ജൂൺ മാസത്തിലെ മൂന്നാം ഞായർ.പള്ളിയിയിൽ പോകുന്ന ശീലം ഉള്ളതിനാൽ രാവിലെ തന്നെ ഉണർന്നു.കിടക്കയിൽ കിടന്നുകൊണ്ട് മൊബൈൽ ഫോൺ കയ്യിലെടുത്ത് ഓൺ ചെയ്തു ഒപ്പം നെറ്റും.ടിക്..ടിക് എന്ന് ശബ്ദിച്ചു കുറെ വാട്സപ്പ് മെസേജ്.എല്ലാം ഗുഡ് മോണിംഗ് വെറും ഗുഡ് മോണിംഗ് അല്ലാ അച്ഛനും മകനും, അച്ഛനും മകളും കൈപിടിച്ചു നടക്കുന്നത് തോളിലേറ്റി നടക്കുന്നത്,പൂക്കൾ പറിച്ചു നൽകുന്നത് നിറുകയിൽ ചുംബിക്കുന്നത് അങ്ങനെ നീളുന്നു അച്ഛനും മക്കളും തമ്മിലുള്ള ബന്ധങ്ങൾ.
എനിക്ക് അത് കണ്ടപ്പോൾ ചിരിതോന്നി വെറും ചിരയല്ല പൊട്ടി ചിരിച്ചു പോയി.ഒപ്പം വായനയും തുടർന്നു.ഫാദേഴ് ഡേ.എങ്ങനെ ചിരിക്കാതെ ഇരിക്കുന്നത് ഒന്ന് ചിരിക്കാൻ കൊതിക്കുന്ന ഇക്കാലത്ത് രാവിലെ ഉണരുമ്പോൾ ഇത്രയും ചിരിക്കാൻ കഴിയുക എന്ന് പറയുന്നത് വലിയ ഭാഗ്യം.
എന്റെ ചിരികേട്ട് വീട്ടിലുള്ളവർ ചോദിച്ചു.
” എന്താ രാവിലെ തന്നെ ഇങ്ങനെ ചിരിക്കാൻ മാത്രം.”
“ഒന്നും ഇല്ല.”
“ഒന്നും ഇല്ലാഞ്ഞിട്ടാണോ നേരം വെളുക്കുന്നതിന് മുന്നേ ഇതുപോലെ കിടന്ന് ചിരിക്കുന്നത്.”
“ഓ ഇന്ന് ഞായറാഴ്ച അല്ലേ പള്ളിയിൽ പോകുന്ന കാരൃം ഓർത്തപ്പോൾ ചിരിച്ചുപോയി “.
ചിരി ഉള്ളിൽ ഒതുക്കി മനസിൽ പറഞ്ഞു ഫാദേഴ്സ് ഡേ പോലും.എനിക്ക് കുറെ പാഴ് ജന്മങ്ങളുടെ ദിവസം എന്ന് പറയാനാ ഇഷ്ടം.
ധൃതിപിടിച്ച് പ്രഭാതകർമ്മങ്ങൾ ചെയ്യുന്നതിനിടയിലും ചിന്ത മുഴുവൻ ഈ ദിവസത്തെ പ്രത്യേകത തന്നെ.
ഇതിനിടയിൽ പുരയുടെ ഓരം ചേർന്ന് മഴയും, മഞ്ഞും, വെയിലും കൊണ്ട് ചെളിയും, പായലും പറ്റി അനാഥമായി കിടക്കുന്ന ഒരു ആട്ട്കല്ലും നിരാശനായി കഴിയുന്ന അരകല്ലും ഇരിക്കുന്നത് കണ്ടു തലമുറകളായി ഉപയോഗിച്ച് പോന്ന ആട്ട്കല്ല്.ഏതെല്ലാം ധാന്യങ്ങൾ ആട്ടി മാവാക്കി എത്രയോ ആളുകളെ സുഭിക്ഷമായി പുലർത്തി.ഇവനും ഒരു കാലത്ത് ഓരോ വീടിന്റെയും നാഥനായിരുന്നു.ഇന്നോ അനാഥനും.
About The Author
No related posts.