ഇരുളിനെ കെട്ടിപ്പുണർന്നു കിടന്ന അബു ജലാൽ ബലാത്സംഗത്തിനിരയായ വളർ ത്തുമകൾ ഫാത്തു മ്മയെയോർത്തു് ഉറക്കത്തിൽ നിന്ന് ഞെട്ടിയുണർന്നു. തൊണ്ടയിലെ വെള്ളം വറ്റി. നാവ് കുഴഞ്ഞു. മേശപ്പുറത്തിരുന്ന വെള്ളമെടുത്തു കുടിച്ചു. കണ്ണ് നനഞ്ഞു. മനസ്സ് മൂടിക്കെട്ടിയ ആകാശം പോലെയായി. അബു വീട്ടിൽ ഇല്ലാതിരുന്ന സമയം അനാഥാല യത്തിൽ നിന്ന് വീട്ടിൽ അവധിക്കെത്തിയ ഫാത്തുമ്മയെ കഞ്ചാവ് വിൽപ്പനക്കാരൻ വിഷ്ണു ബലാത്സംഗം ചെയ്തത് അബുവിന്റെ മനസ്സിനെ ഇപ്പോഴും അലട്ടുന്നു. ആലപ്പുഴയിൽ കഞ്ചാവ് കച്ചവടം നടത്തിയതിന് തല്ലും താക്കിതും കൊടുത്തു വിട്ടതിന്റെ പ്രതികാരമായിരിന്നു.വിഷ്ണു വിന്റെ മുഖം മനോമുകുരത്തിൽ തെളിഞ്ഞു.വിഷ്ണുവിനെ കൊലപ്പെടുത്തി കടലിൽ തള്ളിയിട്ടും അബു വിന്റെ കലിയടങ്ങിയിട്ടില്ല. ഭ്രാന്തമായ കണ്ണുകളോടെ ചിന്താധീനനായി ജനാലയിലൂടെ കടലിലേക്ക് നോക്കിയിരുന്നു. കടലിൽ വന്നിറങ്ങിയ ചന്ദ്രബിംബം പൊന്നരഞ്ഞാണം പോലെ തിരകളിൽ തിളങ്ങുന്നു. കത്തിമുനക്ക് മുന്നിൽ ആലില പോലെ ഭയന്നുവിറച്ച വിഷ്ണുവിനോട് പറഞ്ഞ വാക്കുകൾ തലച്ചോറിലേക്ക് ഇരച്ചുകയറി.
‘പാപത്തിന്റെ ശമ്പളം മരണമാണ്.’ രക്തം ചിതറിയ സമയം അബു വിയർപ്പുകണങ്ങൾ നെറ്റിയിൽ നിന്ന് തുടച്ചു മാറ്റി.
പണക്കാരന്റെ പിന്നാലെ പത്തുപേർ എന്നപോലെ ആലപ്പുഴ കടൽപ്പുറം അടക്കിവാഴുന്ന സ്വർണ്ണം കള്ളക്കടത്തുകാരന്റെ പിന്നാലെയും പത്തു് ഗുണ്ടകൾ എപ്പോഴുമുണ്ട്. അബുവിന്റെ ഭ്രാന്ത് കെട്ടുപൊട്ടിയ പട്ടം പോലെയാണ്. കടൽത്തീരത്തുകൂടി പാട്ടുപാടി നടക്കുക, ഒറ്റക്കിരുന്ന് ഉച്ചത്തിൽ സംസാരിക്കുക, മദ്യത്തിന് മുന്നിലിരുന്ന് ഒരു തുള്ളി കഴിക്കാതെ മദ്യപാനിയെ പോലെ സംസാരിക്കുക, അബുവിന്റെ കഥ സിനിമയാക്കാൻ വന്ന സഞ്ജു, മണിക്കുട്ടനെ കെട്ടിയിട്ട് മർദ്ദി ക്കുക, അവരെ വെറുതെ വിടുക തുടങ്ങി പലതും ഒപ്പം നടക്കുന്ന മാർട്ടിൻ, ജോസ്, പാണ്ഡ്യൻ, പൊറിഞ്ചു തുടങ്ങിയവർക്കറിയാം. അബു ഒരു മനോരോഗ വിദഗ്ധന്റെ ചികിത്സ ലഭിക്കുന്നത് ഇവർക്കറിയില്ല. അബുവിന്റെ ഉള്ള് പിടയുന്നത് രണ്ട് കാര്യങ്ങളിലാണ്. കുട്ടികളുടെ കരൾ പിള ർക്കുന്ന അവരുടെ ഭാവി നശ്ശിപ്പിക്കുന്ന കഞ്ചാവ് വില്പനക്കാരെ, ബലാത്സംഗം ചെയ്യുന്നവരെ കൊന്ന് കടലിൽ പാറക്കല്ലിനൊപ്പം കെട്ടിത്താഴ്ത്തിയിട്ട് അട്ടഹസിച്ച്ു ചിരിക്കുന്നു. അവരെ അബു വിളിക്കുന്നത് ‘മഹാ പാപികൾ’ എന്നാണ്. അബുവിന്റെ കൊലക്കത്തിക്ക് ഇരയായി ശരീരം നിലത്തു് കിടന്ന് പിടഞ്ഞ് രക്തം പൊട്ടിച്ചിതറിയ ചരിത്രം നാട്ടുകാർക്കറിയാം.
