പറയാതെ പറയും നിൻ ചുണ്ടിലുണ്ടായിരം
പരിഭവം പകൽപോലെ വ്യക്തം
കരയാതെ നിറയും നിൻ കണ്ണിലുണ്ടായിരം
കദനത്തിൻ കടൽ തിരയേറ്റം.
പിരിയുവാനാകാത്ത പകലിൻ്റെ നൊമ്പരം
പറയുവാനാരുണ്ടുലകിൽ!
കൊഴിയുന്ന പൂവിൻ്റെ അടരുന്ന വേദന
തകരുന്ന പ്രണയമാണെന്നും.
പിടയുന്ന മനസ്സിലങ്ങെവിടെയോ നിറയുന്ന
ഗതകാല സുന്ദര സ്വപ്നം!
ദിശമാറിയൊഴുകുന്ന പുഴയതിൻ യാത്രയിൽ
പുളിനങ്ങൾ തീർക്കുന്നപോലെ.
About The Author
No related posts.