LIMA WORLD LIBRARY

മഴക്കെടുതി തുടരുന്നു; ഹിമാചലിൽ അടൽ തുരങ്കത്തിലേക്കുള്ള പ്രധാന റോഡ് തകർന്നു

Atal tunnel himachal: ഹിമാചൽ പ്രദേശിൽ ദിവസങ്ങളായി തുടരുന്ന കനത്ത മഴയിൽ അടൽ തുരങ്കത്തിലേക്കും ലേയിലേക്കും പോകുന്ന പ്രധാന റോഡ് തകർന്നു. റോഹ്താങ്ങിലേക്കും അടൽ തുരങ്കത്തിലേക്കുമുള്ള എല്ലാ പ്രവർത്തികളും ഇപ്പോൾ നിർത്തിവച്ചിരിക്കുകയാണ്. റോഡ് പുനഃസ്ഥാപിക്കാനുള്ള ശ്രമം തുടരുകയാണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയിയുടെ പേരിലുള്ള അടൽ ടണൽ, ഹിമാചൽ പ്രദേശിലെ മണാലിയെ ലാഹൗൾ-സ്പിതി താഴ്‌വരയുമായി ബന്ധിപ്പിക്കുന്നു. കൂടാതെ ലേയിലേക്ക് കുറഞ്ഞ സമയംകൊണ്ട് എത്തിച്ചേരാനും വേണ്ടി നിർമിച്ച നിർണായക അടിസ്ഥാന സൗകര്യ പദ്ധതിയാണ് അടൽ ടണൽ റോഡ്. […]

മഴക്കാല രോഗങ്ങളെ പ്രതിരോധിക്കാം; ഇക്കാര്യങ്ങള്‍ ശീലമാക്കാം

Immunity boosting foods: മഴക്കാലം ആരംഭിച്ചതോടെ രോഗങ്ങളും ദിനംപ്രതി കൂടുകയാണ്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ നമ്മുടെ നമ്മുടെ പ്രതിരോധശേഷിയെ ദുര്‍ബലമാക്കും. ഇതാണ് പെട്ടന്നുളള രോഗങ്ങളിലേക്ക് നയിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ നമ്മുടെ പ്രതിരോധശേഷി ശക്തിപ്പെടുത്തേണ്ടത് വളരെ അനിവാര്യമാണ്. അത്തരത്തില്‍ നമ്മുടെ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്ന ചില കാര്യങ്ങള്‍ അറിയാം തുളസി നിരവധി ഗുണങ്ങളുളള ഔഷധസസ്യമായാണ് തുളസി. തുളസി ഇലകള്‍ ഉപയോഗിക്കുന്നത് രോഗശമനത്തിന് മാത്രമല്ല, പ്രതിരോധശേഷി ശക്തിപ്പെടുത്താനും സഹായിക്കുന്നു. തുളസി ശരീരചത്തിലെ അണുബാധകളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുന്നു. തുളസിയില നേരിട്ട് കഴിക്കുകയോ ഹെര്‍ബല്‍ ടീ […]

എന്താണ് ഫ്രാന്‍സിന്റെ ബാസ്റ്റില്‍ ഡേ പരേഡ്? ഇത്തവണ വിശിഷ്ടാതിഥി മോദി

PM Modi France Visit: ജൂലൈ 14ന് ഫ്രാന്‍സില്‍ നടക്കുന്ന ബാസ്റ്റില്‍ ഡേ പരേഡില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയായി പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് അദ്ദേഹമെത്തുന്നത്. ഫ്രാന്‍സിന് ഒരു ദേശീയ ഉത്സവത്തോളം പ്രധാനപ്പെട്ടതാണ് ബാസ്റ്റില്‍ ദിനം. ഫ്രഞ്ച് വിപ്ലവവുമായി ബന്ധപ്പെട്ട ഒരു പ്രധാന സംഭവത്തിന്റെ ഓര്‍മ്മയ്ക്കായാണ് ഈ ദിനം ആഘോഷിക്കുന്നത്. എല്ലാ വര്‍ഷവും ജൂലൈ 14 ന് ആഘോഷിക്കുന്ന ബാസ്റ്റില്‍ ദിനം ഫ്രാന്‍സിന്റെ ദേശീയ ദിനം എന്നും അറിയപ്പെടുന്നു. ഈ ദിവസം ഫ്രാന്‍സില്‍ […]

