ക്രൈം ത്രില്ലെർ കുറ്റാന്വേഷണ നോവൽ കാര്യസ്ഥൻ അധ്യായം -22 രാത്രിമഞ്ജരി | കാരൂർ സോമൻ

പത്രത്തില്‍ കിരണിന്‍റെ ഫോട്ടോയും വാര്‍ത്തയും കണ്ട് കരുണ്‍ അന്ധാളിച്ചു. അവന്‍ വാര്‍ത്തയിലേക്ക് കണ്ണുകളോടിച്ചു. തലസ്ഥാനനഗരമായ ഡല്‍ഹിയില്‍ കുറ്റകൃത്യങ്ങള്‍ ഏറിക്കൊണ്ടിരിക്കുന്നതിനിടയിലാണ് ഒരു ഉന്നത വ്യവസായിയുടെ മകന്‍ ബന്‍സലിനെ, കാമുകിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസില്‍ കിരണ്‍ അറസ്റ്റ് ചെയ്യുന്നത്. അവിടുത്തെ നിശ്ശാക്ലബ്ബുകളില്‍ സമ്പന്നരുടെ മക്കള്‍ ഒത്തുകൂടുക പതിവാണ്. സുന്ദരിമാര്‍ക്കൊപ്പം ഭരണത്തിലിരിക്കുന്നവരുടെ മക്കളുമുണ്ടാകും. ധാരാളം ആഡംബരസാധനങ്ങള്‍ വാങ്ങിക്കൊടുക്കും. വന്‍തുകകള്‍ വാഗ്ദാനം ചെയ്തുമാണ് ബോംബെയില്‍ നിന്നുവരെ നടിമാരെ ഇവിടുത്തെ നിശാക്ലബുകളില്‍ എത്തിക്കുന്നത്. വിമാനടിക്കറ്റു കൊടുത്തുവരുന്നത് വ്യവസായിയുടെ മക്കളും ഭരണത്തിലുള്ളവരുടെ മക്കളും തമ്മിലുള്ള […]
വിജിലൻസ് ശുപാർശ; സർക്കാർ ഓഫിസിൽ ഓൺലൈൻ പണമിടപാട് മതി

തിരുവനന്തപുരം ∙ സർക്കാർ ഓഫിസുകളിൽ സേവനങ്ങൾക്കും മറ്റും പണമടയ്ക്കേണ്ടതു ഗൂഗിൾ പേ, പേയ്ടിഎം തുടങ്ങിയ ഓൺലൈൻ പേയ്മെന്റ് സംവിധാനങ്ങൾ വഴിയാക്കണമെന്ന് സർക്കാരിനു വിജിലൻസിന്റെ ശുപാർശ. അഴിമതി അവസാനിപ്പിക്കുന്നതിനായി ഉടൻ നടപ്പാക്കേണ്ട നിർദേശങ്ങളിൽ ആദ്യത്തേതാണിത്. സർക്കാർ ഓഫിസുകളിൽ വിജിലൻസ് പരിശോധനകളിൽ ചിലരിൽനിന്ന് അധികം പണം കണ്ടെത്തുമെങ്കിലും പല സേവനങ്ങൾക്കുമായി വാങ്ങിയ പണമാണെന്നും രസീത് പിന്നീട് എഴുതുമെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കാറുണ്ട്. പല സേവനങ്ങളുടെയും പേരിൽ അമിതമായി പണം വാങ്ങുന്നതായും കണ്ടെത്തിയിരുന്നു. പണമിടപാട് ഓൺലൈനിലാണെങ്കിൽ ഈ പ്രശ്നമില്ല. സർക്കാർ ഓഫിസുകളിൽ ഇതിനായി […]
അന്ധവിശ്വാസം തടയാനുള്ള നിയമനിർമാണം; ആചാരവും അനാചാരവും ആദ്യം നിർവചിക്കും

