അക്ഷരവർഷം
പെയ്തിറങ്ങിയ
മലയാളക്കരയിൽ
അറിവിൻവെട്ടം
പകർന്നിടാനായി
പിറവികൊണ്ടൊരു
പി. എൻ പണിക്കർ…
അറിവും വിദ്യയും
ഒരുപോലെന്നും
മികവായ്ത്തീർന്നീടാൻ
വായനവേണം
മർത്യർക്കെല്ലാം
എന്നുനിനച്ചൊരു
മഹാരഥൻ…
വീടുകൾതോറും
കയറിയിറങ്ങി
പുസ്തകങ്ങൾ
നൽകി
വായനയവരിൽ
വളർത്തിടാനായി
അറിവുകൾ നല്കിയ
കർമ്മയോഗി…
ഗ്രാമങ്ങളിലും
നഗരങ്ങളിലും
ചുറ്റിനടന്നൊരാ
അക്ഷരസ്നേഹി…
വായനശാലകൾ
നിർമ്മിച്ചനവധി
അക്ഷരദീപം
തെളിച്ചുവല്ലോ…
സാക്ഷരകേരളമുയ
രാനായ്
അക്ഷരസ്നേഹികൾ
നിറയാനായ്
മലയാളക്കരയാകെയുണർത്തിയ
പി.എൻ…
നാടിന്നഭിമാനം…
വായനദിനമായ്
കൊണ്ടാടും
പാവനമാമീ
സുദിനത്തിൽ
ഒരുമിച്ചൊന്നായി
ഞങ്ങൾ തെളിക്കും
അക്ഷരദീപം
നാടിന്നായി….
About The Author
No related posts.