ദീപം.കയ്യില്‍ സന്ധ്യാദീപം…
ദീപം കണ്ണില്‍ താരാ ദീപം ..
ദാസേട്ടൻ ദീപം എന്ന ഒരു വാക്കുച്ചരിക്കുമ്പോൾ മനസിൽ ഒരായിരം ദീപങ്ങൾ ഒന്നിച്ച് തെളിയുന്ന ഒരു ഫീൽ ആണ്. വെളിച്ചം നിറഞ്ഞൊഴുകുന്നതു പോലെ …..
അതുപോലെ സുന്ദരിമാരുടെ പേരുകൾ മണിമുത്തുകൾ പോലെ കോർത്തെടുത്ത ഒരു ക്ലാസിക് ഗാനമാണ് ദീപം കയ്യിൽ സന്ധ്യാ ദീപം …. ഗാനത്തിലുടനീളം സുന്ദരിമാരുടെ പേരുകൾ എണ്ണിയെടുക്കാം.
ദീപം കയ്യില്‍ സന്ധ്യാദീപം …
ദീപം കണ്ണില്‍ താരാദീപം …
ആകാശപ്പൂമുഖത്താരോ കൊളുത്തി
യൊരായിരം കണ്ണുള്ള ദീപം ദീപം..
വാക്കും വരിയും കൃത്യതയോടെ ചേർത്തു വച്ചിരിക്കുന്ന ആ ക്രാഫ്ട് – അത് പ്രതിഭയുടെ വിരൽ സ്പർശം തന്നെ.
ഈ ഗാനത്തിന്‍റെ ആത്മാവിൽ ദൈവത്തിന്‍റെ കയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്…..
അത്ര മാത്രം ഹൃദയത്തോട് അലിഞ്ഞു ചേർന്ന സംഗീതവും വരികളും ആലാപനവും. പറയാൻ വാക്കുകളില്ല.
പുഷ്പരഥമേറി വന്ന മുഗ്ദ്ധ നായികേ …
പുഷ്യരാഗക്കല്‍പ്പടവില്‍
രാഗിണിയായ് നീ വരില്ലേ ….
മിഴികളിലൊരു കനവിന്‍റെ
ലഹരിയുമായി ചൊടികളിലൊരു
ചിരിയൂറും സ്‌മരണയുമായി
പൂത്തുലഞ്ഞു കാറ്റിലാടും
കണിക്കൊന്ന പോലെ നിന്നു …
ദീപം കയ്യില്‍ സന്ധ്യാദീപം …
നീലക്കടമ്പ് എന്ന ചിത്രം റിലീസ് ചെയ്തിട്ടില്ല എന്നാൽ അതിലെ ഗാനങ്ങൾ സൂപ്പർഹിറ്റ് ഗാനങ്ങളുടെ പട്ടികയിൽ ഇടം നേടിട്ടുണ്ടെങ്കിൽ അതിനു കാരണം കെ. ജയകുമാര്‍ സാറിന്‍റെ വരികളും രവീന്ദ്രൻ മാഷിന്‍റെ സംഗീതവും ദാസേട്ടന്‍റെയും ചിത്രയുടെയും ആലാപനവും കൊണ്ട് മാത്രമാണ്.
അന്തിവെയില്‍ പൊന്നണിഞ്ഞ
ശില്പ കന്യകേ …
അഞ്ജനക്കല്‍ മണ്‌ഡപത്തില്‍
രഞ്ജിനിയായ് നീ വരില്ലേ ….
നീലക്കടമ്പിലെ ഗാനങ്ങള്‍ എല്ലാം ഹിറ്റാണ്. ഈ പാട്ടുകളില്‍ എനിക്കിഷ്ടം ഏതെന്നു ചോദിച്ചാൽ, അത് ഈ ഗാനമാണ്, ഇതുവരെ എത്ര പ്രാവശ്യം കേട്ടു എന്ന് എനിക്ക് തന്നെ അറിയില്ല…..
ചഞ്ചലപദ ചഞ്ചലപദ
ശിഞ്ചിതമോടെ ചന്ദനവന വീഥികളില്‍
*ചന്ദ്രിക* *പോലെ*
എന്‍റെ *ഗാനവീചികളില്‍*
*ഇന്ദ്രലോകനര്‍ത്തകി* *പോല്‍* …
ഗാനം പൂത്തുലഞ്ഞ നിള പോലെ അനര്‍ഗളമായി ഒഴുകുകയാണ്.
*ദീപം കയ്യില്‍* *സന്ധ്യാദീപം* …
*ദീപം കണ്ണില്‍* *താരാദീപം* …
*ആകാശപ്പൂമുഖത്താരോ* *കൊളുത്തി*
*യൊരായിരം* *കണ്ണുള്ള* *ദീപം* *ദീപം* …
സ്നേഹത്തോടെ
*ശുഭരാത്രി*
*മോഹൻദാസ്*









