പ്രിയനേ നീയെന്നോടു ചൊല്ലി
നിന്നെ ഞാൻ പ്രണയിക്കുന്നു
തമ്മിലറിയാതെ, കണ്ണുകൾ കോർക്കാതെ
ചുണ്ടുകൾ ചേരാതെ
ശബ്ദവീചികളിലൂടെ
അകലെയിരുന്നു
നിന്നെ ഞാൻ സ്‌നേഹിക്കുന്നു
ഒരു നിലാമഴയായ് നിന്നിൽപെയ്തിറങ്ങാൻ
നിൻ ഗന്ധം കാറ്റിലൂടെന്നെപ്പൊതിയാൻ
നിദ്രാവിഹീനയാമങ്ങളിലെൻ തൽപ്പംവിട്ട്
നിന്റെ ശയ്യാഗൃഹവാതിലിൽ
മുട്ടി വിളിക്കാൻ
ആശയേറെയുണ്ട്.
ഈ മൊഴിയിലെന്തു പറയേണ്ടു ഞാൻ
നീയാം പ്രണയക്കടലിൽ
കൂലംകുത്തിയൊഴുകും നദിയായ് വന്നുചേരാൻ
മോഹമേറെയുണ്ടെന്നിരിക്കിലും
തമ്മിൽ കാണാതെ നമുക്ക്
അകലെയിരുന്നു പ്രണയിച്ചിടാം.
About The Author
No related posts.