നമുക്ക് ഇരുട്ടിനെ ഭയമാണ്. കാരണം, ഇരുട്ട് എന്ന അവസ്ഥ അന്ത്യമാണെന്നും നിരാശയിലേക്കുള്ള ഇടമാണെന്നുമുള്ള ചിന്തയാണു നമുക്കുള്ളത്. ഇതൊരു ക്രിയാത്മകാവസ്ഥയാണെന്ന് നാം ഓർക്കാറില്ല. രാത്രിയിലാണ് ഒരു വിത്ത് മുളപൊട്ടുന്നതും ഒരു മൊട്ട് പൂവായി വിരിയുന്നതും. അതിനാലാണ് സങ്കീർത്തകൻ പറയുന്നത്: “പകൽ പകലിനോട് അവിരാമം സംസാരിക്കുന്നു. രാത്രി രാത്രിക്കു വിജ്ഞാനം പകരുന്നുവെന്ന് .” പകൽ പോലെ തന്നെ രാത്രിക്കും അതിന്റേതായ മഹത്ത്വമുണ്ട്. അതിനാൽ ഇരുട്ട് നമ്മുടെ അന്ത്യമല്ല. ദൈവമില്ലാത്തവർക്കേ ഇരുട്ട് അന്ത്യമായി തോന്നുകയുള്ളൂ.
ജോസ് ക്ലെമന്റ്









