LIMA WORLD LIBRARY

ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ നടത്തി – അഡ്വ. ചാർളി പോൾ/

കൊച്ചി : വരാപ്പുഴ അതിരൂപത കെ.സി.ബി.സി മദ്യ വിരുദ്ധ സമിതി , മാതാപിതാക്കൾക്കും കുട്ടികൾക്കുമായി പോണേൽ സെന്റ് ഫ്രാൻസീസ് സേവ്യർ ഇടവകയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവത്ക്കരണ സെമിനാർ വികാരി ഫാ.ജോർജ് കുറുപ്പത്ത് ഉദ്ഘാടനം ചെയ്തു.
കെ സി ബി സി മദ്യ വിരുദ്ധ സമിതി സംസ്ഥാന വക്താവ് അഡ്വ ചാർളി പോൾ , സിസ്റ്റർ ഡോ ദിയ ജോൺ എന്നിവർ ക്ലാസുകൾ നയിച്ചു.
സമിതി മധ്യമേഖല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഷാജൻ പി.ജോർജിനെ ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
അതിരൂപതാ ഡയറക്ടർ ഫാ. അഗസ്റ്റിൻ ബൈജു കുറ്റിക്കൽ ,ഫാ നിബിൻ കുര്യാക്കോസ്, എം.വി.ജോർജ് മാക്കാ പറമ്പിൽ ,ജോർജ് മുല്ലോത്ത്, രാജു എന്നിവർ പ്രസംഗിച്ചു. അറുന്നൂറോളം വിദ്യാർത്ഥികളും അവരുടെ മാതാപിതാക്കളും സെമിനാറിൽ പങ്കെടുത്തു.
ഫോട്ടോ : വരാപ്പുഴ അതിരൂത കെ.സി ബി സി മദ്യ വിരുദ്ധ സമിതി പോണേൽ സെന്റ് ഫ്രാൻസീസ് സേവ്യർ ഇടവകയിൽ സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാറിൽ സംസ്ഥാന വക്താവ് അഡ്വ ചാർളി പോൾ ക്ലാസെടുക്കുന്നു. എം.വി ജോർജ് മാക്കാപറമ്പിൽ ,ഫാ അഗസ്റ്റിൻ ബൈജു , ഫാ.ജോർജ് കുറുപ്പത്ത്, ഷാജൻ പി ജോർജ് എന്നിവർ സമീപം
അഡ്വ. ചാർളി പോൾ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px