ഇൻസ്‌റ്റഗ്രാമിന് സമാനമായി ഹൈലൈറ്റ് ഫീച്ചർ അവതരിപ്പിച്ച് ട്വിറ്റർ

witter Highlight: ഇലോൺ മസ്‌ക് ഏറ്റെടുക്കുന്നതിന് മുമ്പ്, ട്വിറ്റർ വെറും ഒരു മൈക്രോ-ബ്ലോഗിംഗ് പ്ലാറ്റ്‌ഫോമായിരുന്നു, അത് അതിന്റെ ഉപയോക്താക്കളെ അവരുടെ ചിന്തകൾ ലോകവുമായി പങ്കിടാൻ അനുവദിച്ചു. എന്നിരുന്നാലും ഇന്ന് ട്വിറ്റർ ഒരു മൈക്രോ ബ്ലോഗിംഗ് സൈറ്റല്ല. മുഴുനീള ഫീച്ചർ ഫിലിമുകൾ അപ്‌ലോഡ് ചെയ്യാനും ദൈർഘ്യമേറിയ ട്വീറ്റുകൾ എഴുതാനും മറ്റ് കണ്ടന്റ് ക്രിയേറ്റേഴ്‌സിനെ സബ്‌സ്‌ക്രൈബ് ചെയ്യാനും വിലയേറിയ ബ്ലൂ ടിക്ക് വാങ്ങാനും ഇത് നിങ്ങളെ അനുവദിക്കുന്നു. നിങ്ങളുടെ പ്രിയപ്പെട്ടരുടെ ട്വീറ്റുകൾ പ്രത്യേക ടാബിൽ ഹൈലൈറ്റ് ചെയ്യാൻ അനുവദിക്കുന്ന മറ്റൊരു ഫീച്ചർ […]
യുവേഫ നേഷൻസ് ലീഗ് കിരീട തിളക്കത്തിൽ സ്പെയിൻ

UEFA Nations League: റൈറ്റ് ബാക്ക് ഡാനി കാർവാജലിന്റെ നിർണായക സ്‌പോട്ട് കിക്കിന്റെ ബലത്തിൽ ആവേശകരമായ പെനാൽറ്റി ഷൂട്ടൗട്ടിൽ ക്രൊയേഷ്യയെ 5-4ന് തോൽപ്പിച്ച് സ്‌പെയിൻ റോട്ടർഡാമിൽ നടന്ന നേഷൻസ് ലീഗ് ജേതാക്കളായി. റയൽ മാഡ്രിഡിനൊപ്പം അഞ്ച് ചാമ്പ്യൻസ് ലീഗ് കിരീടങ്ങൾ നേടിയിട്ടുള്ള 31കാരൻ, 2012ലെ യൂറോപ്യൻ ചാമ്പ്യൻഷിപ്പിന് ശേഷം രാജ്യത്തിന് ആദ്യ കിരീടത്തിലേക്ക് നയിച്ചു. ഷൂട്ടൗട്ടിലെ ആറാമത്തെ കിക്ക് ശാന്തമായി ചിപ്പ് ചെയ്‌ത് വലയിലാക്കിയ കാർവാജലിന്റെ മികവാണ് സ്പെയിനിനെ കിരീടത്തിലേക്ക് നയിച്ചത്. ഫെയ്‌നൂർദ് സ്‌റ്റേഡിയത്തിൽ നടന്ന ഫൈനൽ അധിക സമയത്തിന് […]
വായന ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് നയിക്കും -ജോസ് ക്ലെമെന്റ്

അറിവിന്റെ ഒരായിരം നക്ഷത്ര ദീപങ്ങൾ തെളിഞ്ഞാലെന്നപോലെ പ്രകാശം പകരുന്ന , ഊർജം നിറയ്ക്കുന്ന ഒന്നാണ് വായന.വായനയുടെ മൗനത്തിൽ നാം എവിടെയെല്ലാം സഞ്ചരിക്കുന്നു! ആരെയെല്ലാം കണ്ടുമുട്ടുന്നു!എത്രയോ പേരെ ഇഷ്ടപ്പെടുന്നു! ആരൊക്കെയോ ആകാൻ ശ്രമിക്കുന്നു! എങ്ങനെയൊക്കെ ആകരുതെന്ന് പഠിക്കുന്നു! ഒരു ജന്മത്തിൽ തന്നെ, നിരവധി ജന്മങ്ങളെ സൃഷ്ടിക്കുക വഴി പരിമിതമായ മനുഷ്യ ജീവിതത്തിന് ഒരു പ്രപഞ്ചമാനം തന്നെ വായന നല്കുന്നു. വായിക്കുക എന്നാൽ വേരിലേക്ക് താഴ്ന്നും പൂവുകളിലേക്ക് പടർന്നും മറ്റുള്ളവരിലേക്ക് കുതിച്ചും നാം നടത്തുന്ന അതിജീവനമാണ്. “വായിക്കുന്നവർ ആയിരം ജീവിതം […]
രവി സിന്‍ഹ പുതിയ റോ മേധാവി

