ഗൂഡാലോചന പൊളിഞ്ഞെന്ന് ജയശങ്കര്‍; നിയമത്തിന്റെ അങ്ങേയറ്റത്തെ ദുരുപയോഗമെന്നു ശ്രീജിത്ത് പണിക്കര്‍; യഥാര്‍ത്ഥ പരാതികള്‍ എന്തുകൊണ്ട് ഈ വകുപ്പില്‍ വരുന്നില്ലെന്ന് ജാനു; ഇത്രമാത്രം ദുരുപയോഗിക്കപ്പെട്ട ഒരു നിയമവുമില്ലെന്നു ആസഫലി; നിയമം രാഷ്ട്രീയ ആയുധമാകുമ്പോള്‍

ജാത്യാധിഷ്ടിതമായ ഇന്ത്യന്‍ സാമൂഹിക വ്യവസ്ഥയില്‍ പട്ടികജാതി-വര്‍ഗ്ഗക്കാര്‍ക്ക് അഭിമാനത്തോടെ ജീവിക്കാന്‍ അവരെ പ്രാപ്തരാക്കാന്‍ വേണ്ടിയാണ് എസ്‌സി എസ്‌ടി അതിക്രമ നിരോധന നിയമം സൃഷ്ടിക്കപ്പെട്ടത്. ആര്‍ക്ക് വേണ്ടിയാണോ സൃഷ്ടിക്കപ്പെട്ടത് അവര്‍ക്ക് പ്രയോജനമില്ലാതെ പോവുകയും നിയമം ദുരുപയോഗപ്പെടുത്തുന്നവര്‍ക്ക് അതിനുള്ള ആയുധമായി മാറുകയും ചെയ്യുന്നു എന്ന ആക്ഷേപം ഈ നിയമം നടപ്പിലാക്കപ്പെട്ടതു മുതലുണ്ട്. വ്യക്തിപരമായ പ്രതികാരം തീര്‍ക്കാനും രാഷ്ട്രീയ ആയുധമായും ഇരുതല മൂര്‍ച്ചയുള്ള ഈ നിയമം ഉപയോഗിക്കപ്പെടുന്നോ എന്ന ചോദ്യമാണ് സുപ്രീംകോടതി ചീഫ് ജസ്റ്റിസിന്റെ കഴിഞ്ഞ ദിവസമുള്ള പരാമര്‍ശത്തോടെ വീണ്ടും ഉയര്‍ന്നു വരുന്നത്. […]
നേപ്പാളിൽ ആറുപേരുമായി കാണാതായ ഹെലികോപ്റ്റർ തകർന്നുവീണു: അഞ്ച് മൃതദേഹങ്ങൾ കണ്ടെടുത്തു

Nepal Helicopter missing : അഞ്ച് മെക്‌സിക്കൻ പൗരന്മാരടക്കം ആറ് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ നേപ്പാളിലെ എവറസ്റ്റിന് സമീപം തകർന്നു വീണു. രാവിലെ കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടം ലംജുറയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ ഹെലികോപ്റ്റർ 9N-AMV ആണ് തകര്‍ന്നുവീണത്. സുര്‍ക്കിയില്‍ നിന്ന് പുറപ്പെട്ട മനാംഗ് എയര്‍ ഹെലികോപ്റ്റര്‍ 10.12 ഓടെ റഡാറില്‍ നിന്ന് കാണാതാവുകയായിരുന്നു. സോലുഖുംബുവിലെ സുര്‍ക്കിയില്‍ നിന്ന് പറന്നുയര്‍ന്ന് 15 മിനിറ്റിനുള്ളില്‍ മനാംഗ് എയര്‍ ഹെലികോപ്റ്ററുമായുളള സമ്പര്‍ക്കം നഷ്ടമായതായി കാഠ്മണ്ഡു […]
നിൻ പ്രഭാതനടയിൽ – മോഹൻദാസ്

അമ്പലനടയിൽ കണ്ടപ്പോൾ നിൻ മുഖത്തമ്പിളി വെട്ടം മാഞ്ഞതെന്തേ? പേരറിയാത്തൊരു പൂവിനാൽ ഞാൻ നിന്റെ പൂമേനിയൊന്നു തഴുകിടട്ടെ മേഘത്തളികയിൽ പൂന്തിങ്കൾപ്പൂക്കളാൽ ദേവി നിനക്കെന്റെ പുഷ്പാർച്ചന മുകിലുകൾ പൂക്കും നിൻ വേണിയിൽ ചാർത്തുവാൻ തരില്ലേ ചന്ദ്രികേ കുളിർനിലാപുഷ്പങ്ങൾ നിന്നെത്തലോടിക്കടന്നുപോം കാറ്റിലും വിണ്ണിൽത്തളിർക്കുമീ പുഴ്പജാലങ്ങളും ദേവി നിനക്കായി തൽപ്പമൊരുക്കുന്നു മിഴിമുനയാൽ നീയെന്റെ മനതാരിലെഴുതുമീ മധുരവചസ്സുകൾ മായ്ക്കല്ലേ മായ്ക്കല്ലേ മാരിവില്ലേ? പൂങ്കുയിൽ പാടുന്ന മൊഴികൾ കവർന്നു ഞാൻ ദേവീ നിനക്കായി കവിത കുറിക്കുവാൻ .
ദേവലോകം – ആൻ്റണി രാജി വട്ടക്കുഴി

