കാലത്തിന്‍റെ എഴുത്തകങ്ങള്‍ – (ഡോ. മുഞ്ഞിനാട് പത്മകുമാര്‍)

കവിതയുടെ അകംപൊരുള്‍ പ്രപഞ്ചത്തിലെ അതലസ്പര്‍ശിയായ താളബോധം നവരൂപം കൈക്കൊള്ളുന്ന കാഴ്ച കവിതയില്‍ മാത്രമാണ് ദര്‍ശനീയമായിട്ടുള്ളത്. കവിത ഒഴികെയുള്ള മറ്റു സാഹിത്യരൂപങ്ങളില്‍ ഈ താളബോധം അഥവാ താള സംസ്കാരം ഭിന്ന സാംസ്കാരികധാരകളുമായി ഇഴുകി ച്ചേര്‍ന്നു കിടക്കുന്നു. എന്നാല്‍ കവിതയില്‍ സംഭവിക്കുന്ന അനാദിയായ കാലബോധം ഐക്യഭാസുരമായി തന്നെ നടനം ചെയ്യുന്നതുകാണാം. ഇങ്ങനെ ജിവിതത്തിന്‍റെ സമസ്ത തൃഷ്ണാവേഗങ്ങളിലും ദുരിത ദുഃഖ വിതാനങ്ങളിലും കടുത്ത ഏകാന്തത വമിപ്പിക്കുന്ന ഒറ്റപ്പെടലുകളിലും കവിത ഒരു മൃതസഞ്ജീവിനിയായിത്തീരുന്നു. ഇതിനര്‍ത്ഥം ഒന്നേയുള്ളൂ, അത് പ്രകൃത്യോപാസനയില്‍ അഭിരമിച്ച, അല്ലെങ്കില്‍ […]
പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 34

ടൌണിന്റെ നടുക്ക് ഒരു ഹോട്ടലില് ഇറങ്ങി ജോണ്‌സണ് ടാക്‌സി പറഞ്ഞുവിട്ടു. ബാഗുകള് എടുത്തു ഹോട്ടലിനകത്ത് ചെന്ന് മുറി ബുക്ക് ചെയ്തു. ഡേവിഡിന്റെ ഗസ്റ്റ് ഹൌസില് ആണെന്ന് മമ്മിയ്ക്കു ഫോണ് ചെയ്തറിയിച്ചു. മുറിയില് കയറി ആദ്യം നന്ദിനി കുളിമുറിയില് പോയി. നല്ല ചൂട് വെള്ളത്തില് കുളിച്ചു, പല്ല് തേക്കാതെ യായിരുന്നു വലിയ പ്രയാസം. വസ്ത്രം ഒക്കെ മാറ്റി പുറത്തു വന്നു. ജോണ്‌സണും പല്ല് തേച്ചു കുളിച്ചു. വസ്ത്രം മാറിയപ്പോള് ഒരു ആശ്വാസം. ഒരു മണിക്കൂര് കഴിഞ്ഞു ഭക്ഷണം മുറിയില് […]
വാഗർത്ഥം – (ജയകുമാർ കോന്നി)

വാക്കുകൾ ചന്ദനംപോലെ മണക്കട്ടെ വാസിതമാം വാക്കുകൾ നിത്യം നിങ്ങൾതൻ , വാസഗൃഹങ്ങളെ ധന്യമാക്കീടട്ടെ . വദനത്തിലെപ്പോഴും വിടർന്നീടട്ടെ വിമലമാം സ്മേരസൂനങ്ങളായിരം . വിഷമജാലങ്ങളെത്രെയെത്തീടിലും വിഷയമാക്കാതെ മരുവീടുകനീ. വിജയത്തിൻ നാളുകളെത്തീടുമെന്ന , വിശ്വാസപാതയിൽ സഞ്ചരിച്ചീടു നീ, വിശ്വം നിനക്കായി കാഴ്ചവെച്ചതാമീ, വിസ്മയത്തിൻ സൗന്ദര്യം നുകർന്നീടുക . വിഹായസിൽ നീളെ പാറിക്കളിക്കുമീ വിഹംഗമജാലങ്ങളെ കണ്ടീലയോ , വിഷാദങ്ങളേതുമില്ലാതെ സ്വച്ഛന്ദം, വിണ്ണതിലായ്പ്പാറിപ്പറക്കുന്നുവല്ലോ. വരിനെല്ലെത്ര കൊത്തിപ്പറന്നീടിലും വാരിളം ചുണ്ടിലായുണ്ടെപ്പോഴും പൂക്കും വീടാം കൂട്ടിലെക്കുഞ്ഞിൻ കാരുണ്യക്കനി. വിനയകാരുണ്യകടാക്ഷങ്ങളാൽ നിൻ, വാരിജലോചനങ്ങളെന്നുമെന്നുമേ വികസിതവാതായനങ്ങളാകട്ടെ . വീണീടും […]
ലോകസിനിമയിലൂടെ ലോകത്തെ തിരിച്ചറിയാൻ കഴിയണം – പന്ന്യൻ രവീന്ദ്രൻ