തിരുവനന്തപുരം∙ അന്ധവിശ്വാസവും അനാചാരവും തടയാനുള്ള നിയമനിർമാണം വേഗത്തിലാക്കുന്നതിനു മുന്നോടിയായി ആചാരങ്ങളും അനാചാരങ്ങളും എന്തൊക്കെ എന്നു നിർവചിക്കുന്നതിന്റെ സാധ്യത സർക്കാർ ആരായുന്നു. ജനാഭിപ്രായം തേടുന്നതിനു വിവിധ മതമേലധ്യക്ഷന്മാരുമായി ചർച്ച നടത്തും, സർവകക്ഷി യോഗവും വിളിക്കും. തുടർന്നു കരടു ബിൽ നിയമസഭയിൽ അവതരിപ്പിക്കും. വിഷയം സൂക്ഷ്മമായി പരിശോധിച്ചശേഷം നിയമനിർമാണം നടത്തിയാൽ മതിയെന്നാണ് ആഭ്യന്തരവകുപ്പിന്റെ അഭിപ്രായം. ജസ്റ്റിസ് കെ.ടി.തോമസ് ചെയർമാനായ നിയമപരിഷ്കരണ കമ്മിഷൻ തയാറാക്കിയ കരടു ബില്ലിലെ ( ‘ദ് കേരള പ്രിവൻഷൻ ആൻഡ് ഇറാഡിക്കേഷൻ ഓഫ് ഇൻഹ്യൂമൻ ഈവിൾ പ്രാക്ടീസസ് […]
റഷ്യൻ സൈനികകേന്ദ്രത്തിൽ വെടിവയ്പ്; 11 മരണം, കനത്ത പോരാട്ടം

കീവ് ∙ യുക്രെയ്ൻ അതിർത്തിയോടു ചേർന്ന ബെൽഗൊറോദിൽ റഷ്യൻ സൈനിക പരിശീലനകേന്ദ്രത്തിൽ നടന്ന വെടിവയ്പിൽ 11 പേർ കൊല്ലപ്പെട്ടു. 15 പേർക്കു ഗുരുതരമായി പരുക്കേറ്റു. ഈയിടെ ചേർന്ന കരുതൽ സൈനികരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ റഷ്യ അന്വേഷണം ആരംഭിച്ചു. കൂടുതൽ പേർ മരിച്ചതായി അനൗദ്യോഗിക റിപ്പോർട്ടുണ്ട്. അക്രമം നടത്തിയ 2 ‘ഭീകരരെ’യും വെടിവച്ചുകൊന്നതായി റഷ്യയുടെ പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. പഴയ സോവിയറ്റ് റിപ്പബ്ലിക്കായ തജിക്കിസ്ഥാനിൽ നിന്നുള്ളവരാണു വെടിവയ്പിനു പിന്നിലെന്നു യുക്രെയ്ൻ അധികൃതർ പറഞ്ഞു. ഇതേസമയം, കിഴക്കൻ, തെക്കൻ യുക്രെയ്ൻ […]
തയ്‌വാൻ : ബലപ്രയോഗത്തിന് മടിക്കില്ലെന്ന് ഷി ചിൻപിങ്

ബെയ്ജിങ് ∙ തയ്‌വാനെ കൂട്ടിച്ചേർക്കാൻ ബലപ്രയോഗം നടത്തേണ്ടിവന്നാൽ അതിനു മടിക്കില്ലെന്ന് ചൈന പ്രസിഡന്റ് ഷീ ചിൻപിങ് പ്രഖ്യാപിച്ചു. സമാധാനപൂർണമായ ഏകീകരണത്തിനായി ആത്മാർഥ ശ്രമം നടത്തുമെന്നും എന്നാൽ ബലപ്രയോഗത്തിനുള്ള അവകാശം ചൈന ഉപേക്ഷിക്കില്ലെന്നും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി (സിപിസി) 20–ാം പാർട്ടി കോൺഗ്രസിൽ ഷി ചിൻപിങ് വ്യക്തമാക്കി. 104 മിനിറ്റ് നീണ്ട പ്രസംഗത്തിനിടെ തയ്‌വാൻ പരാമർശത്തിനാണ് ഏറ്റവും കയ്യടി കിട്ടിയത്. ഇന്നലെ ആരംഭിച്ച കോൺഗ്രസ് 22 വരെ തുടരും. പ്രസിഡന്റ് ഷി ചിൻപിങ്ങിനു ഭരണത്തിൽ മൂന്നാമൂഴം നൽകാൻ നടത്തിയ […]
ത്രികോണം – മിനി സുരേഷ് | Thrikonam by Mini Suresh (Malayalam Edition) 📕⚡📚 BUY NOW 📕⚡📚 👇🏻👇🏻👇🏻



