ഉണ്ണിക്കുട്ടനും കുരുവിയും. – വിജയാ ശാന്തൻ കോമളപുരം

പക്ഷികൾ വെളുപ്പാൻ കാലത്ത് പാട്ടു പാടി നടക്കുന്നതെന്തിനാ..? മഞ്ഞ് കൊണ്ടാൽ പനി പിടിക്കില്ലേ…? വായ് തോരാതെ പാട്ടു പാടി നടന്നാൽ ചുമ പിടിക്കില്ലേ…? അങ്ങനെ കുറെ സംശയങ്ങൾ ഉണ്ണിക്കുട്ടന് തോന്നി. പക്ഷിപ്പാട്ട് കേട്ട് തൊട്ടിയിലേക്കിറങ്ങി. അതാ… രാജമല്ലിയിൽ ഒരു കുരുവി… അവൻ കൗതുകത്തോടെ കുരുവിയെ നോക്കി. പാട്ടുപാടുന്നുണ്ടെങ്കിലും കുരുവി അവനെ നോക്കുന്നുണ്ടായിരുന്നു. പെട്ടെന്ന് പാട്ടു നിർത്തി. ഈ കുരുവി തന്നോട് എന്തോ പറയുകയാണെന്നവന് തോന്നി. “നിനക്ക് ചായ വേണോ …?” അങ്ങനെ ചോദിച്ചിട്ട് അകത്തേക്കോടി. ഒരു കൊച്ചു […]
പെണ്ണകം പൂകും മുമ്പ് – ഗീത മുന്നൂർക്കോട്

ആണധീശത്വത്തിൻ്റെ പാദരക്ഷ പുറത്തഴിച്ചുവക്കുക. കനത്ത ചവിട്ടുകളെ ക്രമപ്പെടുത്തി കാൽവെയ്പ്പുകളെ മയപ്പെടുത്തുക. കാത്തിരിക്കും പെൺകാതുകളെന്ന വ്യഗ്രതയെയൊതുക്കി വരുതിയിൽ നിർത്തുക പൂമുഖത്ത് പെൺമിഴികൾ സ്വാഗതദീപം നീട്ടുന്ന മോഹത്തെ ഞെരിച്ചൊടിക്കുക. കൊലുസ്സിൻ കിലുക്കവും അടക്കിച്ചിരികളും പൊയ്പ്പോയ ഏതോ യുഗവിസ്മയമായി ഓർമക്കുറിപ്പിൽ പൂഴ്ത്തിവക്കുക. അവളിൽ നിന്ന് ഒരുമ്പെട്ടൊരുത്തി ചാടിയിറങ്ങുന്നത് ഗണിച്ചുറച്ച് സ്വരമണയ്ക്കുക. അവൾക്കുള്ളിൽ അടുക്കള പുകയുന്നതും മടുപ്പിൻചേരുവകളരയുന്നതും രോഷമർദ്ദം ചൂളമടിക്കുന്നതും കോണോടുകോൺ ചേർന്ന് കാഴ്ചകളിൽ ചിലന്തികൾ വല നെയ്യുന്നതും നെഞ്ചിലൊരലക്കുകല്ല് അടിപിടിയിൽ പിടക്കുന്നതും കണ്ടില്ലെന്ന അറിഞ്ഞില്ലെന്ന സാരമാക്കാനില്ലെന്ന നാട്യങ്ങളിലേക്ക് വളവുനീർത്തി അവളിതാ നിവരുന്നു.
ആധുനിക മലയാള നാടകവേദിക്കുടയോൻ ! പ്രൊ.കുമാരവർമ്മ! – എം രാജീവ് കുമാർ

