സെന്റ് ബസലിക്കയുടെ അകത്ത് ഒരു ചത്വരം കണ്ടു. ഇവിടെ വെച്ചാണ് പോപ്പ് ഭക്തജന ങ്ങളെ അഭിസംബോധന ചെയ്യുന്നത്. മുന്നിൽ നിന്ന് നോക്കിയാൽ എട്ട് ഉരുളൻ തൂണുകൾ ചേർന്ന് നിൽക്കുന്ന രാജകൊട്ടാരത്തിന്റെ പ്രൗഡിയാണ്. ഇവിടെ വെച്ചാണ് നീറോ ചക്രവർത്തി പത്രോ സിനെയും പൗലോസിനെയും വിചാരണചെയ്ത് കൊല്ലുവാൻ കല്പന പുറപ്പെടുവിച്ചത്. സന്ദർശകർ വളരെ ധൃതിപ്പെട്ടു ബസിലിക്കയിലേക്ക് പൊയ്‌ക്കോണ്ടിരുന്നു.
ബസലിക്കയുടെ മുകളിലെ അർദ്ധഗോളാകൃതിയിലുള്‌ള താഴികക്കുടത്തിലേക്ക് ഞാൻ ഇമവെട്ടാതെ കുറേ സമയം നോക്കി നിന്നു. സൂര്യപ്രഭയിൽ അത് തിളങ്ങുന്നു. ആരിലും അനന്ദം പകരുന്ന ആ കാഴ്ച കണ്ണുകൾക്ക് അവച്യമായ ആനന്ദം പകർന്നു. അതിന് മുകളിലായി പ്രളയ മേഘങ്ങൾ ഒഴുകിയൊഴുകി പോകുന്നു. പുരാതന കോൺസ്റ്റൻെന്റയിൻ ബസലിക്ക പോപ്പ് ജൂലി യസ് രണ്ടാമന്റെ കാലത്താണ് (1503-1513) പുതിയ സെന്റ് പീറ്റേഴ്‌സ് ബസലിക്ക യായി ഗ്രീക്ക്-റോ മൻ വസ്തുശില്പ മാതൃകയിൽ പണിതത്. ഇത് രൂപകല്പന ചെയ്തത് ഇറ്റലിയിലെ പ്രമുഖ ശില്പിയും ആർക്കിടെക്റ്റുമായിരുന്ന ഡോനറ്റോ ബ്രമന്റിയാണ്. 1506 ലാണ് പോപ്പ് ഇതിന്റെ കല്ലിടൽ കർമ്മം നിർവ്വഹിച്ചത്. താഴികകുടത്തിന് 36 മീറ്റർ ഉയരവും 42 മീറ്റർ വീതി യുമുണ്ട്. അകത്ത് നിന്ന് ഇവിടെയെത്താൻ 537 സ്റ്റെപ്പുകളുണ്ട്. ബസലിക്കയിലെ ചത്വരം രൂപ കല്പന ചെയ്തത് ലോറൻഡോ ബർണീനീയാണ്(1598-1680). ഇതിന് മുകളിൽ നിന്ന് നോക്കിയാൽ റോമൻ നഗരവും ടൈബർ നദിയും വത്തിക്കാൻ ഗാർഡസും കാണാൻ സാധിക്കും. വത്തിക്കാ നിൽ ഇത്ര മാത്രം തലയെടുപ്പുള്ള മറ്റൊരു താഴികക്കുടമില്ല.
ഞങ്ങൾ അകത്തേക്ക് പ്രവേശിച്ചു. എങ്ങും ആളുകളുടെ തിരക്കാണ്. യേശുകൃസ്തുവിന്റെ ശിഷ്യൻ സെന്റ് പീറ്റർ അന്ത്യവിശ്രമം കൊള്ളുന്ന സിംഹാസനമെങ്ങും വർണ്ണശബളിമ പരന്നു നിൽക്കുന്നു. ഡോനാറ്റോയിക്ക് ശേഷം ഈ ബസലിക്കായിക്ക് പുതിയ ഭാവരൂപങ്ങൾ നല്കിയത് ചിത്രകലയിലെ മാന്ത്രികൻ മൈക്കലാഞ്ജലോയാണ്. അദ്ദേഹത്തിന് ശേഷം ജിയക്കോമോഡല്ല പോർട്ടാണ് 1588-1590 കളിൽ ഇതിന്റെ പണികൾ പൂർത്തീകരിച്ചത്. വീണ്ടും കാർലോ മടേർനോ യുടെ നേതൃത്വത്തിൽ 1614ൽ പല പണികളും നടത്തി. ഉന്നതരായ ധാരാളം ആർക്കിടെക്റ്റ്, ചിത്ര ശില്പകാരൻന്മാർ നൂറ്റാണ്ടുകളെടുത്ത് പണികഴിപ്പിച്ചതാണ് സെന്റ് പീറ്റേഴ്‌സ് ബസലിക്ക. ഇതി നുള്ളിലെ ഓരോ ശില്പങ്ങളും ചിത്രങ്ങളും സൂര്യകാന്തിപൂക്കളെ പോലെ സൗന്ദര്യപ്പൊലിമ യുള്ളതാണ്. ഈ നക്ഷത്രതിളക്കം കാണുമ്പോൾ മൈക്കലാഞ്ജലോ മനസ്സിലേക്ക് കടന്നുവന്നു. ചിത്രകലയിൽ മായാജാലം തീർത്ത മൈക്കലാഞ്ജലോയുടെ ഓരോ ചിത്രത്തിനു മുന്നിലും ആൾ ക്കാർ കൂട്ടം കൂടി നില്ക്കുന്നു. ചിലഭാഗത്ത് ഞങ്ങൾ വളരെ ബുദ്ധിമുട്ടിയാണ് മുന്നിലേക്ക് ചെന്നത്. ചില യാത്രികർ പലപ്പോഴും മറ്റുള്ളവരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കാറില്ല. വിവേ കമുള്ളവർ പിന്നിൽ നിൽക്കുന്നവർക്ക് അവസരം കൊടുത്തുകൊണ്ട് മാറി പോകും. ഫോട്ടോ എടുക്കുന്നവരുടെ തിരക്കും കൂടുതലാണ്. സെന്റ് പീറ്ററിനെ അടക്കം ചെയ്ത സ്ഥലത്തേക്കാൾ ഇവിടുത്തെ ഓരോ പെയിന്റിങ്ങും അസ്വാദിക്കാനാണ് ആൾക്കാർക്ക് താല്പര്യമെന്ന് തോന്നി. അതുതന്നെയാണ് യാഥാർത്ഥ്യം. കാരണം ഇവിടുത്തെ വർണ്ണശബളിമ അതുപോലെയാണ്. ഓരോ പെയിന്റിങ്ങും ആസ്വദിക്കാൻ സമയം ഏറെ എടുക്കുന്നതിൽ സന്ദർശകരെ കുറ്റപ്പെടു ത്താനും സാദ്ധ്യമല്ല.
ഇതിനുള്ളിലെ വർണ്ണ വൈവിദ്ധ്യം കണ്ടപ്പോൾ മനസ്സിൽ വന്നത് പച്ചിലകളും കുന്നു കളും, ഗുഹകളും, അരുവികളും നിറഞ്ഞ മൂടൽമഞ്ഞിൽ പുതഞ്ഞു കിടക്കുന്ന ഹിമാലയസാനു ക്കളിലെ നമ്മുടെ ഋഷിശ്വരൻന്മാരും മഹർഷിമാരുമാണ്. അവരുടെ കാല്പാടുകൾ പതിഞ്ഞ ഹിമാലയം പോലെ ഇവിടെയും എത്രയോ വിശുദ്ധന്മാരുടെ കാലടികൾ പതിഞ്ഞിരിക്കുന്നു. അവിടെ ‘ഓം’ മന്ത്രം ഉരുവിട്ടുകൊണ്ട് ബ്രഹ്‌മം ആനന്ദമയമാക്കി നിത്യമായ അത്മാവിനെ തേടി യെങ്കിൽ ഇവിടെയും കൃസ്തു ശിഷ്യന്മാർ ആത്മാവിനെ തേടിയാണ് വന്നത്. മഹർഷിമാർ ബ്രഹ്‌മ ഭാവം ആത്മാ സുഖമാണെന്ന് പഠിപ്പിച്ചതുപോലെ മൈക്കിളിനെപ്പോലുള്ളവർ ശില്പങ്ങളിലൂടെ, വർണ്ണമനോഹരമായ ചിത്രങ്ങളിലൂടെ ഓരോ യാത്രികനെയും അത്മാവിലേക്കുയർത്തുന്നു. ഈ അന്വാദൃശമായ പെയിന്റിങ്ങ് കാണുമ്പോൾ വ്യാസ-വാൽമീകി മഹർഷിമാരുടെ വിരലുകളിൽ വിരിഞ്ഞുവന്ന അക്ഷരങ്ങളിലൂടെ ഭഗവത്ഗീതയും രാമായണവും ലഭിച്ചതുപോലെ ഇവിടെയും വിരിയുന്നത് വിശുദ്ധിയുടെ വർണ്ണങ്ങളാണ് ഭക്തിപുരസ്സം സന്ദർശകർ കണ്ടുനില്ക്കുന്നത്. എങ്ങും രത്‌നകല്ലുകൾ പതിച്ചതുപോലെ ഓരോ ചുവരുകളും ഭിത്തികളും, മാലാഖമാരുടെ രൂപ ങ്ങളുമൊക്കെ വർണ്ണോജ്ജലമായി തിളങ്ങുന്നു. പ്രാവുകൾ സ്വർഗ്ഗലോകം തേടി പറക്കുന്നു. എങ്ങും സൗന്ദര്യപ്രവാഹമാണ്. എല്ലാ ചിത്രങ്ങളുടേയും മുന്നിൽ ഭക്തജനങ്ങൾ, സന്ദർശകർ പ്രണമിച്ചു നില്ക്കുന്നു. വികസിത രാജ്യങ്ങളിലെ മിക്ക രാജകൊട്ടാരങ്ങളും, മ്യൂസിയങ്ങളും കണ്ടി ട്ടുണ്ടെങ്കിലും ഇത്രമാത്രം ദിവ്യത്വമുള്ള ചിത്രങ്ങളും ശില്പങ്ങളും കണ്ടിട്ടില്ല. ഓരോ ചിത്രങ്ങളും വർണ്ണച്ചിറകുള്ള സ്വർഗ്ഗീയ മാലാഖമാരുടെ മിഴികൾ ചലിക്കുന്നതുപോലെ തോന്നും. അവർ ആകാശത്തിന്റെ അനന്തതയിലേക്ക് പറന്നു പറന്നു പോകുന്നു. മുകളിലേക്ക് കണ്ണുയർത്തി നോക്കിയപ്പോൾ നക്ഷത്രങ്ങളെ പോലെ തിളങ്ങുന്ന ചിത്രങ്ങളാണ്.
