LIMA WORLD LIBRARY

ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി – അഡ്വ. ചാർളി പോൾ/

കൊച്ചി : വരാപ്പുഴ അതിരൂപത കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി , മാതാപിതാക്കൾക്കും കുട്ടികൾക്കുമായി പോണേൽ സെന്റ് ഫ്രാൻസീസ് സേവ്യർ ഇടവകയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ വികാരി ഫാ.ജോർജ് കുറുപ്പത്ത് ഉദ്ഘാടനം ചെയ്തു. കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ ചാർളി പോൾ , സിസ്റ്റർ ഡോ ദിയ ജോൺ എന്നിവർ ക്ലാസുകൾ നയിച്ചു. സമിതി മധ്യമേഖല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷാജൻ പി.ജോർജിനെ ചടങ്ങിൽ പൊന്നാട […]

കിളി കുലം – വിജു കടമ്മനിട്ട

പൂംകിളികൾ കൂടു കൂട്ടിയ പൂമര ചില്ലകൾ മുറിച്ചു മാറ്റി നാം വൃത്തി ഏറ്റി നാഗരിഗ പാതകളും പട്ടണങ്ങളും എന്നിട്ടും പറഞ്ഞു നമ്മൾ കിളിമൊഴിയെന്നു കൂമനായി പേടി പെടുത്തിയിട്ടും കുയിലായി മൊഴിഞ്ഞു പേടിമാറ്റി തുഞ്ചന്റെ പഞ്ച വർണ പൈങ്കിളി പെണ്ണായി പുരാതന പൊരുൾ മൊഴിഞ്ഞു ഖഗമായി വക്ത്ര തുണ്ടങ്ങൾ കാട്ടി ഭീതി തീർത്തിട്ടും കപോതമായി ആർദ്ര ഹൃത്തായി കാകനായി കഴുകായി ജീർണത തിന്നു ശുചി തീർത്തു കിളി കുലമേ വേനലിൽ മടങ്ങി വരിക എന്റെ തൊടിയിൽ ചുടു നാവ് […]

ഇന്ന് എന്റെ അമ്മച്ചിക്കുട്ടിയുടെ ഓർമ്മദിനമാണ്. അമ്മേ നീയെന്നുണ്മയല്ലേ – സൂസൻ പാലാത്ര

മാറത്തുണ്മയോടു ചേർത്തെന്നെ ഗാഢം പുണരുവാൻ എന്നമ്മവേണം ഉച്ചൈസ്തരം വിളിച്ചോതുന്നു ഞാൻ അമ്മയാംവാക്കിന്നർത്ഥ – മുണ്മ മാത്രം അമ്മതന്നുച്ഛാസത്തിൽ പ്പോലുമൊളിഞ്ഞിരിപ്പൂ പുത്രസ്നേഹം! കരുണയാണവൾ! സ്നേഹമാണവൾ!! അറിവുള്ളോർ പറയുവതിങ്ങനെ: “അമ്മകാണപ്പെട്ട ദൈവമാണേ” കാലത്തെഴുന്നേറ്റെല്ലാ മേറ്റംവെടിപ്പാക്കി വച്ചുവിളമ്പി തന്നരുമകൾ ക്കുകൊടുത്തിട്ടുച്ഛിഷ്ടം പോലുമമൃതായി ഭക്ഷിക്കുവാനമ്മയ ല്ലാതാരുണ്ടീഭൂതലത്തിൽ! അരുമതൻ മുഖമൊന്നു വാടിയാലുറക്കമില്ലാതാ യിടുന്നസ്നേഹമാണമ്മ മക്കൾതൻസ്പന്ദനം പോലും കൃത്യമായി അറിയുമമ്മ! അമ്മേ! നീയെന്നെ ഗാഢം പുണർന്നൊരുമ്മ യേകാനായിഒന്നൂടെ വന്നിടുമോ ഈമന്നിതിൽ!   2015 ഡിസംബർ 20-ന് ഈ മൺകൂടാരമുപേക്ഷിച്ച് നിത്യതയിലായ എന്റെ അമ്മച്ചക്കുട്ടിയുടെ സ്മരണയ്ക്കു മുന്നിൽ […]

ഈ കൈകളിൽ നോവലെറ്റ് – മിനി സുരേഷ്

ഗംഗാ നദിക്ക് കുറുകെയുള്ള പാലത്തിൽ കൂടി നടക്കുകയായിരുന്നു ഞങ്ങൾ.ഡെറാഡൂണിലെ ലോ കോളേജിൽ നിയമം പഠിക്കുന്ന മൂന്ന് കൂട്ടുകാർ..അശ്വിനും,ഡേവിഡും,പിന്നെ രാഹുലെന്ന ഈ ഞാനും. ഇത്തവണ ദീപാവലിയുടെ അവധിക്ക്നാട്ടിലേക്കുള്ള യാത്ര ഒഴിവാക്കി ഋഷികേശ്,ഹരിദ്വാറൊക്കെയൊന്ന് കറങ്ങാമെന്ന് നിർദ്ദേശം വച്ചത് അശ്വിനാണ്.ഡെറാഡൂണിൽ നിന്ന്ഹരിദ്വാറിലേക്ക് ട്രെയിനുണ്ട്.വെള്ളാരങ്കല്ലുകൾ നിറഞ്ഞ സമതലങ്ങളും,മുറിവുണങ്ങാത്ത കറുത്ത പാടുകൾ പോലെയുള്ള നദികളുമെല്ലാമുള്ള ഉത്തരേന്ത്യൻ ഗ്രാമങ്ങളുടെ മനസ്സു കണ്ടറിഞ്ഞുള്ള ഉന്മേഷം പകർന്ന യാത്രയായിരുന്നു. ഒരുകണക്കിന് അതൊരു ആശ്വാസവുമായി.അമ്മയുടെ രണ്ടാം ഭർത്താവിന്റെയും ,കുട്ടികളുടെയും ഇടയിൽ ഒരധികപ്പറ്റായി കടന്നു ചെല്ലുവാൻ മടി തോന്നുന്നു. വീടിപ്പോളുംഅച്ഛന്റെയും,തന്റെയുംപേരിലാണ്.എങ്കിലും അയാളുടെ […]

ഇന്ന് ദേശിയ ഗണിതശാസ്ത്ര ദിനം

ആധുനികഭാരതത്തിലെ ഏറ്റവും പ്രതിഭാശാലിയായ ഗണിതശാസ്ത്രജ്ഞനായി വിലയിരുത്തപ്പെടുന്ന ആളാണ് ശ്രീനിവാസ രാമാനുജൻ അയ്യങ്കാർഎന്ന ശ്രീനിവാസ രാമാനുജൻ (1887 ഡിസംബർ 22 – 1920 ഏപ്രിൽ 26). ശുദ്ധഗണിതത്തിൽ കാര്യമായ വിദഗ്ദ്ധശിക്ഷണം ലഭിക്കാതിരുന്നിട്ടും സ്വപ്രയത്നത്തിലൂടെ ഗണിത വിശകലനം, സംഖ്യാസിദ്ധാന്തം, അനന്തശ്രേണി, തുടർച്ചാഭിന്നകങ്ങൾതുടങ്ങിയ ഗണിതശാസ്ത്രമേഖലകളിൽ വിലപ്പെട്ട സംഭാവനകൾ നൽകി. രാമാനുജന്റെ ഗുരുവായിരുന്ന ഇംഗ്ലീഷ് ഗണിതജ്ഞൻ ജി.എച്ച്. ഹാർഡിയുടെഅഭിപ്രായത്തിൽ ഗോസ്, ഓയിലർ, കോച്ചി, ന്യൂട്ടൺ, ആർക്കിമിഡീസ് തുടങ്ങിയ വിശ്രുതഗണിതജ്ഞരുടെ നിരയിലുൾപ്പെടുത്താവുന്ന പ്രതിഭയായിരുന്നു അദ്ദേഹം രാമാനുജന്റെ 125-ആം ജന്മവാർഷികത്തിന്റെ ഓർമ്മയ്ക്കായി 2012 ദേശീയ ഗണിതശാസ്ത്ര […]

ആന്തരിക മൗനം: നമ്മുടെ അസ്തിത്വ സാരാംശം 26)