ഇന്ത്യയുടെ റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ്(റോ) മേധാവിയായി മുതിര്‍ന്ന ഐപിഎസ് ഓഫീസര്‍ രവി സിന്‍ഹയെ നിയമിച്ചു. ഛത്തീസ്ഗഡ് കേഡറിലെ 1988 ബാച്ച് ഇന്ത്യന്‍ പോലീസ് സര്‍വീസ് (ഐപിഎസ്) ഉദ്യോഗസ്ഥനാണ് സിന്‍ഹ. അദ്ദേഹം നിലവില്‍ കാബിനറ്റ് സെക്രട്ടേറിയറ്റിലെ സ്പെഷ്യല്‍ സെക്രട്ടറിയുടെ ചുമതലയാണ് വഹിക്കുന്നത്. 2023 ജൂണ്‍ 30-ന് കാലാവധി പൂര്‍ത്തിയാക്കുന്ന സാമന്ത് കുമാര്‍ ഗോയലിന് പകരമായാണ് സിന്‍ഹ എത്തുന്നത്. പുതിയ മേധാവിയായി സിന്‍ഹയെ നിയമിച്ചതായി പേഴ്‌സണല്‍ മന്ത്രാലയം ഉത്തരവ് ഇറക്കിയിട്ടുണ്ട്. രണ്ട് വര്‍ഷത്തേക്കാണ് റിസര്‍ച്ച് ആന്‍ഡ് അനാലിസിസ് വിംഗ് […]
ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ വെടിയേറ്റ് മരിച്ചു

Hardeep Singh Nirjar shot dead in Canada : ഭീകരവാദ പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകുന്നതിനാൽ ഇന്ത്യൻ സർക്കാർ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ച ഖാലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജാർ കാനഡയിൽ വെടിയേറ്റ് മരിച്ചു. 2022ൽ പഞ്ചാബിലെ ജലന്ധറിൽ ഹിന്ദു പുരോഹിതനെ കൊലപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്നാരോപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) നിജ്ജറിനെ കണ്ടെത്തുന്നതിന് 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. അടുത്തിടെ സർക്കാർ പുറത്തിറക്കിയ 40 തീവ്രവാദികളുടെ പട്ടികയിൽ നിജ്ജാറിന്റെ പേരും ഇടംപിടിച്ചിരുന്നു. പുരോഹിതനെ കൊല്ലാനുള്ള ഗൂഢാലോചന […]
യു എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയില്‍; വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി

Antony Blinken in China: യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ചൈനയില്‍. ചൈനീസ് വിദേശകാര്യ മന്ത്രി ക്വിന്‍ ഗാംഗുമായി ആന്റണി ബ്ലിങ്കന്‍ കൂടിക്കാഴ്ച്ച നടത്തി. മാസങ്ങളായി നിലനില്‍ക്കുന്ന യുഎസ്-ചൈന ബന്ധത്തിലെ പിരിമുറുക്കങ്ങള്‍ ഇല്ലാതാക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് കൂടിക്കാഴ്ച്ചയെന്നാണ് വിലയിരുത്തുന്നത്. ബ്ലിങ്കനും ക്വിനും ഞായറാഴ്ച ഉച്ചതിരിഞ്ഞ് ദിയാവുതൈ സ്റ്റേറ്റ് ഗസ്റ്റ്ഹൗസില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ഹസ്തദാനം നല്‍കി. ക്വിന്‍ ഗാംഗുമായുള്ള ചര്‍ച്ചയില്‍, തെറ്റിദ്ധാരണയുടെയും തെറ്റായ കണക്കുകൂട്ടലിന്റെയും അപകടസാധ്യത കുറയ്‌ക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആന്റണി ബ്ലിങ്കെന്‍ ഊന്നിപ്പറഞ്ഞതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പറഞ്ഞു. […]
അക്ഷരപൂജ അക്ഷരവർഷം – സി. ജി. ഗിരിജൻ ആചാരി തോന്നല്ലൂർ

