യമുനയിലെ ജലനിരപ്പ് എക്കാലത്തെയും ഉയർന്ന നിലയിൽ; അമിത് ഷായ്ക്ക് കത്തെഴുതി അരവിന്ദ് കെജ്രിവാൾ

Yamuna river danger mark: യമുനയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് കത്തെഴുതി. ഡൽഹി നഗരം എപ്പോൾ വേണമെങ്കിലും വെള്ളത്തിനടിയിലാകുമെന്നും ബുധനാഴ്ച രാത്രിയോടെ ജലനിരപ്പ് 207.72 മീറ്ററിലെത്തുമെന്നും കെജ്‌രിവാൾ കത്തിൽ പറയുന്നു. ഞായറാഴ്ച രാവിലെ 11 മണിക്ക് 203.14 മീറ്ററിൽ നിന്ന് തിങ്കളാഴ്ച വൈകുന്നേരം 5 മണി ആയപ്പോഴേക്കും 205.4 ലേക്ക് ഉയർന്നു. പ്രതീക്ഷിച്ചതിലും 18 മണിക്കൂർ മുൻപ് 205.33 മീറ്റർ എന്ന അപകട രേഖ മറികടന്നതും […]
ലോക പ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

Milan Kundera passed away: ലോക പ്രശസ്ത സാഹിത്യകാരൻ മിലൻ കുന്ദേര അന്തരിച്ചു. 94 വയസായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ചെക് ടെലിവിഷനാണ് കുന്ദേരയുടെ മരണവാര്‍ത്ത പുറത്തുവിട്ടത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ചെക്കോസ്ലാവാക്യയിൽ ജനിച്ച കുന്ദേര, നാട്ടിലെ പൗരത്വം നിഷേധിക്കപ്പെട്ടതിനെ തുടർന്ന് ഫ്രാൻസിലാണ് ജീവിച്ചിരുന്നത്. ചൊവ്വാഴ്ച പാരിസിലായിരുന്നു അന്ത്യം. 1984 -ൽ പ്രസിദ്ധീകരിച്ച, പ്രാഗ് വസന്തത്തിന്റെ പശ്ചാത്തലത്തിലുള്ള “ദ അൺബെയറബിൾ ലൈറ്റ്‌നെസ് ഓഫ് ബീയിംഗ്” എന്ന പ്രശസ്ത നോവലിന്റെ രചയിതാവാണ്. 1929 ഏപ്രിൽ ഒന്നിന് ചെക്ക് […]
മരിക്കാത്ത ഓർമ്മയിൽ ജനറൽ പിക്ച്ചേഴ്‌സ് രവീന്ദ്രനാഥൻ നായർ… പ്രണാമം… -(സാബു ശങ്കർ)

1988 ൽ കൊല്ലത്ത് സുവർണരേഖ ഫിലിം സൊസൈറ്റിയുടെ അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവലും ഇന്ത്യൻ പനോരമയും നടക്കുന്നു. ഫെസ്റ്റിവൽ ചെയർമാൻ കെ. രവീന്ദ്രനാഥൻ നായർ. വൈസ് ചെയർമാൻ കാക്കനാടൻ. ഫിലിം സൊസൈറ്റി പ്രസിഡന്റ് സുവർണരേഖ രവി. ഞാൻ ഫെസ്റ്റിവൽ മാഗസിൻ എഡിറ്റർ. രവീന്ദ്രനാഥൻ നായരുടെ കശുവണ്ടി ഓഫീസാണ് ഫെസ്റ്റിവൽ ഓഫീസ്. അവിടെ ഓട് മേഞ്ഞ കാസിനോ ലോഡ്ജും ഉണ്ട്. ഫെസ്റ്റിവൽ ഓഫീസിൽ, അതായത് രവീന്ദ്രനാഥൻ നായരുടെ കശുവണ്ടി ഓഫീസിൽ, രാവും പകലും ഇരുന്നാണ് ഞാൻ അനുദിന ബുള്ളറ്റിൻ തയ്യാറാക്കിയത്. […]
ലളിതഗാനം – ഹരിദാസ് പല്ലാരിമംഗലം

പറയാതെ പറയും നിൻ ചുണ്ടിലുണ്ടായിരം പരിഭവം പകൽപോലെ വ്യക്തം കരയാതെ നിറയും നിൻ കണ്ണിലുണ്ടായിരം കദനത്തിൻ കടൽ തിരയേറ്റം. പിരിയുവാനാകാത്ത പകലിൻ്റെ നൊമ്പരം പറയുവാനാരുണ്ടുലകിൽ! കൊഴിയുന്ന പൂവിൻ്റെ അടരുന്ന വേദന തകരുന്ന പ്രണയമാണെന്നും. പിടയുന്ന മനസ്സിലങ്ങെവിടെയോ നിറയുന്ന ഗതകാല സുന്ദര സ്വപ്നം! ദിശമാറിയൊഴുകുന്ന പുഴയതിൻ യാത്രയിൽ പുളിനങ്ങൾ തീർക്കുന്നപോലെ.
ദീപം.കയ്യില്‍ സന്ധ്യാദീപം…….(മോഹൻദാസ്)