ലോകമെങ്ങുമുള്ള സഞ്ചാരികളാണ് ഇവിടേക്ക് വരുന്നത്. ആർക്കും കടന്നുവരാം. ജാതി മതങ്ങളില്ല. ദരിദ്രനും സമ്പന്നനും വ്യത്യാസമില്ല. കുളിച്ച് ശുദ്ധിവരുത്തേണ്ടതില്ല. സവർണ്ണനും അവർണ്ണനുമില്ല. ഇവിടെയെങ്ങും ആത്മാവിൽ വിരിഞ്ഞു നിൽക്കന്ന ഒരു പ്രപഞ്ചമാണ്. ഓരോ പെയിന്റിംഗും സുന്ദരം മാത്രമല്ല ചൈതന്യം നിറഞ്ഞു തുളുമ്പുന്ന ആത്മിയ തേജസ്സുകൊണ്ടു പ്രകാശിക്കുന്നതാണ്. തീർച്ചയായും ഈ നിറക്കൂട്ടുകളുടെ ചക്രവർത്തിയായ മൈക്കലാഞ്ജലോ ആത്മീയ ജ്ഞാനം നേടിയ ഗുരുമഹർഷിയാണ്. കാഴ്ചകൾ കണ്ടു നടക്കുന്നതിനിടയിൽ ഒരു യുവതി എന്നെയൊന്ന് ഉരസ്സിപ്പോയി. പെട്ടന്നവൾ ക്ഷമചോദിച്ചു. മിഴികളുയർത്തി മുകളിലേക്ക് നോക്കി നടന്നാൽ ആരും മറ്റുള്ളവരെയൊന്ന് മുട്ടിയെന്നിരിക്കും. എന്റെ കുടുംബം ഒപ്പമുള്ളതു പോലെ കൊച്ചുകുട്ടികളടങ്ങുന്ന മറ്റൊരു കുടുംബവും ഞങ്ങളുടെ അടുത്ത് നില്പുണ്ട്. ഏഴോ, എട്ടോ വയസ്സുതോന്നിക്കുന്ന ഒരു പെൺകുട്ടി തന്റെ അമ്മയോട് കൈചൂണ്ടി ഒരു പടം കാണിച്ചു കൊണ്ട് എന്തോ ചോദിക്കുന്നു. ആ ഭാഷ എനിക്കറിയാത്തതിനാൽ ആംഗ്യം കാട്ടിയത് മാത്രം മന സ്സിലായി. ബസലിക്കയുടെ മദ്ധ്യത്തിലാണ് സെന്റ് പീറ്ററിന്റെ ശവകുടീരം സ്ഥിതിചെയ്യുന്നത്. താഴത്തേ നിലയിലാണ് അദ്ദേഹത്തെ അടക്കം ചെയ്തിരിക്കുന്നത്. താഴത്തേക്ക് പോകാനുള്ള പടി കളുണ്ട്. അവിടേക്ക് ആർക്കും പ്രവേശനമില്ല. മുകളിൽ വൃത്താകൃതിയിൽ മെഴുകുതിരി എരിയു ന്നുവെങ്കിലും സ്വർണ്ണ ചാമരങ്ങളോ വിശറികളോ സുഗന്ധം വമിക്കുന്ന പൂക്കളോയില്ല. പുറത്തെ തിരക്കുപോലെ അകത്തും തിരക്കാണ്. എങ്ങും സൂചിവീണാലറിയാവുന്ന നിശ്ശബ്ദത. ഇതിനു ള്ളിൽ സുഗന്ധ പരിമളമില്ലെങ്കിലും ഒരാത്മീയ ഗന്ധം നിറഞ്ഞു നില്ക്കുന്നു. ജീവിതദുഃഖങ്ങളിൽ നിന്നകന്ന് മനസ്സ് ഏതോ ദിവ്യദർശനത്തിനായി ഞാനും നിന്നു.