അക്ഷരവർഷം പെയ്തിറങ്ങിയ മലയാളക്കരയിൽ അറിവിൻവെട്ടം പകർന്നിടാനായി പിറവികൊണ്ടൊരു പി. എൻ പണിക്കർ… അറിവും വിദ്യയും ഒരുപോലെന്നും മികവായ്ത്തീർന്നീടാൻ വായനവേണം മർത്യർക്കെല്ലാം എന്നുനിനച്ചൊരു മഹാരഥൻ… വീടുകൾതോറും കയറിയിറങ്ങി പുസ്തകങ്ങൾ നൽകി വായനയവരിൽ വളർത്തിടാനായി അറിവുകൾ നല്കിയ കർമ്മയോഗി… ഗ്രാമങ്ങളിലും നഗരങ്ങളിലും ചുറ്റിനടന്നൊരാ അക്ഷരസ്നേഹി… വായനശാലകൾ നിർമ്മിച്ചനവധി അക്ഷരദീപം തെളിച്ചുവല്ലോ… സാക്ഷരകേരളമുയ രാനായ് അക്ഷരസ്നേഹികൾ നിറയാനായ് മലയാളക്കരയാകെയുണർത്തിയ പി.എൻ… നാടിന്നഭിമാനം… വായനദിനമായ് കൊണ്ടാടും പാവനമാമീ സുദിനത്തിൽ ഒരുമിച്ചൊന്നായി ഞങ്ങൾ തെളിക്കും അക്ഷരദീപം നാടിന്നായി….
ഫാദേഴ്സ് ഡേ – ജോൺസൺ ഇരിങ്ങോൾ

ജൂൺ മാസത്തിലെ മൂന്നാം ഞായർ.പള്ളിയിയിൽ പോകുന്ന ശീലം ഉള്ളതിനാൽ രാവിലെ തന്നെ ഉണർന്നു.കിടക്കയിൽ കിടന്നുകൊണ്ട് മൊബൈൽ ഫോൺ കയ്യിലെടുത്ത് ഓൺ ചെയ്തു ഒപ്പം നെറ്റും.ടിക്..ടിക് എന്ന് ശബ്ദിച്ചു കുറെ വാട്സപ്പ് മെസേജ്.എല്ലാം ഗുഡ് മോണിംഗ് വെറും ഗുഡ് മോണിംഗ് അല്ലാ അച്ഛനും മകനും, അച്ഛനും മകളും കൈപിടിച്ചു നടക്കുന്നത് തോളിലേറ്റി നടക്കുന്നത്,പൂക്കൾ പറിച്ചു നൽകുന്നത് നിറുകയിൽ ചുംബിക്കുന്നത് അങ്ങനെ നീളുന്നു അച്ഛനും മക്കളും തമ്മിലുള്ള ബന്ധങ്ങൾ. എനിക്ക് അത് കണ്ടപ്പോൾ ചിരിതോന്നി […]
ജയൻ വർഗീസ് രചിച്ച ‘ അഗ്നിചീളുകൾ ‘ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചു

