മിത്തിന്റെ സൗന്ദര്യം, അതീത യാഥാർഥ്യത്തിന്റെ രൂപിമം -(സാബു ശങ്കർ)

നിരവധി മിത്തുകൾ അഥവാ സങ്കൽപ്പങ്ങൾ ഉള്ളതാണ് വേദങ്ങൾ. വേദങ്ങളിലെ ദർശനത്തെ പ്രത്യേകം ക്രോഡീകരിച്ചെടുത്ത ഭാഗമായ ഉപനിഷത്തുക്കളിലും പലവിധ സങ്കൽപ്പങ്ങളുണ്ട്. ഉപനിഷത്തുക്കൾ 108 എണ്ണം ആധികാരികമായി ഉണ്ടെങ്കിലും 10 എണ്ണം പൊതുവെ വായിക്കാൻ ഉപയോഗിക്കുന്നു. സങ്കല്പ സുന്ദരമായ ഉപനിഷത്തുക്കൾ വായിക്കുന്ന ഏതൊരു മനസ്സും താനെ സമ്പുഷ്ടമാകും. സംസ്‌കൃത സാഹിത്യത്തിലെ ഈ സർഗ്ഗസമ്പത്ത് മനുഷ്യസംസ്കാര ചരിത്രത്തിലെ അത്യുജ്വല ദീപസ്തംഭങ്ങളാണ്. സൈന്ധവ തീര ആര്യവംശ നാഗരികതയ്ക്ക് രണ്ടായിരം വർഷങ്ങൾക്ക് ശേഷം ബി. സി. ആറാം നൂറ്റാണ്ടിൽ ഭാരതീയ പ്രബുദ്ധതയിലുണ്ടായ മറ്റൊരു സർഗാത്മക […]
വിപ്ലവ ഗായകനും ആക്ടിവിസ്റ്റുമായ ഗദ്ദര്‍ അന്തരിച്ചു

Gaddar passed away: കവിയും ആക്ടിവിസ്റ്റുമായ ഗദ്ദര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗദ്ദര്‍ എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഗുമ്മാഡി വിത്തല്‍ റാവു എന്നാണ്. ‘ജനങ്ങളുടെ ഗായകന്‍’ എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്. കഴിഞ്ഞ മാസം, ഗദ്ദര്‍ പ്രജാ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. വിപ്ലവ ഗായകന്റെ മരണത്തില്‍ നിരവധി ആളുകള്‍ അനുശോചനം രേഖപ്പെടുത്തി. […]
ചരിത്രത്തിൽ രേഖപ്പെടുത്തിയ ആ വാർത്ത റിപ്പോർട്ട് ചെയ്യപ്പെട്ടിട്ട് 78 വർഷം, ഇന്ന് ഹിരോഷിമ ദിനം

ലോകമനഃസാക്ഷിയെ ഞെട്ടിച്ച 1945ലെ കറുത്ത ദിനങ്ങളെ ഓർമ്മപ്പെടുത്തി വീണ്ടുമൊരു ഹിരോഷിമ ദിനം കൂടി എത്തുകയാണ്. ലോകത്ത് ആദ്യമായി യുദ്ധത്തിനിടയില്‍ അണുബോംബ് ഉപയോഗിച്ച ദിനമായിരുന്നു 1945 ഓഗസ്റ്റ് 6. ജപ്പാനിലെ ഹോൺ ഷൂ ദ്വീപിലെ നഗരമായ ഹിരോഷിമയിലാണ് ലോകത്തെ ആദ്യത്തെ അണുബോംബ് വീണത്. നിഷ്കളങ്കരായ ജനതയ്ക്കുമേല്‍ സാമ്രാജ്യത്വം ചൊരിഞ്ഞ കൊടുംഭീകരത. ലോകം കണ്ടതിൽ വച്ച് ഏറ്റവും വിനാശകരമായ ഒരു യുദ്ധമായിരുന്നു 1939 മുതൽ 1945 വരെയുള്ള രണ്ടാം ലോകമഹായുദ്ധം. ലോകത്തിലെ മിക്ക രാഷ്ട്രങ്ങളും രണ്ടു ചേരിയായി നിന്ന് നടത്തിയ […]
ചാവേർ (നാടൻപാട്ട്) – മിനി സുരേഷ്

ആറ്റുനോറ്റമ്മ വളർത്തിയൊരുണ്ണി വള്ളുവക്കോനാതിരി അറിയിട്ടു വാഴിച്ച മാമാങ്ക വീരസ്മരണകളുണർത്തും ചാവേർപ്പടയുടെ നായകനാകും പുതുമനത്തറവാടുവാഴും പണിക്കരച്ഛന്റ പ്രിയനുണ്ണീ… തെയ്….തക …. തിത്തിമി ത്താരേ…. തിരുനാവാമണ്ണിൽ പോകാനൊരുങ്ങുന്നേയ്….(2) ഉടലിന്റെ അണുതോറും എരിയുന്ന കനലുമായ് പൊരിയുന്ന പകയോടെ ഇടറാത്തയിടം നെഞ്ചിൻ തുടിപ്പുമായ്…. പടപ്പുറപ്പാടിൻ ജ്വലിക്കുന്ന കാഹളവുമായ്…. വീരനാം പൊന്നുണ്ണി കാവലായ് ചാവേറായ് പോകാനൊരുങ്ങുന്നേ.. തക… തിത്തിമി… താരേ…. (2) തിരുനെല്ലിയിൽ പോയി ഇരിക്കപിണ്ഡം വച്ച്, തിരുമാന്ധാം കുന്നിലെ ചാവേർത്തറയിൽ ഭജനമിരുന്ന്, നാല്പത്തിയൊന്നു ദിനം ഭജനമിരുന്ന്… ചെരക്കാപ്പറമ്പിൽ തലമുണ്ഡനം ചെയ്ത് മാലാപ്പറമ്പുകാവിൽ മാലയിട്ടേ…. […]



