ്ഞെടുപ്പിൽ ജോർജ മെലോനിയുടെ (45) ബ്രദേഴ്സ് ഓഫ് ഇറ്റലിയുടെ നേതൃത്വത്തിലുള്ള തീവ്രവലതുപക്ഷസഖ്യം കൂടുതൽ സീറ്റുകൾ നേടിയതോടെ സർക്കാരുണ്ടാക്കുമെന്നാണു സൂചന. ഇതോടെ ഇറ്റലിയുടെ ആദ്യ വനിതാപ്രധാനമന്ത്രിയാവും മെലോനി. അന്തിമഫലമായിട്ടില്ല. രണ്ടാം ലോകയുദ്ധത്തിനു ശേഷമുള്ള ഇറ്റലിയിൽ ഭരണത്തിലെത്തുന്ന ആദ്യ വലതുപക്ഷ സർക്കാരിനെയാവും മെലോനി നയിക്കുക. ബ്രദേഴ്സ് ഓഫ് ഇറ്റലിക്കു 26 ശതമാനത്തിലേറെ വോട്ടാണു ലഭിച്ചത്. കഴിഞ്ഞ തിര‍ഞ്ഞെടുപ്പിൽ ഇതു 2 % […]