അമ്പലനടയിൽ കണ്ടപ്പോൾ നിൻ മുഖത്തമ്പിളി വെട്ടം മാഞ്ഞതെന്തേ?
പേരറിയാത്തൊരു പൂവിനാൽ ഞാൻ നിന്റെ പൂമേനിയൊന്നു തഴുകിടട്ടെ
മേഘത്തളികയിൽ പൂന്തിങ്കൾപ്പൂക്കളാൽ ദേവി നിനക്കെന്റെ പുഷ്പാർച്ചന
മുകിലുകൾ പൂക്കും നിൻ വേണിയിൽ ചാർത്തുവാൻ തരില്ലേ ചന്ദ്രികേ
കുളിർനിലാപുഷ്പങ്ങൾ
നിന്നെത്തലോടിക്കടന്നുപോം കാറ്റിലും
വിണ്ണിൽത്തളിർക്കുമീ പുഴ്പജാലങ്ങളും
ദേവി നിനക്കായി തൽപ്പമൊരുക്കുന്നു
മിഴിമുനയാൽ നീയെന്റെ മനതാരിലെഴുതുമീ മധുരവചസ്സുകൾ മായ്ക്കല്ലേ മായ്ക്കല്ലേ മാരിവില്ലേ?
പൂങ്കുയിൽ പാടുന്ന മൊഴികൾ കവർന്നു ഞാൻ ദേവീ നിനക്കായി കവിത കുറിക്കുവാൻ .
About The Author
No related posts.