ആധുനിക മലയാള നാടക വേദിയിൽ കുമാരവർമ്മയുടെ പേര് ഇന്ന് ആരെങ്കിലും ഓർക്കുന്നുണ്ടാവുമോ? അൻപതാണ്ടുകൾക്കു മുൻപുള്ള കഥയാണ്. അതും നാടകത്തിനോടൊപ്പം വളർന്ന നാടകവേദി . ഏതു് നാടക വേദി ? അങ്ങനെ ഒന്നുണ്ടോ? എന്ന് സന്ദേഹിക്കുന്നവർക്ക് ഒരു മറുപടിയാണ് പ്രൊ.കെ. കുമാരവർമ്മ . ആദ്യ മലയാള നാടക കൃത്ത് മാവേലിക്കര കൊട്ടാരത്തിലെ കേരള വർമ്മ വലിയകോയിത്തമ്പുരാന്റെ കൊച്ചുമകൻ കെ.കുമാരവർമ്മ അരങ്ങിന്റെ അധിപനായി മലയാള നാടക വേദിക്കൊരു ദിശയൊരുക്കുമ്പോൾ അത് ചരിത്രത്തിൽ രേഖപ്പെടുത്താതെ പോയി. അരങ്ങിന്റെ സൗഭാഗ്യങ്ങളാണ് കാവാലത്തിന്റേയും ജി […]
ചന്ദ്രനിൽ താവളം നിർമിക്കാനൊരുങ്ങി ചൈന, ലക്ഷ്യമിടുന്നത് വൻ പദ്ധതികൾ

മറ്റു രാജ്യങ്ങളുമായി സഹകരിച്ച് ബഹിരാകാശത്ത് രാജ്യാന്തര ചാന്ദ്ര ഗവേഷണ കേന്ദ്രം നിര്‍മിക്കുമെന്ന് ചൈന. 2050നുള്ളില്‍ മൂന്നു ഘട്ടങ്ങളായി പൂര്‍ത്തിയാവുന്ന ദീര്‍ഘകാല പദ്ധതിയുടെ വിശദമായ രൂപമാണ് ചൈനീസ് ചാന്ദ്ര ഗവേഷണ പദ്ധതിയുടെ ചീഫ് ഡിസൈനര്‍ വു വെയ്‌റന്‍ അവതരിപ്പിച്ചത്. ഏഴു വിക്ഷേപണങ്ങളിലൂടെ 2028ലാണ് പ്രാഥമിക ഘട്ടം പൂര്‍ത്തിയാവുക. 2030 മുതല്‍ 2040 വരെ ആറ് ദൗത്യങ്ങള്‍ (ILRS1-5) കൂടി കഴിയുന്നതോടെ ചാന്ദ്ര ഗവേഷണ കേന്ദ്രത്തിന്റെ രണ്ടാംഘട്ടവും പൂര്‍ത്തിയാവുമെന്നും ഹെഫെയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡീപ് സ്‌പേസ് എക്‌സ്‌പ്ലൊറേഷന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കവേ […]
നതിങ് ഫോണ്‍–2: അവതരിപ്പിക്കും മുൻപേ ഡിസൈനും ഫീച്ചർ വിവരങ്ങളും പുറത്തായി

വൈകാതെ തന്നെ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്ന നതിങ് ഫോൺ–2 ന്റെ ഡിസൈനും ഫീച്ചര്‍ വിവരങ്ങളും ഓൺലൈനില്‍ ചോര്‍ന്നു. നതിങ് –2ന് ഇന്ത്യയിൽ അവതരിപ്പിക്കാനുള്ള ബിഐഎസ് സർട്ടിഫിക്കേഷൻ ലഭിച്ചതായും റിപ്പോർട്ടുണ്ട്. ട്വിറ്റർ ഉപയോക്താവ് സുനരി ഗൂർഖഡെ (@Tech_Wallah) ആണ് നതിങ് ഫോൺ-2 ന്റെ രണ്ട് ഡിസൈനുകൾ പുറത്തുവിട്ടിരിക്കുന്നത്. ഇതിനിടെ നതിങ് ഫോണ്‍ (2) ന്റെ പരസ്യം ഫ്ളിപ്കാര്‍ട്ടിലും പ്രദര്‍ശിപ്പിച്ചു തുടങ്ങി. ‘ഫോണ്‍ (2) പ്രീമിയം’ എന്നാണ് പരസ്യത്തില്‍ പറയുന്നത്. അതായത് നതിങ് ഫോണ്‍ (1) വാങ്ങിയ പൈസയ്ക്ക് ഇതു ലഭിക്കില്ലെന്നു […]
പരാതിക്കാരിയെ ‘മുൻ ഭാര്യ’യാക്കി ട്രംപ് !

