സ്വരരാഗഗംഗയിൽ
വർണ്ണങ്ങൾ തീർത്തോരൂ
ചിത്രേച്ചി തന്നുടെ
ജന്മദിനം….
അറുപതാം
പിറന്നാളിൻ
നിറവിൽ നിൽക്കുമ്പോൾ
ഹൃദയം നിറഞ്ഞുള്ള
ആശംസകൾ….
എണ്ണമില്ലാത്തൊട്ടേറെ
ഗാനങ്ങൾ പാടി
കൈരളി നാടിന്നഭിമായ്
ഇന്നും തുടരുന്ന
സപര്യയിൽ വിരിയുന്നു
മധുരമനോഹര
ഗാനങ്ങൾ നിരവധി…
എത്രയോ ഭാഷയിൽ
പാടി തിമിർത്തു
ഈ വിശ്വമാകെ
വാനംപാടിയായ്
നിറഞ്ഞുനിൽപ്പൂ…
ഇനിയും അനർഗ്ഗളമൊഴുകട്ടെ
ആ നാദധാര
സംഗീതസാന്ദ്രമായ്
ഈ വനികയിലെന്നും…
എത്രയോ ബഹുമതികൾ
തേടിവന്നെത്തി
ചൈത്രസന്ധ്യതൻ
നിറശോഭപോൽ….
ഷഷ്ഠിപൂർത്തിതൻ
മികവിലും
അനുഗ്രഹവർഷമായൊഴുകട്ടെ
ഇനിയുമേറെ ദൂരം
വാനമ്പാടിതൻ
സ്വരസുധാമൃതം…
ആശംസകൾ….
ആശംസകൾ….
പിറന്നാൾ ആശംസകൾ….
About The Author
No related posts.