ദീപം.കയ്യില്‍ സന്ധ്യാദീപം… ദീപം കണ്ണില്‍ താരാ ദീപം .. ദാസേട്ടൻ ദീപം എന്ന ഒരു വാക്കുച്ചരിക്കുമ്പോൾ മനസിൽ ഒരായിരം ദീപങ്ങൾ ഒന്നിച്ച് തെളിയുന്ന ഒരു ഫീൽ ആണ്. വെളിച്ചം നിറഞ്ഞൊഴുകുന്നതു പോലെ ….. അതുപോലെ സുന്ദരിമാരുടെ പേരുകൾ മണിമുത്തുകൾ പോലെ കോർത്തെടുത്ത ഒരു ക്ലാസിക് ഗാനമാണ് ദീപം കയ്യിൽ സന്ധ്യാ ദീപം …. ഗാനത്തിലുടനീളം സുന്ദരിമാരുടെ പേരുകൾ എണ്ണിയെടുക്കാം. ദീപം കയ്യില്‍ സന്ധ്യാദീപം … ദീപം കണ്ണില്‍ താരാദീപം … ആകാശപ്പൂമുഖത്താരോ കൊളുത്തി യൊരായിരം കണ്ണുള്ള ദീപം […]
വിരഹം നിറഞ്ഞ നിന്റെ കണ്ണുകളിലാണ് …….. – (പാബ്ലോ നെരൂദ)

വിരഹം നിറഞ്ഞ നിന്റെ കണ്ണുകളിലാണ് എന്റെ ആത്മാവ് പുനർജനിക്കുന്നത്… അവിടെയാണ് എന്റെ സ്വപ്നങ്ങളുടെ തുടർച്ചയും (പാബ്ലോ നെരൂദ) ലോക കാവ്യസാമ്രാജ്യത്തിലെ രാജകുമാരനും ഇരുപതാം ശതാബ്ദത്തെ തന്റെ മാന്ത്രിക വിരലുകളാല്‍ കവിതയുടെ മഞ്ഞപ്പട്ടുടുപ്പിച്ച വിശ്വപ്രസിദ്ധ ചിലിയന്‍ കവിയുമായ പബ്ലോ നെരൂദയുടെ നൂറ്റിപത്തൊമ്പതാം ജന്മദിനമാണിന്ന്. ചിലിയിലെ പാരാലിൽ 1904 ജൂലൈ 12നാണ് നെഫ്താലി റിക്കാർഡോ റെയസ് ബസോൽറ്റോ എന്ന പാബ്ലോ നെരൂദ ജനിച്ചത്. അമ്മയുടെ അകാലവിയോഗത്തെ തുടർന്ന് അച്ഛനും രണ്ടാനമ്മയ്ക്കും ഒപ്പമായിരുന്നു നെരൂദ തന്റെ കുട്ടിക്കാലം ചിലവഴിച്ചത്.പത്ത് വയസ്സ് മുതൽക്കു […]
ഒറ്റക്കൊരു മൂലയിരുന്നങ്ങനെ – സുജൻ പൂപ്പത്തി

കരിവാളിപ്പും ക്യാൻസറുംവരെ മാറ്റുന്ന ഒറ്റമൂലി വിറ്റുപജീവനം നടത്തുന്നയാൾ സർക്കാരാശുപത്രിയുടെ വിയർപ്പ് നാറുന്ന പനിവാർഡിലൊരു മൂലയിലിരുന്നിങ്ങനെ പിറുപിറുത്തു “ഈ വ്യവസ്ഥിതിയാണ് മാറേണ്ടത് “
Karoor Soman-France – Kanninu Kulirayi (Travelogue), Book Review by Adv. Roy Panjikkaran.
കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

പൊതുവില്‍ കാരൂരിന്‍റെ സര്‍ഗാത്മരചനകള്‍ സംഭവിക്കുന്നത് ഗ്രാമനഗരങ്ങളിലാണ്. ഈ രണ്ടു സ്ഥലരാശികളിലുമായി ഒഴുകിക്കിടക്കുന്ന ജീവിതത്തിന്‍റെ തന്നെ ആകസ്മികതയാണ് കാരൂര്‍ എഴുത്തിലേക്ക് കൊണ്ടു വരുന്നത്. ഈ വരവ് സ്വാതന്ത്ര്യത്തിന്‍റെ ആഘോഷമാക്കി തീര്‍ക്കുകയാണ് എഴുത്തുകാരനായ കാരൂര്‍. അതിനനുസൃതമായ അനുഭവ വിഷയങ്ങളാണ് കാരൂര്‍ കണ്ടെടുക്കുന്നത്. പ്രത്യക്ഷത്തില്‍ അത് നമ്മുടെ തന്നെ ജീവിതത്തിന്‍റെ പകര്‍ന്നാട്ടമാണ്. എന്നാലത് വ്യവസ്ഥാപിതമായ ചട്ടക്കൂട്ടുകളില്‍ അഭയം തേടുന്ന ഒരാശയോ ആശയത്തെ പിന്‍പറ്റിനില്‍ക്കുന്ന ഒരവതരണമോ അല്ല. പകരം ഉരുകിയൊലിക്കുന്ന ജീവിതത്തിന്‍റെ തന്നെ ഒരു മൂല്യബോധം സൃഷ്ടിച്ചെടുക്കാ നുള്ള അദമ്യമായ വാഞ്ച […]