ഇമ്മിണി ബല്യ മഹാഗോപുരം……..

ഇമ്മിണി ബല്യ മഹാഗോപുരം പൂമരച്ചോട്ടിൽ  ഡോ.ഇസ്മായിൽ മരിതേരി  മലയാളം അറിയുന്നവരിൽ ബഷീറിനെ വായിക്കാത്തവർ വളരെ ചുരുക്കമായിരിക്കും.അത്ര മാത്രം ആ മഹാ പ്രതിഭ മലയാളത്തോടും മലയാളിത്തത്തോടും ഒട്ടി നിൽക്കുന്നുണ്ട്. നിലവിലുണ്ടായിരുന്ന സാഹിത്യ സങ്കൽപങ്ങളെ അടിമുടി പുതുക്കി പണിത അനിതരസാധാരണക്കാരനായ എഴുത്ത് കാരനായിരുന്നു അദ്ദേഹം. മനുഷ്യരെ മാത്രമല്ല തന്റെരചനകളിൽ അദ്ദേഹം വിഷയീഭവിപ്പിച്ചത്.നമുക്ക് ചുറ്റിലും കാണുന്ന സൂക്ഷ്മ സ്ഥൂല പ്രപഞ്ചങ്ങളിലെ സകലമാന ചരാചരങ്ങളെയും അദ്ദേഹം തന്റെ വിശലകലനത്തിന് വിധേയമാക്കി എന്ന് പറയാം. നിലവിലുണ്ടായിരുന്ന “മ്‌ഴാഞ്ചൻ ആഖ്യാതങ്ങളെ” അദ്ദേഹം കീഴ്മേൽ മറിച്ചു.’ഞെമണ്ടൻ’ പുസ്തകങ്ങൾ […]

കണക്ക് – സാക്കി നിലമ്പൂർ

ഹോട്ടൽ നടത്തിപ്പുകാരിയാണ് പാത്തുമ്മ . എന്തിനും ഏതിനും കണക്ക് വെക്കുന്നവൾ. എന്നാലും എല്ലാം വളരെ വാത്സല്യത്തോടെ മാത്രമേ പറയൂ. ഭർത്താവിന്റെ മരണശേഷം മൂന്ന് മക്കളെ വളർത്തിയതും പഠിപ്പിച്ചതും ഈ ഹോട്ടലിലെ വരുമാനം കൊണ്ടാണ്. മൂത്തമകളുടെ കല്യാണം കഴിഞ്ഞ് ആദ്യമായി വിരുന്നിന് വന്ന മരുമകന് വേണ്ടി പാത്തുമ്മ വിഭവസമൃദ്ധമായ ഭക്ഷണമൊരുക്കി. ഭക്ഷണം കഴിക്കാൻ തുടങ്ങിയ മരുമകന്റെ അടുത്തേക്ക് ഇറച്ചിക്കറിയുടെ പാത്രം നീക്കിവെച്ച് കൊടുത്ത് പാത്തുമ്മ പറഞ്ഞത്രേ.. ” ഹോട്ടൽല് വിക്ക്ണ കണക്കിനാണേൽ ഇത് രണ്ടെർച്ചിയിണ്ട് .. ന്നാലും ഉമ്മാടെ […]