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്കയിലെയും, ബ്രിട്ടനിലെയും, ജർമ്മനിയിലെയും മലയാളമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച നാല്പതില്പരം പ്രൗഢ ലേഖനങ്ങളുടെ സമാഹാരമാണ് അഗ്നിചീളുകൾ. മത – രാഷ്ട്രീയ – ശാസ്ത്ര മേഖലകളിൽ മധുരം പുരട്ടിയ വിഷങ്ങൾ വിറ്റഴിക്കുന്ന സാമൂഹ്യ തിന്മകൾക്കെതിരെ മനുഷ്യപക്ഷത്തു നിന്നുള്ള ഒരൊറ്റയാൾ പോരാട്ടമാണ് ഈ ലേഖനങ്ങൾ. ശാസ്ത്രീയം എന്ന പേരിൽ എഴുന്നള്ളിച്ചുകൊണ്ട് വരുന്ന കെട്ടു കാഴ്ചകളിൽ മനം മയങ്ങി നൈസർഗ്ഗിക സുരക്ഷിതത്വത്തിന്റെ പുറംതോട് പൊളിച്ച്അപകടത്തിലാവുന്ന സാധാരണ മനുഷ്യന് വേണ്ടി പ്രത്യാശയുടെ പ്രകാശനാളവുമായി അവരോടൊപ്പം ചേർന്ന്ഒരു ചർച്ച. കൈരളി, മലയാള വേദി, ലാന മുതലായ അമേരിക്കൻ ഓർഗനൈസേഷനുകളുടെ അംഗീകാരം ലഭിച്ചലേഖനങ്ങളും ഈ സമാഹാരത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മുന്നൂറോളം പേജുകൾ വില 380 രൂപ. കോപ്പികൾക്ക് : greenbooksindia.com
അച്ഛന്‍മാര്‍ റോള്‍ മോഡലുകളാകണം -അഡ്വ. ചാര്‍ളി പോള്‍

ജൂണ്‍ 18 ലോകപിതൃദിനമാണ്. നമ്മെ വളര്‍ത്തി വലുതാക്കാനായി രാപ്പകല്‍ കഷ്ടപ്പെട്ട് നമുക്കു വേണ്ടി നിരവധി ത്യാഗങ്ങള്‍ ചെയ്ത അച്ഛന്‍മാരെ ആദരിക്കാനാണ് ഈദിനം. അവരെ ആദരിക്കുന്ന തോടൊപ്പം പിതൃബന്ധത്തെയും സമൂഹത്തില്‍ പിതാക്കന്മാരുടെ സ്വാധീനത്തെയും ബഹുമാനിക്കുന്ന ആഘോഷം കൂടിയാണ് പിതൃദിനം. ആംഗലേയ കവിയും വാഗ്മിയുമായ ജോര്‍ജ് ഹെര്‍ബര്‍ട്ട് പറയുന്നു; ڇനൂറിലേറെ അധ്യാപകര്‍ക്ക് സമമാണ് ഒരു പിതാവ്ڈ. ഏതൊരു കുട്ടിയുടെയും ജീവിതത്തില്‍ അവരുടെ ആദ്യത്തെ റോള്‍മോഡല്‍, ഗൈഡ്, സൂപ്പര്‍ ഹീറോ, സുഹൃത്ത്, അംഗരക്ഷകന്‍ എന്നിവയെല്ലാമാണ് പിതാവ്. ജീവിതത്തിന്‍റെ ശരിയായ മൂല്യം പഠിപ്പിക്കുകയും […]
മലയാള വായനയിലെ വഴിമുടക്കികൾ – കാരൂർ സോമൻ

മലയാള മണ്ണിൽ ജൂൺ 19 വായനാദിനമാചരിക്കുന്നു. മലയാളിയെ സംസ്‌ക്കാര സമ്പന്നമായ ഒരു പന്ഥാവിലേക്ക് നയിച്ചത് വായനയാണ്. പി.എൻ.പണിക്കർ പതിനേഴാമത്തെ വയസ്സിൽ സ്വന്തം ഗ്രാമത്തിൽ ഒരു വായനശാല നട്ടുനനച്ചു വളർത്തിയതുകൊണ്ടാണ് നിലാവിന്റെ ഇതളുകൾ വിരിയുന്നതു പോലെ മലകളും, കുന്നുകളും, പുഴകളും താണ്ടി കേരളത്തിൽ വായനശാലകളുണ്ടായത്. ആ നിലാവ് തൊട്ടുണർത്തിയ വായന ഇന്നെവിടെ? വായനയിൽ നിന്ന് നമ്മുടെ കുട്ടികൾ വഴിതെറ്റിപോകുന്നത് എന്തുകൊണ്ടാണ്? അവരെ നേർവഴിക്ക് നടത്താൻ നേർരേഖ വരച്ചിടാൻ നമ്മുടെ ഭരണകൂടങ്ങൾക്ക് സാധിക്കുന്നുണ്ടോ? മാതൃഭാഷയെ ആഴത്തിൽ കാണുന്ന ഭരണകൂടങ്ങൾക്ക് മാത്രമേ […]
അനന്തരം|Lyrics:John Varughese|Vocal:Anagha Sadhan|Orchestration:Pinson|Editing,Poster:Arpith Sagara



