ന്യൂയോർക്ക് ∙ പീഡനം ആരോപിച്ചു പരാതി നൽകിയ കോളമിസ്റ്റ് ഇ.ജീൻ കാരളിന്റെ ചിത്രം കണ്ടിട്ട് മുൻ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ആളെ തിരിച്ചറിയാനായില്ല ! തന്റെ രണ്ടാം ഭാര്യ മാർല മേപ്പിൾസാണു ഫോട്ടോയിലുള്ളതെന്നു തട്ടിവിടുകയും ചെയ്തു. കഴിഞ്ഞ ഒക്ടോബറിൽ കോടതിയിൽ നൽകിയ മൊഴിയുടെ വിഡിയോയിലാണ് ഇക്കാര്യമുള്ളത്. തുടർന്ന് ട്രംപിന്റെ അഭിഭാഷകൻ അദ്ദേഹത്തെ തിരുത്തുന്നുണ്ട്.
മാധ്യമങ്ങളുടെ ആവശ്യപ്രകാരം കഴിഞ്ഞ ദിവസമാണു വിഡിയോ പുറത്തുവിട്ടത്. തൊണ്ണൂറുകളിൽ മൻഹാറ്റനിലെ ഡിപ്പാർട്മെന്റ് സ്റ്റോറിൽവച്ചു ലൈംഗികമായി പീഡിപ്പിച്ചെന്ന കാരളിന്റെ ആരോപണം ട്രംപ് നിഷേധിക്കുന്നു. കേസിൽ സാക്ഷിവിസ്താരം പൂർത്തിയായി. തിങ്കളാഴ്ച കേസിൽ അന്തിമവാദത്തിനു കോടതിയിൽ ഹാജരായേക്കുമെന്നു ട്രംപ് സൂചിപ്പിച്ചു.
English Summary : Donald Trump could not identify photo of E Jean carroll who gave complaint against him
About The Author
No related posts.