ലോകത്തെ കിടുകിടാ വിറപ്പിച്ച പൈശാചിക ശക്തികൾക്കെതിരെ ഒരു കൊടുംങ്കാറ്റായി മാറിയ വിശുദ്ധ പത്രോസ് യൂറോപ്പിലെങ്ങും അടിമത്വത്തിൽ കഴിഞ്ഞ അടിമകൾക്കും ക്രിസ്തീയ വിശ്വാസികൾക്കും സ്വാതന്ത്ര്യം മാത്രമല്ല നൽകിയത് ദൈവരാജ്യത്തിന്റെ ദർശനങ്ങൾ കൂടി യാണ്. കുനിഞ്ഞ ശിരസ്സുമായി ഭയഭീതിയിലും നിത്യദുഃഖത്തിലും കഴിഞ്ഞവർ ശിരസ്സുയർത്തി നോക്കു മ്പോൾ റോമൻ ഭരണകൂടത്തെ എങ്ങനെ പിടിച്ചുലയ്ക്കാൻ സാധിച്ചു എന്നത് ഒരു ചോദ്യചിഹ്നമായി ഇന്നും അവശേഷിക്കുന്നു. എല്ലാവരുടേയും മനസ്സിൽ ആരാധന മാത്രം. അന്ധ കാരത്തിൽ കഴിയുന്നവരെ വെളിച്ചത്തിലേക്ക് കൊണ്ടുവരാൻ ഈശ്വരന്റെ പ്രതിരൂപങ്ങൾക്കും വിപ്ലവ സാഹിത്യത്തിനും കലയ്ക്കും മാത്രമേ സാധിക്കുമെന്ന് മൈക്കലാഞ്ജലോയുടെ ഓരോ ചിത്രങ്ങളും പഠിപ്പിക്കുന്നു. സെന്റ് പീറ്ററിനെ പ്രതിനിദാനം ചെയ്തവർ രാജകിയ പ്രൗഢിയിൽ ജീവിക്കുന്നത് കണ്ട് ക്രിസ്തിയ വിശ്വാസികൾ അകന്നകന്നുകൊണ്ടിരിക്കുമ്പോഴാണ് മൈക്കലാ ഞ്ജലോയുടെ മാസ്മരപ്രകാശത്തിൽ വിരിഞ്ഞു നിൽക്കുന്ന ബൈബിൾ വർണ്ണ ചിത്രങ്ങൾ വിശ്വാ സികൾ ആരാധനയോട് കണ്ടത്. ഓരോ വരകളും അമൂല്യങ്ങളായ തിരിച്ചറിവുകളാണ് നൽകു ന്നത്. ആത്മാവിന്റെ മഹനീയസാന്നിധ്യം നിറഞ്ഞു നിൽക്കുന്ന ചേതോഹരങ്ങളായ ചിത്രങ്ങൾ.
എന്റെ ഭാര്യയും മക്കളും സെന്റ് പീറ്ററിനെ അടക്കം ചെയ്തതിന്റെ ഇടത്തുഭാഗത്തുള്ള ആരാധന സ്ഥലത്തേക്ക് നടന്നു. ഇതിനുള്ളിലെ ദേവാലയമാണത്. ഒരു പുരോഹിതൻ അവിടെ വിശുദ്ധ കുർബാന നടത്തുന്നു. ധാരാളം പേർ അതിനുള്ളിലിരിപ്പുണ്ട്. എന്റെ കുടുബത്തിലുള്ള വരും അതിനുള്ളിൽ കടന്നിരുന്നു. ധാരാളം പേർ ഇരിക്കാൻ സ്ഥലമില്ലാതെ പിറകിലായി നില്ക്കുന്നു. റോമൻ ദേവീദേവന്മാർക്ക് അർപ്പിച്ച് മൃഗബലി, നരബലിയൊന്നുമില്ലെങ്കിലും ദീപാ ലങ്കാരങ്ങളാൽ അതിനകം പ്രകാശിച്ചു നില്ക്കുന്നു. കുറേ കാഴ്ചകൾ കണ്ടിട്ട് ഞാനും അവിടേക്ക് ചെന്ന് പിറകിൽ നിന്നു. ഒരു പുരോഹിതൻ ലാറ്റിൻ ഭാഷയിൽ തന്റെ കർമ്മം നിർവ്വഹിക്കുന്നു. അതിനുള്ളിലിരിക്കുന്നവർ പല രാജ്യങ്ങളിൽ നിന്നുള്ളവരാണ്. എല്ലാവർക്കും ആ ഭാഷ അറിയണ മെന്നില്ല. പെന്തകോസ്തുക്കാർ മറുഭാഷ പറഞ്ഞുപോകുന്നതു പോലെയാണ് ഈ ഭാഷ എനിക്കനു ഭവപ്പെട്ടത്. ക്രിസ്തീയ പുരോഹിതന്മാരുടെ ആരാധന രീതികളുമായി അദ്ദേഹം മുന്നോട്ടു പോകുന്നു. ഈ സമയം മനസ്സിലൂടെ കടന്നുപോയത് റോമൻ ഭരണകൂടത്തിന്റെ അന്ധമായ ഈശ്വര ആരാധനയാണ്. അന്ന് ഇന്നുള്ള മതഭ്രാന്ത് മനുഷ്യരിലില്ലായിരുന്നു. കാരണം ചക്രവർത്തി തന്നെയായിരുന്നു മഹാപുരോഹിതനും ദൈവവുമെല്ലാം. ഓരോ യുദ്ധ ങ്ങൾ ജയിക്കുന്തോറും മനുഷ്യർ ദൈവത്തെപ്പോലെ ശക്തിയുള്ളവരെന്നു തെളിയിച്ചു. ഇന്ന് മനുഷ്യരുടെ പരമ്പരാഗതമായ മതവിശ്വാസങ്ങൾ രാഷ്ട്രീയ പാർട്ടികൾ വീതിച്ചെടുത്ത് ആത്മീയ ജീവിതത്തെ പിന്നോട്ടടിക്കുന്നു. ഞങ്ങൾ റോമൻ സാമ്പ്രാജ്യത്തിനൊപ്പമെന്നും ജീവിതം ആസ്വ ദിക്കാനുള്ളതെന്നും തെളിയിച്ചു കൊണ്ടിരിക്കുന്നു.