മുൻധാരണകൾ നമ്മുടെ മനസ്സിൽ നിന്നും പൂർണ്ണമായും ഒഴിവാക്കുവാൻ ശീലിക്കുന്നവർക്ക് മാത്രമേ ആന്തരിക മൗനം എന്തെന്ന് എളുപ്പത്തിൽ അനുഭവിക്കുവാനും അതിൽ നിലനിൽക്കാനും കഴിയുകയുള്ളൂ. മുൻകാല സാഹചര്യങ്ങളെയും അനുഭവങ്ങയെയും കുറിച്ചുളള അറിവ് എല്ലായ്പ്പോഴും നമുക്ക് പ്രയോജനമുളളതു തന്നെയാണ്. ഇതു എല്ലാ ജീവജാലങ്ങൾക്കും ഒരുപോലെ ഉപകാരപ്രദമായ അതിജീവന സഹജാവബോധമാണ്. എന്നാൽ, മനുഷ്യരെ സംബന്ധിച്ചിടത്തോളം ഭൂതകാല അനുഭവങ്ങൾ പലപ്പോഴും ഗുണത്തേക്കാൾ ഏറെ ദോഷം ചെയ്യാൻ സാധ്യതയുണ്ട്. മിക്കപ്പോഴും, നമ്മുടെ പൂർവ്വകാല അനുഭവങ്ങളും കുട്ടിക്കാലം മുതലുള്ള നമ്മുടെ വ്യവസ്ഥാപിത വിശ്വാസങ്ങളും ആചാരങ്ങളും ധാരണകളും സാംസ്കാരിക […]

നല്ലിടയൻ – കവിത – രചന, ഈണം, – ആലാപനം അഡ്വ: അനൂപ് കുറ്റൂർ .

നിലാവലിയുന്നധനുമാസരാവിൽ നിറകുടമായൊരു നിറതിങ്കളായി നല്ലൊരിടയനൂഴിയിലാദ്യമായി നാഥനായിട്ടിതാ ബദ് ലഹേമിൽ. നസ്രേത്തിൽ നിന്നോരമ്മയങ്ങു നിത്യത നിന്നുള്ള സർഗ്ഗമോടെ നന്മയാമോമനയ്ക്കമ്മയായി നന്ദിച്ചിതാ താരാട്ടുമായെന്നും. നിശ്ചയിച്ചൊരാപരിണയത്തിൽ നിയോഗേജോസഫച്‌ഛനായി നല്ലൊരു ജാബാലനരുമയായി നന്നെന്നുചൊന്നുയാർത്തരെല്ലാം. നേരും നേറിയോടാമറിയസുതൻ നിന്നിതാ മിന്നുന്ന പഞ്ചമി ചന്ദ്രനായി നാമ്പെടുത്തനിഷ്കളങ്കതയോടെ നാൾവഴിയിൽമാണിക്യമാകുന്നു. നാടു ചുറ്റുന്നു നാക്കടിക്കാതെ നാളെണ്ണിനിഴലെണ്ണിനടത്തമായി. നാൾക്കു നാളോ നാണീയമായിട്ടു നേർ വഴി കാട്ടുന്ന മാർഗ്ഗദീപം. നാടുണരുന്ന കാടുമറിയുന്നു നിലയും വിലയുമധികമാകുന്നു നന്മ തൻ മാനസം തുളുമ്പുന്നു നിറഞ്ഞിതാ ചിന്തയൊഴുകുന്നു. നിർമ്മലമാമാ കർമ്മബോധത്തിൽ നിർവ്വാണമന്ത്യമെത്തുമറിവോടെ നിന്ദകളൊക്കെയെന്നും സഹിച്ചു; നോട്ടത്തിലതു […]

On the Morning Of Christ’s Nativity a Christmas poem by John Milton

I On the Morning of Christ’s Nativity This is the month, and this the happy morn Wherein the Son of Heav’n’s eternal King, Of wedded Maid, and Virgin Mother born, Our great redemption from above did bring; For so the holy sages once did sing, That he our deadly forfeit should release, And with his […]

വീണ്ടും എണ്ണക്കാട് തറയിൽ കൊട്ടാരം!