നാട്ടിൽ നിന്ന് കാണാതായ പലരെയും പൊലീസ് തിരഞ്ഞിട്ടും ഇന്നുവരെ കണ്ടെത്താ നായിട്ടില്ല. അബു അറിയാതെ ഒന്നും നടക്കില്ലെന്ന് പൊലീസിനറിയാം. സോഫി എന്ന പെണ്ണിനെ പ്രണയിച്ചു് നിരാശാകാമുകനായി കൂടെ നടക്കുന്ന മാർട്ടിൻ അബുവിനെ സർക്കിൾ ഇൻസ്‌പെക്ടർ ബാലചന്ദ്രന് ഒറ്റികൊടുത്തിട്ടും സമുദ്ര പ്രവാഹത്തിൽ മുങ്ങി പോയവരെ കണ്ടെത്താൻ സാധിച്ചില്ല. കഞ്ചാവ് ലഹരി മാഫിയകൾ, കാമാവേശമുള്ളവ ർക്ക് അബു ഒരു പേടി സ്വപ്നമാണ്. ഉത്കണ്ഠ, ഭയം അവരെ പിന്തുടർന്നു. അബു ഗുണ്ടാത്തലവനെങ്കിലും എല്ലാ വരും ആദരപൂർവ്വമാണ് അബുവിനെ കണ്ടത്. രവീന്ദ്രവർമ്മ നടത്തുന്ന ‘ശാന്തി ഭവൻ’ എന്ന അനാഥാ ലയം അവിടുത്തെ അന്തേവാസികളെ തീറ്റിപോറ്റുന്നത് അബുവിന്റെ കള്ളപണമാണ്. ഫാത്തുമ്മയും അവിടെയാണ് വളരുന്നത്.
അനാഥനായി വളർന്ന അബുവിന്റെ എല്ലാമെല്ലാം ആലപ്പുഴ തുറമുഖവും ഹാർബ റുമാണ്. ഒരു ദിവസം ഗൾഫിൽ നിന്ന് കടൽ മാർഗ്ഗം കുറെ കിടക്കാനുള്ള മെത്തകൾ എത്തി. അതിലൊന്നിൽ നിറയെ സ്വർണ്ണമായി രിന്നു. ആ സ്വർണ്ണ മെത്ത മദ്യലഹരിയിലാണ്ടുപോയ അബുവിന്റെ സൂക്ഷിപ്പുപുരയിൽ നിന്ന് നാട്ടിലെ കള്ളൻ ഉണ്ട പക്കുണ്ണി കടത്തിക്കൊണ്ടു പോയി. ആ കട്ടിൽ കള്ളുഷാപ്പിൽ വെച്ച് ഒരു ഗുണ്ടാത്തലവന്റെ കഥ സിനിമയാക്കാൻ അല ഞ്ഞുനടന്ന സഞ്ജു, മണിക്കുട്ടന് തുച്ഛമായ വിലക്ക് വിറ്റു. അബുവിന്റെ മനഃസാക്ഷി സൂക്ഷിപ്പു കാരൻ മാർട്ടിൻ ആ കട്ടിൽ കണ്ടെത്തി അബുവറിയാതെ വർമ്മക്ക് വിറ്റു. വർമ്മയെ മാർട്ടിനും സർക്കിൾ ഇൻസ്‌പെക്ടർ ബാലചന്ദ്രനും ചേർന്ന് കൊലപ്പെടുത്തി സ്വർണ്ണം സ്വന്തമാക്കി.
