LIMA WORLD LIBRARY

പാരന്റിംഗ് സെമിനാർ നടത്തി……

കൊച്ചി: കച്ചേരിപ്പടി പെന്റ് ആന്റണീസ് ഹയർ സെക്കണ്ടറി സ്കൂളിൽ നടന്ന പാരന്റിംഗ് സെമിനാറിൽ ട്രെയ്നറുംമെന്ററുമായ
അഡ്വ. ചാർളി പോൾ ക്ലാസ് നയിച്ചു.
ചിന്തകനായ അരിസ്റ്റോട്ടിൽ പറഞ്ഞു; ” മനുഷ്യന്റെ ഉദ്ദേശവും ലക്ഷ്യവും ആനന്ദമാണ് , സന്തോഷമാണ് “മക്കളെ നല്ലവരാക്കുവാൻ അവർക്ക് സന്തോഷം നല്കുക. വേദനിപ്പിച്ചും പരിഹസിച്ചും പുച്ഛിച്ചു o, താരതമ്യം ചെയ്തും അവരെ നന്നാക്കാനാവില്ല. സ്നേഹവും സഹാനുഭൂതിയും ആണ് പ്രധാനം. ഊഷ്മളതയും സൗഹൃദാന്തരീക്ഷവുമാണ് വളർച്ചക്ക് നിദാനം. ഉലക്ക കൊണ്ട് അടിച്ചിട്ട് മുറം വച്ച് വീശിയാൽ എന്ത് കാര്യം. ചെടിയുടെ ചുവട്ടിൽ ചൂട് വെള്ളം ഒഴിച്ച ശേഷം പിന്നീട് പച്ചവെള്ളം ഒഴിക്കുന്നതു കൊണ്ട് എന്ത് പ്രയോജനം. Attention, Affection, Appreciation ഇത് മൂന്നും കുട്ടികൾ ആഗ്രഹിക്കുന്നു.

“ഓരോ മനുഷ്യനും ജീവിക്കുന്നത് സ്വയം സംരക്ഷണം കൊണ്ടല്ല മറിച്ച് സ്നേഹം കൊണ്ടാണ്” – ലിയോ ടോൾസ്റ്റോയിയുടെ വാക്കുകളാണിവ.
സ്നേഹിച്ചും പ്രചോദിപ്പിച്ചും അഭിനന്ദിച്ചും സ്നേഹ ശാസനകൾ നല്കിയും തിരുത്തലുകൾ പറഞ്ഞു കൊടുത്തും മക്കളെ മിടുക്കരാക്കാം.
കച്ചേരിപ്പടി സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്ക്കൂളിൽ നടന്ന പാരന്റിംഗ് സെമിനാറിൽ ട്രെയ്നറും മെന്റുമായ അഡ്വ. ചാർളി പോൾ പറഞ്ഞു.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px