റോമൻ ചക്രവർത്തിമാർ സ്വപ്നത്തിൽപ്പോലും പ്രതീക്ഷിച്ചു കാണില്ല തങ്ങളുടെ ദേവീ ദേവൻന്മാരെ പുറത്താക്കി ഇതുപോലൊരു ആരാധന നടക്കുമെന്ന്. പ്രകൃതിയുടെ വിളയാട്ട ങ്ങൾ സ്വർഗ്ഗത്തിൽ സന്തുഷ്ടനായി ജീവിക്കുന്ന ദൈവത്തിനെയറിയൂ. ചക്രവർത്തിമാർ ഈശ്വര നിയമങ്ങൾ സൃഷ്ടിച്ച് മനുഷ്യനെ ഭയപ്പെടുത്തിയെങ്കിൽ ആ സ്ഥാനം ഇന്ന് ഏറ്റെടുത്തിരിക്കു ന്നത് മതങ്ങളാണ്. ദൈവം സത്യമെങ്കിൽ, കാരുണ്യവാനെങ്കിൽ മനുഷ്യരും സത്യത്തിലും കാരു ണ്യത്തിലും ജീവിക്കേണ്ടവരാണ്. അതില്ലാത്ത ഒരു സമൂഹത്തിന് ദൈവത്തെ ആരാധിക്കാനുള്ള അർ ഹതയില്ല. പള്ളിക്കുള്ളിലിരുന്ന ചിലർ പ്രാർത്ഥിച്ചിട്ട് പുറത്തേക്ക് നടന്ന കൂട്ടത്തിൽ എന്റെ കുടും ബവും പുറത്തേക്ക് വന്നു. ചിലർ ആ ആരാധനരപീഠത്തിലേക്ക് നോക്കി തലകുമ്പിടുന്നു. ഓരോരുത്തർ അവരുടെ ഇഷ്ടാനുസരണം ക്ഷമാശാലികളായി ഏതോ നിഗൃഢതകളിൽ ഒളി ഞ്ഞിരിക്കുന്ന ദൈവത്തെ തൃപ്തിപ്പെടുത്തുന്നു. മനുഷ്യർ ഏതെല്ലാം ഭാവത്തിലും രൂപത്തിലും ദൈവത്തെ മെനഞ്ഞെടുത്താലും മനുഷ്യരിലെ പൈശാചിക ചിന്തകൾക്ക് ഒരു മാറ്റമുണ്ടാകി ല്ലെങ്കിൽ എന്തു ഫലം!.
എങ്ങും രത്‌നം പതിച്ച മാലകൾപോലെ നിറങ്ങളുടെ സൗന്ദര്യപ്രവാമാണ്. രണ്ട് മാദക സുന്ദരിമാർ അവരുടെ സ്തനങ്ങളിൽ വരച്ച നീലച്ചിത്രങ്ങൾ പ്രദർശിപ്പിച്ചുകൊണ്ട് അരമുറി നിക്കർ ധരിച്ച് ഒരു പുരുഷനെ മുട്ടിയുരുമ്മി മുന്നോട്ട് പോയി. ഇന്ത്യയിലെ പള്ളികളിൽ ഇങ്ങനെ വരാൻ പറ്റുമോ?. ചെറുപ്രായത്തിന്റെ കാമലീലകളിൽ ശൃംഗരിച്ച് നടക്കുന്നവർ. ഞങ്ങൾ നടന്നെ ത്തിയത് 1499 ൽ മൈക്കലാഞ്ജലോയുടെ ലോകോത്തര ശില്പങ്ങളിൽ ഏറ്റവും മുന്നിൽ നില്ക്കുന്ന പിയറ്റ ശില്പത്തിന് മുന്നിലാണ്. അവിടെയും മറ്റുള്ളടത്ത് കണ്ടതുപോലുള്ള ജന തിരക്കാണ്.