എണ്ണക്കാട്ടു തറയിൽ കൊട്ടാരത്തിലെ വേലായുധൻ തമ്പിയെ അധികം ആരും അറിയില്ല. അതിലേക്കു കടക്കുന്നതിനു മുമ്പ് മധ്യ തിരുവിതാംകൂറിലെ കമ്മ്യൂണിസ്റ് മുന്നേറ്റത്തിന് നിമിത്തമായൊരു കഥകൂടിയുണ്ട്. 1949 ഡിസംബർ 31ന്‌ രാത്രി. ശൂരനാട്ടിലെ ഏറ്റുമുട്ടലിൽ ഒരു പോലീസ് ഇൻസ്‌പെക്ടറും മൂന്നു പോലീസുകാരും വധിക്കപ്പെട്ടു. അതിനത്തുടർന്നു ഭീകര മർദനവും നിരോധനവും. തുടർന്നു നരവേട്ടയായിരുന്നു. എല്ലാത്തിനും സാക്ഷിയായതു എണ്ണക്കാട് കൊട്ടാരവും. അന്നൊക്കെ മദ്ധ്യ തിരുവിതാംകൂർ കൊട്ടാരങ്ങൾ വിശേഷിച്ചു എണ്ണക്കാട്ടെ കൊട്ടാരവും പന്തളത്തെ കൊട്ടാരങ്ങളുമെല്ലാം പോലീസ് ഐജി ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിൽ അരിച്ചുപെറുക്കി ഒളിച്ചിരുന്ന […]

വിജയിക്കാമായിരുന്നിട്ടും തോറ്റുകൊടുക്കുന്നതും സ്വന്തം മഹിമ മറന്നും ചെറുതാകാൻ തയ്യാറാകുന്നതാണ് സന്മനസ്സ് .

വിജയിക്കാമായിരുന്നിട്ടും തോറ്റുകൊടുക്കുന്നതും സ്വന്തം മഹിമ മറന്നും ചെറുതാകാൻ തയ്യാറാകുന്നതാണ് സന്മനസ്സ് . ഞാനാണ് വലിയവൻ എന്ന് സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് നമ്മളൊക്കെ ആഗ്രഹിക്കുന്നതും വ്യാപരിക്കുന്നതും. മറ്റൊരാൾ പറയുന്നൊരു കാര്യത്തിൽ സത്യമുണ്ടെന്നറിഞ്ഞാലും തെളിഞ്ഞാലും അതംഗീകരിച്ചു കൊടുത്താൽ നാം ചെറുതായി പോകുമെന്ന ഉൾഭയം നമുക്കൊക്കെയുണ്ട്. ആരും ചെറുതാകാൻ തയ്യാറല്ലാത്തൊരു ലോകത്തിലാണ് നമ്മുടെ വാസം. മറ്റുള്ളവരെ ചെറുതാക്കാൻ ശ്രമിക്കുന്നവർക്കല്ല, വലുതായിരുന്നിട്ടും ചെറുതാകുന്നവർക്കാണ് സൻമനസ്സുള്ളത്. ക്രിസ്മസ് നമ്മിലുണർത്തുന്ന ചിന്തയും ചെറുതാകലിന്റെ വലിയ സുവിശേഷമല്ലേ? ജോസ് ക്ലെമന്റ്

ജപ്പാൻ വരെ എത്തുന്ന മിസൈലുകൾ പരീക്ഷിച്ച് ഉത്തര കൊറിയ

സോൾ∙ ജപ്പാൻ വരെ എത്താൻ ശേഷിയുള്ള 2 ബാലിസ്റ്റിക് മിസൈലുകൾ ഉത്തരകൊറിയ പരീക്ഷിച്ചു. അണ്വായുധം വഹിക്കാൻ ക‌ഴിയുന്നവയാണ് ഇവ. രാജ്യത്തിന്റെ വടക്കുപടിഞ്ഞാറൻ ടോങ്ചാൻഗ്രി പ്രദേശത്തുനിന്ന് 500 കിലോമീറ്റർ സഞ്ചരിച്ച് ദക്ഷിണ കൊറിയയ്ക്കും ജപ്പാനും ഇടയിൽ ഇവ കടലിൽ പതിച്ചതായാണു വിവരം. യുഎസിൽ വരെ എത്താൻ ശേഷിയുള്ള മിസൈലുകൾ വികസിപ്പിച്ചതായി ഉത്തരകൊറിയ അവകാശപ്പെട്ട് ദിവസങ്ങൾക്കു ശേഷമാണു പുതിയ മിസൈലിന്റെ പരീക്ഷണം. ഉത്തരകൊറിയയ്ക്കും ചൈനയ്ക്കുമെതിരെ വെള്ളിയാഴ്ച ജപ്പാൻ പുതിയ ദേശീയ സുരക്ഷാ തന്ത്രം ആവിഷ്കരിച്ചതിനു മറുപടിയായാണ് മിസൈൽ പരീക്ഷണമെന്ന് അഭ്യൂഹമുണ്ട്. […]