മണ്ണിലെ മനുഷ്യർ കൊറോണ മൂലം മരിച്ചുവീഴുന്നതും പിന്നീടുള്ള ജനങ്ങളുടെ ജീവിതം കണ്ട്, മണ്ണിലെ ദേവന്മാർ സങ്കടപ്പെട്ട് അവർ ഒരു തീരുമാനത്തിലെത്തി. എല്ലാവരും കൂടി ഒരുദിവസം പ്രപഞ്ചദാതാവായ ചക്രവർത്തിയെ കാണാൻ പോകാം. അങ്ങിനെ എല്ലാവരും അദൃശ്യരൂപംപൂണ്ട് ഭൂമിയ്ക്കു പുറത്തുള്ള ആകാശത്തിലൂടെ സഞ്ചരിച്ചു, ദേവലോകത്തേയ്ക്ക് യാത്രയായി. അവിടെയെത്തുംമുൻപ് ദൂരെനിന്ന് മാനത്തു ചക്രവാളത്തിൽ സാക്ഷാൽ ദൈവം ഭൂമിയിലെ വിശേഷങ്ങളറിയാൻ മേഘച്ചുരുളിൽ ഭൂമിചുറ്റുന്നതിനിടയിൽ ഇവരെ കണ്ടുമുട്ടി. ഇവരെ കണ്ടമാത്രയിൽ അദ്ദേഹം ചോദിച്ചു എന്താ എല്ലാവരും കൂടി എവിടേയ്ക്കാണാവോ? അവർ ഞെട്ടിതിരിഞ്ഞു നോക്കി, ഭഗവാനെ […]
സാഹിത്യ അക്കാദമിയെ ക്രൂശിക്കരുത് – കാരൂര്‍ സോമന്‍, ലണ്ടന്‍

കേരള സാഹിത്യ അക്കാദമി മലയാളിയുടെ സംസ്‌കാരവും പൈതൃക സമ്പത്തുമാണ്. ദൈവങ്ങളെ വിറ്റ് കാശാക്കുന്നവരുടെ കുട്ടത്തില്‍ ഭാഷാസാഹിത്യത്തെ കൊണ്ടുവരരുത്. വിശ്വാസത്തിലും വലുതാണ് വിജ്ഞാനം, അറിവ്. ഭാഷാസാഹിത്യ പുരോഗതിക്കായി പ്രവര്‍ത്തിക്കുന്ന അക്കാദമിയെ ഒരു പരസ്യത്തിന്റെ പേരില്‍ ക്രൂശിക്കണോ? ഇത് പലരേയും ആശയകുഴപ്പത്തിലാക്കുന്നു. 1956 ആഗസ്റ്റ് 15 ന് രൂപീകൃതമായ അക്കാദമിയുടെ ആദ്യ അധ്യക്ഷന്‍ സര്‍ദാര്‍ കെ.എം.പണിക്കരായിരുന്നു. തുടര്‍ന്ന് കെ.പി.കേശവമേനോന്‍, ജി.ശങ്കരക്കുറുപ്പ്, തകഴി ശിവശങ്കരപ്പിള്ള, പൊന്‍കുന്നം വര്‍ക്കി, എസ്.ഗുപ്തന്‍നായര്‍ തുടങ്ങി ധാരാളം മഹാരഥന്‍മാര്‍ ഇരുന്ന കസേരയില്‍ ഇന്നിരിക്കുന്നത് ഭാഷയ്ക്ക് നിസ്തുലമായ സംഭാവനകള്‍ […]
മഹാനഗരം – ചാരുംമൂട് ഷംസുദീൻ

നഗരം നഗരം മഹാസാഗരം ഒഴുകുന്നു പായുന്നു നഗരം ക്ഷമയില്ല സമയമില്ലാർക്കും വേഗം അതിവേഗമെങ്ങും അമ്പരചുംബികൾ വിണ്ണോളാമെത്തി എങ്ങും മനുഷ്യനെ തളച്ചിടുന്ന ഫ്ലാറ്റുകൾതൻ മരുപ്പറമ്പ് കോൺക്രീറ്റ് കൂനകൾതൻ ശവപറമ്പ് കരുണ കാരുണ്യ മാർദ്രത തെല്ലുമില്ലാത്ത മഹാനഗരം മനുഷ്യൻ മനുഷ്യനെ ഭയക്കുന്നു നഗരം മനുഷ്യനെ വിഴുങ്ങുന്നു നിശയുടെ നിശബ്ദതയിലെങ്ങും സർപ്പസന്തതികൾ വിലസുന്നു വലയെറിയുന്നു മൊഞ്ചുകാട്ടി മയക്കുന്നു നിശാചരികൾ രാവരിയാതെ പകലറിയാതെ ഒഴുകുകയാണ് മഹാനഗരം
ഇരുൾമറ -ഗീത മുന്നൂർക്കോട്

ഹർഷാരവം കേട്ടതാണ് വരും വരുമെന്ന് ആഹ്ലാദം പെരുമ്പറ കൊട്ടിയതാണ് കാറ്റലകൾ കുസൃതിയിൽ കിന്നരിച്ചതാണ് എവിടെ നിന്നും ആരാണ് പറഞ്ഞു വിട്ടത്? എങ്ങനെയാണിത്രയും വേഗം നൂണ്ടെത്തിയത് കറുപ്പുരുട്ടി മേഘമറയെന്തേ ജീവിതവാനം കൊട്ടിയടച്ചത്? ഇല്ല, പുഞ്ചിരിക്കതിർ പെയ്തില്ല ഹൃദം കുളിരു കൊണ്ടില്ല തൃഷ്ണ കുറുകുന്നു ഉഷ്ണം പെരുകുന്നു മറകളുടെ തടവിൽ മനമുരുകുന്നു… എനിക്കു ചുറ്റും വളയപ്പെട്ട പുറംതോട്! ഒരു കൊത്തിനായ് ആർജ്ജവം സ്വരുക്കൂട്ടുന്നു ഞാൻ.



