ജയൻ വർഗീസ് രചിച്ച ‘ അഗ്നിചീളുകൾ ‘ ഗ്രീൻ ബുക്സ് പ്രസിദ്ധീകരിച്ചു
LIMA WORLD LIBRARY
June 19, 2023
2:56 PM
കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി അമേരിക്കയിലെയും, ബ്രിട്ടനിലെയും, ജർമ്മനിയിലെയും മലയാളമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച നാല്പതില്പരം പ്രൗഢ ലേഖനങ്ങളുടെ സമാഹാരമാണ് അഗ്നിചീളുകൾ. മത – രാഷ്ട്രീയ – ശാസ്ത്ര മേഖലകളിൽ മധുരം പുരട്ടിയ വിഷങ്ങൾ വിറ്റഴിക്കുന്ന സാമൂഹ്യ തിന്മകൾക്കെതിരെ മനുഷ്യപക്ഷത്തു നിന്നുള്ള ഒരൊറ്റയാൾ പോരാട്ടമാണ് ഈ ലേഖനങ്ങൾ. ശാസ്ത്രീയം എന്ന പേരിൽ എഴുന്നള്ളിച്ചുകൊണ്ട് വരുന്ന കെട്ടു കാഴ്ചകളിൽ മനം മയങ്ങി നൈസർഗ്ഗിക സുരക്ഷിതത്വത്തിന്റെ പുറംതോട് പൊളിച്ച്അപകടത്തിലാവുന്ന സാധാരണ മനുഷ്യന് വേണ്ടി പ്രത്യാശയുടെ പ്രകാശനാളവുമായി അവരോടൊപ്പം ചേർന്ന്ഒരു ചർച്ച.
കൈരളി, മലയാള വേദി, ലാന മുതലായ അമേരിക്കൻ ഓർഗനൈസേഷനുകളുടെ അംഗീകാരം ലഭിച്ചലേഖനങ്ങളും ഈ സമാഹാരത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. മുന്നൂറോളം പേജുകൾ വില 380 രൂപ. കോപ്പികൾക്ക് :greenbooksindia.com