ബാല്യത്തിന്റെ തേങ്ങലുകൾ – ലോകസിനിമ എന്ന പ്രമേയം ആസ്പദമാക്കി ഫിൽക്ക ഫിലിം സൊസൈറ്റിയും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും ചലച്ചിത്ര അക്കാദമിയും ബീം ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രതിമാസ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ. “ഞാൻ ലോകസിനിമയോടുള്ള താല്പര്യം കൊണ്ട് വന്നതാണ്. ലോകത്തെ കുറിച്ച് നാം ഒരുപാട് കേൾക്കുന്നുണ്ട്. പക്ഷേ ഓരോ രാജ്യവും ആ രാജ്യത്തിലെ ജീവിതവും എന്തെന്ന് അറിയുന്നില്ല. എന്നാൽ ലോകസിനിമയിലുള്ള പ്രത്യേക സംഭവങ്ങൾ നമ്മെ സ്വാധീനിക്കും. ബാല്യത്തെ സംബന്ധിച്ച പലതും മനസിനെ […]
വെളിച്ചം തന്നവരെ ചേർത്തുപിടിക്കുക ,ഇരുട്ട് പകർന്നവരോട് നന്ദി പറയുക ..-(ജോസ് ക്ലെമെന്റ് )

നമുക്ക് ഇരുട്ടിനെ ഭയമാണ്. കാരണം, ഇരുട്ട് എന്ന അവസ്ഥ അന്ത്യമാണെന്നും നിരാശയിലേക്കുള്ള ഇടമാണെന്നുമുള്ള ചിന്തയാണു നമുക്കുള്ളത്. ഇതൊരു ക്രിയാത്മകാവസ്ഥയാണെന്ന് നാം ഓർക്കാറില്ല. രാത്രിയിലാണ് ഒരു വിത്ത് മുളപൊട്ടുന്നതും ഒരു മൊട്ട് പൂവായി വിരിയുന്നതും. അതിനാലാണ് സങ്കീർത്തകൻ പറയുന്നത്: “പകൽ പകലിനോട് അവിരാമം സംസാരിക്കുന്നു. രാത്രി രാത്രിക്കു വിജ്ഞാനം പകരുന്നുവെന്ന് .” പകൽ പോലെ തന്നെ രാത്രിക്കും അതിന്റേതായ മഹത്ത്വമുണ്ട്. അതിനാൽ ഇരുട്ട് നമ്മുടെ അന്ത്യമല്ല. ദൈവമില്ലാത്തവർക്കേ ഇരുട്ട് അന്ത്യമായി തോന്നുകയുള്ളൂ. ജോസ് ക്ലെമന്റ്
ചിത്രവർണ്ണം – (ഗിരിജൻ ആചാരി തോന്നല്ലൂർ)

സ്വരരാഗഗംഗയിൽ വർണ്ണങ്ങൾ തീർത്തോരൂ ചിത്രേച്ചി തന്നുടെ ജന്മദിനം…. അറുപതാം പിറന്നാളിൻ നിറവിൽ നിൽക്കുമ്പോൾ ഹൃദയം നിറഞ്ഞുള്ള ആശംസകൾ…. എണ്ണമില്ലാത്തൊട്ടേറെ ഗാനങ്ങൾ പാടി കൈരളി നാടിന്നഭിമായ് ഇന്നും തുടരുന്ന സപര്യയിൽ വിരിയുന്നു മധുരമനോഹര ഗാനങ്ങൾ നിരവധി… എത്രയോ ഭാഷയിൽ പാടി തിമിർത്തു ഈ വിശ്വമാകെ വാനംപാടിയായ് നിറഞ്ഞുനിൽപ്പൂ… ഇനിയും അനർഗ്ഗളമൊഴുകട്ടെ ആ നാദധാര സംഗീതസാന്ദ്രമായ് ഈ വനികയിലെന്നും… എത്രയോ ബഹുമതികൾ തേടിവന്നെത്തി ചൈത്രസന്ധ്യതൻ നിറശോഭപോൽ…. ഷഷ്ഠിപൂർത്തിതൻ മികവിലും അനുഗ്രഹവർഷമായൊഴുകട്ടെ ഇനിയുമേറെ ദൂരം വാനമ്പാടിതൻ സ്വരസുധാമൃതം… ആശംസകൾ…. ആശംസകൾ…. പിറന്നാൾ […]