അബുവിനെ തുറുങ്കിലടക്കാൻ പൊലീസ് പലവട്ടം ശ്രമിച്ചെങ്കിലും തെളിവില്ലാതെ തള്ള പ്പെടുകയാണ് പതിവ്. സ്റ്റേഷനിലേക്ക് വിളിപ്പിച്ചാൽ പോകാറില്ല. അവിടേയും അബുവിന്റെ ശമ്പളം പറ്റുന്നവരുണ്ട്. മൊഴിയെ ടുക്കാൻ പോലീസ് വീട്ടിലെത്തും. മുറിക്കുള്ളിൽ കയറണമെ ങ്കിൽ വരാന്തയിൽ ചെരുപ്പഴിച്ചു വെക്കണം. കാണാൻ കാത്തിരിക്കണം. എത്ര ഉന്നതനായാലും നാവെടുത്തു് ഉച്ചത്തിൽ സംസാരിക്കാൻ പാടില്ല.കഴുകന്റെ കണ്ണുകൾ, കരുത്തുള്ള ശരീരം, കൊമ്പൻ മീശ, കഴുത്തിൽ സ്വർണ്ണ ചങ്ങല, കൈകളിൽ സ്വർണ്ണ വളകൾ, വിലപ്പിടിപ്പുള്ള വെള്ള വസ്ത്രങ്ങളിണിഞ്ഞു നടക്കുന്ന ആലപ്പുഴയിലെ അധോലോക നായകൻ പൊലീസിനെ കടലിൽ കെട്ടിത്താഴ്ത്തുമോ എന്ന ഭയമുണ്ട്. നാട്ടിൽ കാണാതായവരുടെ കൂട്ടത്തിൽ ഒരു ബാലത്സംഗ വീരൻ പൊലീസമുണ്ട്. പൊലീസിനോടുള്ള പ്രതികാരം അബു തീർക്കുന്നത് അവരുടെ ഭാര്യമാ രുമായി ചങ്ങാത്തം കൂടിയാണ്. പൊലീസ് കമ്മീഷണറുടെ ഭാര്യ സ്വന്തം മകളെ തട്ടിക്കൊണ്ടു പോകാൻ അനുവദിക്കുന്നു. ബാലച ന്ദ്രന്റെ ഭാര്യയുമായി അബു കാമാവേശത്താൽ പുളകം കൊണ്ട് മാറോടടുക്കി അനുരാഗ പുഷ്പങ്ങൾ വിടർത്തു ന്നത് ഭർത്താവിനറിയില്ല. അബുവിന്റെ കൂടെ നടക്കുന്നവർ അബുവിനെ ഒറ്റികൊടുക്കുമ്പോൾ പൊലീസിലെ ഉന്നതരുടെ ഭാര്യമാർ പൊലീസിനെ അബുവിന് ഒറ്റി കൊടുക്കുന്നു. ഭാര്യയുടെ അവിഹിതബന്ധമറിഞ്ഞ ബാലചന്ദ്രൻ ഭാര്യയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി ആത്മഹത്യയാക്കി മാറ്റി. അബുവിന്റെ ശത്രുവും വിഷ്ണുവിന്റെ സഹോദരനുമായ ഗുണ്ട ശിവജി സ്വന്തം മാനേജരെ കഴുത്തു ഞെരിച്ചു കൊല പ്പെടുത്തി സമ്പത്തെല്ലാം സ്വന്തമാക്കി.
സൂര്യൻ മെല്ലെ മെല്ലെ കടലിലേക്ക് താണിറങ്ങിയ സമയം കടൽപ്പുറത്തു് അബുവും കൂട്ടരും വോളി ബോൾ കളിച്ചുകൊണ്ടിരിക്കെ പ്രതികാര ദാഹിയായ സഹോദരൻ വിഷ്ണുവിനെ കൊലപ്പെടുത്തിയ അബുവിനെ കൊലപ്പടുത്താൻ ഗുണ്ടകളും, ബാലചന്ദ്രനുമായിട്ടെത്തി പരസ്പരം ഏറ്റുമുട്ടി. മണലിൽ ഓരോരുത്ത രുടെ കാലടിപ്പാടുകൾ അടി പിടിയിൽ പതിഞ്ഞു. ആ പോരാട്ടത്തിൽ അബുവിന് നേരെ ശിവജി തൊടുത്തു വിട്ട വെടിയുണ്ട ഉന്നം തെറ്റി ബാല ചന്ദ്രന്റെ നെഞ്ചിൽ തുളച്ചു കയറി കൊല്ലപ്പെട്ടു. ശിവജി പൊലീസ് പിടിയിലായി. അബു ശിവജി യുടെ മുഖത്തേക്ക് ഉറ്റുനോക്കി രോഷത്തോടെ പറഞ്ഞു. ‘പാപത്തിന്റെ ശമ്പളം മരണം’. അന്തി രീക്ഷം മൂകമായി. സൂര്യൻ ഉജ്ജ്വല ശോഭയോടെ തിളങ്ങി ഭൂമിയെ അലങ്കരിച്ചു.











