ബാല്യത്തിന്റെ തേങ്ങലുകൾ – ലോകസിനിമ എന്ന പ്രമേയം ആസ്പദമാക്കി ഫിൽക്ക ഫിലിം സൊസൈറ്റിയും സ്റ്റേറ്റ് സെൻട്രൽ ലൈബ്രറിയും ചലച്ചിത്ര അക്കാദമിയും ബീം ഫിലിം സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച പ്രതിമാസ ചലച്ചിത്രമേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു പന്ന്യൻ രവീന്ദ്രൻ. “ഞാൻ ലോകസിനിമയോടുള്ള താല്പര്യം കൊണ്ട് വന്നതാണ്. ലോകത്തെ കുറിച്ച് നാം ഒരുപാട് കേൾക്കുന്നുണ്ട്. പക്ഷേ ഓരോ രാജ്യവും ആ രാജ്യത്തിലെ ജീവിതവും എന്തെന്ന് അറിയുന്നില്ല. എന്നാൽ ലോകസിനിമയിലുള്ള പ്രത്യേക സംഭവങ്ങൾ നമ്മെ സ്വാധീനിക്കും. ബാല്യത്തെ സംബന്ധിച്ച പലതും മനസിനെ നൊമ്പരപ്പെടുത്തും. ലോകസിനിമയിലൂടെ ലോകമെന്തെന്നു തിരിച്ചറിയാൻ കഴിയണം. കുട്ടികൾക്ക് മാതൃകയാവുന്ന രീതിയിൽ മുന്നോട്ട് പോകാൻ നമുക്ക് കഴിയണം. നാം ഇവിടെ ഒരു കുടുംബം പോലെയാണ്. ആ കുടുംബത്തിന് വേണ്ടി, കുടുംബത്തിലെ കുട്ടികൾക്ക് വേണ്ടി, ഒരു പാഠമാവാൻ ലോകസിനിമയുടെ വാതിലുകൾ ഇവിടെ തുറക്കുകയാണ്. ” മുൻ ഐ. എഫ്. എഫ്. കെ ആർട്ടിസ്റ്റിക് ഡയറക്ടർ ദീപിക സുശീലൻ അതിഥിയായിരുന്നു. ” പ്രേക്ഷക എന്ന നിലയിൽ ഫിൽക്കയുമായി എനിക്ക് മുൻപേ ബന്ധമുണ്ട്. ഫിൽക്ക നടത്തിയിട്ടുള്ള ഫെസ്റ്റിവലുകളിൽ വന്നിട്ടുണ്ട്. വർഷങ്ങൾക്ക് ശേഷം ഫിൽക്കയുടെ ഭാഗമായി, ഫിൽക്കയുടെ വേദിയിൽ നിന്ന് സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. ബാല്യം പ്രമേയമാവുന്ന സിനിമകളുടെ ഈ മേളയിൽ ഓരോ സിനിമയും വ്യത്യസ്ത അവസ്ഥകളാണ്. തെരഞ്ഞെടുപ്പിൽ ഞാനും പങ്കെടുത്തിരുന്നു. രണ്ട് ദിവസങ്ങളിലായി പ്രദർശിപ്പിക്കുന്ന ഈ പാക്കേജിന് പ്രത്യേകതയുണ്ട്. ” – ദീപിക പറഞ്ഞു. ചടങ്ങിൽ നോവലിസ്റ്റും ചലച്ചിത്ര നിരൂപകനുമായ സാബു ശങ്കർ, നടി ഗിരിജ സുരേന്ദ്രൻ, ഡോ. ബി. രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.
About The Author
No related posts.