ന്യൂയോർക്ക് ∙ പീഡനം ആരോപിച്ചു പരാതി നൽകിയ കോളമിസ്റ്റ് ഇ.ജീൻ കാരളിന്റെ ചിത്രം കണ്ടിട്ട് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആളെ തിരിച്ചറിയാനായില്ല ! തന്റെ രണ്ടാം ഭാര്യ മാർല മേപ്പിൾസാണു ഫോട്ടോയിലുള്ളതെന്നു തട്ടിവിടുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ കോടതിയിൽ നൽകിയ മൊഴിയുടെ വിഡിയോയിലാണ് ഇക്കാര്യമുള്ളത്. തുടർന്ന് ട്രംപിന്റെ അഭിഭാഷകൻ അദ്ദേഹത്തെ തിരുത്തുന്നുണ്ട്. മാധ്യമങ്ങളുടെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസമാണു വിഡിയോ പുറത്തുവിട്ടത്. തൊണ്ണൂറുകളിൽ മൻഹാറ്റനിലെ ഡിപ്പാർട്മെന്റ് സ്റ്റോറിൽവച്ചു ലൈംഗികമായി പീഡിപ്പിച്ചെന്ന കാരളിന്റെ ആരോപണം ട്രംപ് നിഷേധിക്കുന്നു. […]
രാജകിരീടം ചൂടി ചാൾസ് മൂന്നാമൻ; ബ്രിട്ടനിൽ ഇൗ നൂറ്റാണ്ടിലെ ആദ്യ കിരീടധാരണം

വെറും സുവർണ നിമിഷമല്ല, സുവർണകിരീടം വച്ച നിമിഷം. ഈ നൂറ്റാണ്ടിൽ ആദ്യമായി ബ്രിട്ടനിൽ ഒരു രാജാവ് കിരീടം ധരിച്ച് യുണൈറ്റഡ് കിങ്ഡത്തിന്റെയും 14 കോമൺവെൽത്ത് മേഖലകളുടെയും രാജാവായ നിമിഷം. ചാൾസ് മൂന്നാമനും കാമില രാജ്ഞിയും ബക്കിങ്ങാം കൊട്ടാരത്തിന്റെ മട്ടുപ്പാവിൽനിന്ന് അഭിവാദ്യം ചെയ്തപ്പോൾ വരെ നീണ്ട ആഘോഷനിമിഷം. കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബി ചാൾസ് മൂന്നാമന് രാജകിരീടം അണിയിച്ചപ്പോൾ. ചിത്രം: എഎഫ്പി കാന്റർബറി ആർച്ച് ബിഷപ് ജസ്റ്റിൻ വെൽബിയുടെ ‘ഗോഡ് സേവ് ദ് കിങ്’ പ്രഖ്യാപനം വെസ്റ്റ്മിൻസ്റ്റർ […]
ടെക്സസിൽ ഷോപ്പിങ് മാളിൽ വെടിവയ്പ്: 9 മരണം