ഒരമ്മയുടെ കൈകളിൽ ജീവൻ നഷ്ടപ്പെട്ട മകന്റെ ശവശരീരം കിടക്കുന്ന ആ ചിത്രം അമ്മമാർക്ക് മാത്രമല്ല ആരെയും നൊമ്പരപ്പെടുത്തുന്നതാണ്. ഈറനണിഞ്ഞ ആ അമ്മയുടെ മിഴികൾ, നിശ്ചലമായി കിടക്കുന്ന മൃതശരീരം മനുഷ്യരുടെ എല്ലാം ശാപങ്ങളുമേറ്റുവാങ്ങി കിട ക്കുന്നതാണോയെന്ന് തോന്നും. റോമൻ പടയാളികൾ കുന്തം കൊണ്ട് കുത്തിയതും കൈകാലു കളിലെ ആണിപ്പാടുകളും മരത്തണ്ടുപോലെ കിടക്കുന്ന ആ ശരീരത്ത് കാണാം. ആ കാലത്ത് കന്യാമറിയത്തിന്റെ മുഖം യൗവ്വനം നിറഞ്ഞുനില്ക്കുന്നതായി വിമർശനമുയർന്നിരുന്നു. മറിയ ത്തിന്റെ വസ്ത്രങ്ങളും വിമർശനത്തിന് വിധേയമായി. ചെറിയ ചെറിയ കുറവുകൾ ശില്പികൾ കണ്ടാലും കാഴ്ചക്കാരെ സംബന്ധിച്ച് അത് അപൂർവ്വങ്ങളിൽ അപൂർവ്വമാണ്. ചന്ദ്രപ്രഭ ചൊരി യുന്ന ഈ മാർബിൾ ശില്പം അകലെ നിന്ന് കാണുന്നതുപോലലെയല്ല. അടുത്തു കണ്ടാൽ നല്ല തിളക്കമാണ്. കാമം നിറഞ്ഞ ധാരാളം മാർബിൾ ശില്പങ്ങൾ യൂറോപ്പിലെങ്ങും കണ്ടിട്ടുണ്ടെ ങ്കിലും ഈ കലാസൃഷ്ടിയെ മറികടക്കാൻ ഒരു ശില്പിക്കും സാധിച്ചിട്ടില്ല. ശില്പകലയുടെ എല്ലാ സൗന്ദര്യവും സമാഹരിച്ചാണ് ഈ അത്ഭുത സൃഷ്ടി നടത്തിയിരിക്കുന്നത്. ഓരോ മിഴികളിലും അശ്ചര്യവും ആനന്ദാശ്രുക്കളുമാണ്. അത്യന്തം ആകർഷകം തന്നെ. മൈക്കലാഞ്ജലോ ആദ്യമാ യിട്ടാണ് തന്റെ ഒരു ശില്പത്തിന് കൈയ്യൊപ്പ് ചാർത്തുന്നത്. അത് മറിയത്തിന്റെ തോളിന്റെ ഭാഗത്താണ്.
ഒരിക്കൽ ഒരു മനോരോഗിയോ മതഭ്രാന്തനോ ചെറിയൊരു ഇരുമ്പ്ചുറ്റികകൊണ്ട് തല്ലിത കർക്കാൻ ശ്രമിച്ചെങ്കിലും സെക്യൂരിറ്റിയിലുള്ളവർ അത് തടസ്സപ്പെടുത്തി അയാളെ പൊലീസ്സിന് കൈമാറി. ആരെയും അകത്തേക്ക് കയറ്റിവിടുന്നത് കർശന പരിശോധനയിലൂടെയെങ്കിൽ ഇയാളുടെ കൈയ്യിലുള്ള ചുറ്റിക സെക്യൂരിറ്റി ജീവനക്കാർ കണ്ടില്ലേയെന്ന് എനിക്കും തോന്നി. ഇന്നുള്ള പരിശോധനകൾ അതിന് ശേഷം കർശനമാക്കിയതുകൊണ്ടാകാം വെള്ളംപോലും അകത്തേക്ക് വിടാത്തത്. ഞങ്ങളുടെ ബാഗുകൾ അരിച്ചുപെറുക്കി പരിശോധിച്ചപ്പോൾ എനിക്ക് തോന്നിയ ആശങ്ക ഈ ശില്പം കണ്ടപ്പോഴാണ് മാറിയത്. ഇന്നിത് ബുള്ളറ്റ്ഫ്രൂഫ് ഗ്ലാസ്സിനു ള്ളിലാണ്.
