രാഗലോലമായി
അനുരാഗ മഞ്ചലിലേറി നാം
നിത്യ വിസ്മയമായിടുന്നു നിർമ്മല സ്നേഹ മഴയായി
രാഗലോല…..
കാരണങ്ങളേതുമേ പറയാവതല്ല നിശ്ചയം
ജനിമൃതികൾക്കപ്പുറം തുഴ തുഴഞ്ഞുനീങ്ങി നാം
രാഗലോല……
മനമിടറാതെ തനു തളരാതെ
വിജനമായ വീഥികളിൽ
വിളികൾ കേൾക്കുമെന്നു മേ
രാഗലോല…….
മനമകലാതെ അരികിലണയുവാൻ
ചിലതു പറയുവാൻ
കുതുകമാർന്നിരിപ്പു സഖി
കാത്തിരിപ്പു ഞാൻ
രാഗലോലമായ്…….
About The Author
No related posts.