Nepal Helicopter missing : അഞ്ച് മെക്‌സിക്കൻ പൗരന്മാരടക്കം ആറ് പേര്‍ സഞ്ചരിച്ച ഹെലികോപ്റ്റര്‍ നേപ്പാളിലെ എവറസ്റ്റിന് സമീപം തകർന്നു വീണു. രാവിലെ കാണാതായ ഹെലികോപ്റ്ററിന്റെ അവശിഷ്ടം ലംജുറയില്‍ നിന്ന് കണ്ടെത്തുകയായിരുന്നു. ഇന്ന് രാവിലെ സോലുഖുംബുവില്‍ നിന്ന് കാഠ്മണ്ഡുവിലേക്ക് പോയ ഹെലികോപ്റ്റർ 9N-AMV ആണ് തകര്‍ന്നുവീണത്.
സുര്‍ക്കിയില്‍ നിന്ന് പുറപ്പെട്ട മനാംഗ് എയര്‍ ഹെലികോപ്റ്റര്‍ 10.12 ഓടെ റഡാറില്‍ നിന്ന് കാണാതാവുകയായിരുന്നു. സോലുഖുംബുവിലെ സുര്‍ക്കിയില്‍ നിന്ന് പറന്നുയര്‍ന്ന് 15 മിനിറ്റിനുള്ളില്‍ മനാംഗ് എയര്‍ ഹെലികോപ്റ്ററുമായുളള സമ്പര്‍ക്കം നഷ്ടമായതായി കാഠ്മണ്ഡു പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.
Credits: https://malayalam.indiatoday.in/