ഓരോ വിശ്വാസങ്ങളും മനസ്സിന് കുളിർമയും അത്മാവിന് ശാന്തിയും നല്കുന്നുണ്ടെങ്കിലും മനുഷ്യമിഴികൾക്ക് ഏറ്റവും കൂടുതൽ തിളക്കം നൽകുന്നത് ഇവിടുള്ള മൈക്കിളിന്റെ നാൽപ്പ ത്തിയൊന്നോളം ശില്പങ്ങളും യേശുവിന്റെ അന്ത്യവിധിയടങ്ങുന്ന വിശ്വപ്രസിദ്ധങ്ങളായ ചിത്ര ങ്ങളുമാണ്. ഇവയെല്ലാം അദ്ധ്യാത്മീക ലോകത്ത് തണൽ വൃക്ഷങ്ങൾ തന്നെയാണ്.
എന്റെ പിറകിലായി മധുരമലയാളം കേട്ടപ്പോൾ ആകാംക്ഷയോടെ തിരിഞ്ഞുനോക്കി. അത് ഒരു മലയാളി കന്യാസ്ത്രീയും പുരോഹിതനുമാണ്. ഈ കന്യാസ്ത്രീയെ ലൈബ്രററിയിലും ഞങ്ങൾ കണ്ടതാണ്. ബസലിക്കയുടെ ഇടതുഭാഗത്തായിട്ടാണ് ലൈബ്രററി. അതിനുള്ളിൽ വിവിധ ഭാഷകളിലുള്ള ബൈബിൾ, കുരിശുകൾ, ജപമാലകൾ, പ്രാർത്ഥനാപുസ്തകങ്ങൾ, വിശു ദ്ധരുടെ ചിത്രങ്ങൾ, അതിൽ മദർതെരേസയുമുണ്ട്. കത്തോലിക്കസഭയുടെ ഔദ്യോഗിക പ്രാർ ത്ഥനാ പുസ്തകങ്ങളടക്കം പല ഭാഷകളിലുള്ള പുസ്തകങ്ങൾ കണ്ടു. ലൈബ്രറിക്കുള്ളിലെ വലിയ തിരക്ക് കാരണം അവിടെവെച്ചു് സംസാരിക്കാൻ സാധിച്ചില്ല. ഇപ്പോൾ സംസാരിക്കാനുള്ള അവ സരം കൈവന്നിരിക്കുന്നു. ലോകമെങ്ങുമുള്ള കന്യാസ്ത്രീകളെ ശ്രദ്ധിച്ചാൽ ശുഭവസ്ത്രത്താൽ മാസ്മരസൗന്ദര്യവും പുഞ്ചിരിയും നിറഞ്ഞവരായി കാണാം. യാതൊരു ശങ്കയും കൂടാതെ മുഖ ത്തേക്ക് നോക്കി ‘നമസ്‌ക്കാരം സിസ്റ്റർ’ എന്ന് പറഞ്ഞ് പരിചയപ്പെട്ടു. കോട്ടയത്തുകാരി സെറിൻ. ഒപ്പമുള്ളത് ജർമ്മനിയിൽ നിന്നു വന്ന പുരോഹിതനാണ്. അദ്ദേഹത്തിനെ അവിടെയെല്ലാം സിസ്റ്റർ ഒരു ഗൈഡിനെ പോലെ കൊണ്ടുനടന്ന് കാണിക്കുന്നു. ഞങ്ങൾ യാത്രപറഞ്ഞ് നടന്നു.
പിന്നീടെത്തിയത് പത്രോസിന്റെ കസേര കാണാനാണ്. ലോകത്തേ ഭരിച്ച ഒരു ചക്രവർ ത്തിയോ മഹാരാജാവോ ഇതുപോലൊരു കസേര കണ്ടു കാണില്ല. നിലാവിലലിഞ്ഞ് നില്ക്കുന്ന ധാരാളം ചന്ദ്രകാന്തകല്ലുപോലുള്ള കസേരകൾ രാജധാനികളിൽ കണ്ടിട്ടുണ്ടെങ്കിലും ഈ കസേര ചന്ദ്രകാന്ത കല്ലുകളോ, ചെന്താമരകളോ അതിലുപരി ആരെയും ആകർഷിക്കുന്ന വിധ മുള്ള പരിശുദ്ധരത്‌നകിരണങ്ങൾ പതിപ്പിച്ച കല്ലുകളാൽ നിർമ്മിച്ചതെന്ന് തോന്നി. കസേരക്ക് മുകളിലായി ഉദയ രശ്മികൾ പോലെ എരിയുന്ന അഗ്നികുണ്ഠം. എല്ലാവരും അതിനെ നോക്കി ആദരപൂർവ്വം വണ ങ്ങുന്നു. ആരുടെയും ഹൃദയത്തെ സ്പർശിക്കുന്ന ഒരു കാഴ്ചയാണത്. അതിന് ചുറ്റുമുള്ള മാലാ ഖമാരും വിശുദ്ധരും സ്വർണ്ണച്ചാമരങ്ങൾകൊണ്ട് തിളങ്ങി നില്ക്കുന്നു. അതിൽ നിന്നുയരുന്ന പ്രകാശ കിരണങ്ങൾ ഈ ലോകത്തിന്റെ പാപങ്ങളെ അകറ്റുന്നതണ്. ഏറ്റവും മുകളിലായി ലാറ്റിൻ ഭാഷയിൽ ഇതുമായി ബന്ധപ്പെട്ട എന്തോ എഴിതിയിട്ടുണ്ട്. ഇതേ രൂപ സൗന്ദര്യത്തിൽ കേരളത്തിലെ ചില കത്തോലിക്ക ദേവാലയങ്ങളിലും കാണാറുണ്ട്. അതിനു ള്ളിലെ ദിവ്യത്വം എന്തെന്ന് അനുഭവിച്ചവർക്കേ അറിയു. എന്തായാലും ഇതൊരു അത്യത്ഭുത സൃഷ്ടി തന്നെ.
