നഗരം നഗരം മഹാസാഗരം
ഒഴുകുന്നു പായുന്നു നഗരം
ക്ഷമയില്ല സമയമില്ലാർക്കും
വേഗം അതിവേഗമെങ്ങും
അമ്പരചുംബികൾ വിണ്ണോളാമെത്തി
എങ്ങും മനുഷ്യനെ തളച്ചിടുന്ന
ഫ്ലാറ്റുകൾതൻ മരുപ്പറമ്പ്
കോൺക്രീറ്റ് കൂനകൾതൻ ശവപറമ്പ്
കരുണ കാരുണ്യ മാർദ്രത
തെല്ലുമില്ലാത്ത മഹാനഗരം
മനുഷ്യൻ മനുഷ്യനെ ഭയക്കുന്നു
നഗരം മനുഷ്യനെ വിഴുങ്ങുന്നു
നിശയുടെ നിശബ്ദതയിലെങ്ങും
സർപ്പസന്തതികൾ വിലസുന്നു
വലയെറിയുന്നു മൊഞ്ചുകാട്ടി
മയക്കുന്നു നിശാചരികൾ
രാവരിയാതെ പകലറിയാതെ
ഒഴുകുകയാണ് മഹാനഗരം













