Gaddar passed away: കവിയും ആക്ടിവിസ്റ്റുമായ ഗദ്ദര്‍ അന്തരിച്ചു. 77 വയസ്സായിരുന്നു. ഹൈദരാബാദിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഗദ്ദര്‍ എന്ന പേരില്‍ പ്രശസ്തനായ അദ്ദേഹത്തിന്റെ യഥാര്‍ത്ഥ പേര് ഗുമ്മാഡി വിത്തല്‍ റാവു എന്നാണ്. ‘ജനങ്ങളുടെ ഗായകന്‍’ എന്നാണ് പലരും അദ്ദേഹത്തെ വിശേഷിപ്പിച്ചിരുന്നത്.
കഴിഞ്ഞ മാസം, ഗദ്ദര്‍ പ്രജാ പാര്‍ട്ടി എന്ന പേരില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുമെന്ന്
അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള ആഗ്രഹവും അദ്ദേഹം പ്രകടിപ്പിച്ചിരുന്നു. വിപ്ലവ ഗായകന്റെ മരണത്തില്‍ നിരവധി ആളുകള്‍ അനുശോചനം രേഖപ്പെടുത്തി.
‘ഗദ്ദര്‍ എന്ന ശ്രീ ഗുമ്മാഡി വിത്തല്‍ റാവുവിന്റെ അകാല വിയോഗത്തില്‍ ദുഃഖം രേഖപ്പെടുത്തുന്നു. ഒരു മഹാകവി, വിപ്ലവ നായകന്‍.. അദ്ദേഹത്തിന്റെ ശബ്ദം തെലങ്കാനയുടെ ആത്മാവിനെ പ്രതിധ്വനിപ്പിച്ചു. അദ്ദേഹത്തിന്റെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നു. ദൈവം അവര്‍ക്ക് ശക്തി നല്‍കട്ടെ’ തെലങ്കാന കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ കുറിച്ചു.
1997ല്‍ ഗദ്ദറിന് നേരെ വധശ്രമമുണ്ടായി. അക്രമത്തില്‍ നിന്ന് രക്ഷപ്പെട്ടെങ്കിലും സുഷുമ്‌നാ നാഡിയില്‍ തങ്ങി നിന്ന ഒരു വെടിയുണ്ടയുമായാണ് അദ്ദേഹം ഇക്കാലമത്രയും ജീവിച്ചത്.
Credits: https://malayalam.indiatoday.in/