പ്രമുഖ ശില്പിയായ കാമ്പിയോ (1246 -1302 ) ആണ് പത്രോസ്സിന്റ ഈ വെങ്കല ശില്പം തീർത്തത്. ഇതിന്റെ ഉയരം മുപ്പത് മീറ്ററും ചുറ്റളവ് പതിനൊന്നര മീറ്ററുമാണ്. ആ പാദങ്ങളിൽ ധാരാളം പേർ തൊട്ടുവണങ്ങുന്നുണ്ട്. സ്വർഗ്ഗത്തിന്റെ താക്കോൽ അദ്ദേഹത്തിലാകയാൽ എല്ലാ വരും തൊട്ടുവണങ്ങി സ്വർഗ്ഗത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ്. ജിയാൻ ബർണിനി യുടെ മറ്റുള്ള അതിമനോഹര ശില്പങ്ങളാണ് സെന്റ് ലോൻഗിനസ് (1638) സെന്റ് ഹെലീന, സെന്റ് വെറോണിക്ക, സെന്റ് ആൻഡ്രു, സെന്റ് അന്ത്രയോസ് മുതലായവ.
കസേരയുടെ ചുറ്റിനുമിരിക്കുന്നത് ഏതാനം പോപ്പുമാരാണ്. ഇത് സൂചിപ്പിക്കുന്നത് സെന്റ് പീറ്ററിന്റെ പിൻതുടർച്ചവകാശം പോപ്പുമാരിലെന്നാണ്. സെന്റ്പീറ്റർ ഒരു പോപ്പ് ആയിരു ന്നില്ലെങ്കിലും യേശുക്രിസ്തു യരുശലേമിൽ വെച്ച് പറഞ്ഞ വാക്യങ്ങളാണ് ഇതിനാധാരം. ശിഷ്യൻ മാരോട് ചോദിച്ചു. ”ഞാൻ ആരെന്ന് നിങ്ങൾ അറിയുന്നു?.” അതിന് സിമോൻ പത്രോസ് കൊടുത്ത ഉത്തരം ”നീ ജീവനുള്ള ദൈവത്തിന്റെ പുത്രനായ ക്രിസ്തുവാണ്”. അപ്പോൾ യേശു കൊടുത്ത ഉത്തരം. ”സ്വർഗ്ഗസ്ഥനായ എന്റെ പിതാവത്രെ ഇത് വെളിപ്പെടുത്തിയത്, നീ പത്രോസാകുന്നു. ഈ പാറമേൽ ഞാൻ എന്റെ സഭയെ പണിയും. പാതാള ഗോപുരങ്ങൾ അതിനെ ജയിക്കുകയില്ല. സ്വർഗ്ഗ രാജ്യത്തിന്റെ താക്കോൽ ഞാൻ നിനക്ക് തരുന്നു.” (വി.മത്തായി-16) വി. പത്രോസ് ഇവിടെയാണ് രക്ത സാക്ഷിയായത്. വി.പത്രോസിനെ തലകി ഴായി അദ്ദേഹത്തിന്റ ആഗ്രഹപ്രകാരം കുരിശിൽ തറച്ചു കൊന്ന സ്ഥലത്തു റോമൻ സാമ്രാജ്യ ത്തിലെ ആകാശഗോപുരങ്ങൾ ഇടിഞ്ഞുപൊളിയുമെന്ന് ആരും സ്വപ്നത്തിൽപ്പോലും പ്രതി ക്ഷിച്ചതല്ല. സ്വർഗ്ഗ രാജ്യത്തിന്റ താക്കോൽ പത്രോസിന് കിട്ടി. വികസിത രാജ്യങ്ങളിലെങ്ങും ആ താക്കോൽ തുരുമ്പ് പിടിച്ചുകൊണ്ടിരിക്കുമ്പോൾ ഇന്ത്യയടക്കമുള്ള ദരിദ്ര രാജ്യങ്ങൾ ആ താക്കോൽ വിളക്കിയെടുത്തു ഭക്തിബഹുമാനത്തോടെ ആരാധനകൾ നടത്തുന്നു.
About The Author
No related posts.