ഹൂസ്റ്റൺ ∙ യുഎസിലെ ടെക്സസ് സംസ്ഥാനത്തു വീണ്ടും വെടിവയ്പ്; അക്രമി ഉൾപ്പെടെ 9 പേർ കൊല്ലപ്പെട്ടു. ഏഴു പേർക്കു പരുക്കേറ്റു. ശനിയാഴ്ച വൈകിട്ടു ഡാലസിലുള്ള അലനിലെ തിരക്കേറിയ ഷോപ്പിങ് മാളിൽ എത്തിയ ആളാണു വെടിവയ്പു നടത്തിയത്. 7 പേർ സംഭവസ്ഥലത്തുതന്നെ കൊല്ലപ്പെട്ടു. അക്രമിയെ പൊലീസ് വെടിവച്ചുകൊന്നു. കഴിഞ്ഞയാഴ്ച ടെക്സസിലെ ക്ലീവ്‍ലൻഡിൽ അയൽവീട്ടിലെ 5 പേരെ ഒരാൾ വെടിവച്ചുകൊന്നതിനു പിന്നാലെയാണു ഡാലസിലെ കൂട്ടക്കൊല. തോക്കുപയോഗിച്ചുള്ള അക്രമങ്ങളിൽ ലോകത്ത് ഒന്നാം സ്ഥാനത്തുള്ള യുഎസ് ആഴ്ചയിൽ കുറഞ്ഞത് ഒരു വെടിവയ്പെങ്കിലും റിപ്പോർട്ട് […]
തെരുവിൽ വിരുന്നൊരുക്കി ബ്രിട്ടൻ, രാത്രിയിൽ സംഗീതവും

ലണ്ടൻ ∙ ചാൾസ് രാജാവിന്റെ കിരീടധാരണപ്പിറ്റേന്ന് തെരുവുതോറും പ്രത്യേക വിരുന്നുകളുമായി ബ്രിട്ടൻ ആഘോഷിച്ചു. റോഡുകളിൽ തീൻമേശയൊരുക്കി ബ്രിട്ടിഷ് പതാകയുടെ പടമുള്ള കപ്പുകളിൽ ചായയും കൊച്ചുപതാകകൾ കുത്തിയ കേക്കും വിളമ്പി. വിവിധയിടങ്ങളിൽ ഉച്ചവിരുന്നുകളുമായി ആഘോഷം വിഭവസമൃദ്ധമായി സന്ധ്യ വരെ നീണ്ടു. ഔദ്യോഗിക വസതിയിരിക്കുന്ന ഡൗണിങ് സ്ട്രീറ്റിൽ പ്രധാനമന്ത്രി ഋഷി സുനകും ഭാര്യ അക്ഷത മൂർത്തിയും അതിഥികൾക്കായി ഉച്ചവിരുന്നൊരുക്കി. യുഎസ് പ്രഥമവനിത ജിൽ ബൈഡൻ, സാമൂഹിക, സാംസ്കാരിക രംഗത്തെ പ്രമുഖർ എന്നിവരടക്കം വൈവിധ്യമാർന്ന അതിഥിനിരയായിരുന്നു സുനകിന്റെ വിരുന്നിന്. English Summary: Britain […]
കവിത നമുക്ക് പ്രണയിക്കാം – ഹേമാ വിശ്വനാഥ്

പ്രിയനേ നീയെന്നോടു ചൊല്ലി നിന്നെ ഞാൻ പ്രണയിക്കുന്നു തമ്മിലറിയാതെ, കണ്ണുകൾ കോർക്കാതെ ചുണ്ടുകൾ ചേരാതെ ശബ്ദവീചികളിലൂടെ അകലെയിരുന്നു നിന്നെ ഞാൻ സ്‌നേഹിക്കുന്നു ഒരു നിലാമഴയായ് നിന്നിൽപെയ്തിറങ്ങാൻ നിൻ ഗന്ധം കാറ്റിലൂടെന്നെപ്പൊതിയാൻ നിദ്രാവിഹീനയാമങ്ങളിലെൻ തൽപ്പംവിട്ട് നിന്റെ ശയ്യാഗൃഹവാതിലിൽ മുട്ടി വിളിക്കാൻ ആശയേറെയുണ്ട്. ഈ മൊഴിയിലെന്തു പറയേണ്ടു ഞാൻ നീയാം പ്രണയക്കടലിൽ കൂലംകുത്തിയൊഴുകും നദിയായ് വന്നുചേരാൻ മോഹമേറെയുണ്ടെന്നിരിക്കിലും തമ്മിൽ കാണാതെ നമുക്ക് അകലെയിരുന്നു പ്രണയിച്ചിടാം.