വേനൽ മഴ – ബിന്ദു കെ.എം

രാഗലോലമായി  അനുരാഗ മഞ്ചലിലേറി നാം നിത്യ വിസ്മയമായിടുന്നു നിർമ്മല സ്നേഹ മഴയായി രാഗലോല….. കാരണങ്ങളേതുമേ പറയാവതല്ല നിശ്ചയം ജനിമൃതികൾക്കപ്പുറം തുഴ തുഴഞ്ഞുനീങ്ങി നാം രാഗലോല…… മനമിടറാതെ തനു തളരാതെ വിജനമായ വീഥികളിൽ വിളികൾ കേൾക്കുമെന്നു മേ രാഗലോല……. മനമകലാതെ അരികിലണയുവാൻ ചിലതു പറയുവാൻ കുതുകമാർന്നിരിപ്പു സഖി കാത്തിരിപ്പു ഞാൻ രാഗലോലമായ്…….

പക്ഷികൾ പറന്നു പോയ കൂട് – മിനി സുരേഷ്

ഞങ്ങൾ മുട്ടുചിറയിലെത്തുമ്പോൾ രണ്ടു മണി കഴിഞ്ഞിട്ടുണ്ടായിരുന്നു. വെയില്‍ മാഞ്ഞുതുടങ്ങിയിരുന്നു. മുഖം വീര്‍പ്പിച്ച് പെയ്യാനൊരുങ്ങി നില്‍ക്കുന്ന ആകാശത്തിനുതാഴെ ഇലകള്‍ ചേതനയറ്റുകിടന്നിരുന്നു. മരണം കവര്‍ന്നെടുത്ത ആന്‍റണിസാറിനെ അവസാനമായി ഒന്നു കാണാനുള്ള യാത്രയായിരുന്നു ഞങ്ങളുടേത്. സമയം വൈകിയതിന്‍റെ ടെൻഷനിലായിരുന്നു ഞങ്ങളുടെ സഹയാത്രികനായ ബെനഡിക്റ്റ്. “ഇപ്പോൾ വീട്ടിൽ പ്രാർത്ഥന ആരംഭിച്ചു കാണും. പള്ളിയിലോട്ട് എടുക്കുന്നതിന് മുൻപ് ഒന്നവിടെ എത്തിയാൽ മതിയായിരുന്നു.” “ഞാനപ്പോളേ തന്നോട് പറഞ്ഞതല്ലേ ബാറുള്ള ഹോട്ടലിനു മുൻപിൽ വണ്ടി നിർത്തരുതെന്ന്. ഒരു മരണവീട്ടിലേക്കാണ് പോകുന്നതെന്നൊരു ബോധമെങ്കിലും വേണ്ടേ.” ജയചന്ദ്രൻ നായർക്ക് കലി […]

പാരന്റിംഗ് സെമിനാർ നടത്തി……

കൊച്ചി: കച്ചേരിപ്പടി പെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പാരന്റിംഗ് സെമിനാറിൽ ട്രെയ്നറുംമെന്ററുമായ അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു. ചിന്തകനായ അരിസ്റ്റോട്ടിൽ പറഞ്ഞു; ” മനുഷ്യന്റെ ഉദ്ദേശവും ലക്ഷ്യവും ആനന്ദമാണ് , സന്തോഷമാണ് “മക്കളെ നല്ലവരാക്കുവാൻ അവർക്ക് സന്തോഷം നല്കുക. വേദനിപ്പിച്ചും പരിഹസിച്ചും പുച്ഛിച്ചു o, താരതമ്യം ചെയ്തും അവരെ നന്നാക്കാനാവില്ല. സ്നേഹവും സഹാനുഭൂതിയും ആണ് പ്രധാനം. ഊഷ്മളതയും സൗഹൃദാന്തരീക്ഷവുമാണ് വളർച്ചക്ക് നിദാനം. ഉലക്ക കൊണ്ട് അടിച്ചിട്ട് മുറം വച്ച് വീശിയാൽ എന്ത് കാര്യം. […]