LIMA WORLD LIBRARY

ലേഖനം – ( ഉല്ലാസ് ശ്രീധർ )

യാത്രകളില്ലാതെ സ്വസ്ഥമായി ഒതുങ്ങാനുള്ളതാണ് കുറച്ച് ദിവസത്തെ എൻ്റെ ജീവിതം… അക്ഷരപ്പുഴയിൽ ആരോരുമില്ലാതെ നീന്താനാണ് ഈ അവസരം ഞാൻ ഉപയോഗിക്കുന്നത്… രണ്ട് ദിവസം കൊണ്ട് ഒരു നോവൽ വായിച്ചു തീർത്തു… ഒറീസയിലെ പ്രശസ്ത എഴുത്തുകാരിയായ പ്രതിഭാറായ് എഴുതിയ ‘ദ്രൗപദി’ എന്ന നോവലാണ് വായിച്ചത്… മഹാഭാരതത്തിലെ കഥാപാത്രങ്ങളെ ഒറ്റക്കൊറ്റക്ക് വായിക്കുമ്പോഴാണ് അവർ അനുഭവിച്ച ആത്മസംഘർഷങ്ങൾ അറിയാൻ കഴിയുന്നത്… ശിവാജി സാവന്തിൻ്റെ ‘കർണ്ണൻ’, ശ്രീദേവിയുടെ ‘അമ്മേ ഗാന്ധാരി’, എം.ടി.എഴുതിയ ‘രണ്ടാമൂഴം’, കെ.പി.സുധീരയുടെ ‘പ്രണയസമീരേ’ തുടങ്ങിയ നോവലുകൾ പോലെ തന്നെയാണ് പ്രതിഭാറായിയുടെ ‘ദ്രൗപദി’യും… […]

നാളെ – ( ജയകുമാർ കോന്നി )

നിത്യമൊരേ കുറ്റിക്കുചുറ്റും കറങ്ങി, നീളം കുറഞ്ഞിടുന്നു പാശ ബന്ധത്തിൻ. നിശ്വാസ വായുവിൻ താളം മുറിയുന്നു, നീൾമിഴിയിതളിൽ നിറയുന്നു ദൈന്യം. നിരവദ്യ മോഹനക്കാഴ്ചകൾ മങ്ങുന്നു, നീളുന്നു നിറം കെട്ട ജീവിത നാൾവഴി. നിറയുന്ന ഭഗ്നസങ്കല്പ കോലങ്ങൾ, നൃത്തമാടുന്നു ചുറ്റും ഭീതിദമായി. നിശ്ചലം നിൽക്കുന്നു ഘടികാര സൂചി നീളമേറുന്നു നിഴലാം നിമിഷങ്ങൾക്ക്. നെയ്തതാം സ്വപ്ന പട്ടാംബരമാകവേ, നൂലിഴ പൊട്ടിപ്പറക്കുന്നു വാനിലായി. നക്ഷത്രക്കണ്ണുകൾ ചിമ്മിയടയുന്നു നാവുകൾ നീട്ടി മിഴിക്കുന്നു പച്ചപ്പിനായി . നിനവുകളെല്ലാം കനവുകളായി. നഷ്ടവസന്തവ്യഥകൾ കോമരമായിത്തുള്ളുന്നു. നാട്ടുപച്ചത്തളിരാകവേ കരിഞ്ഞു , […]

ക്ഷേത്ര പരിസരത്ത് കാവിക്കൊടി വേണ്ടെന്ന് ഹൈക്കോടതി; ‘അവ ആത്മീയതയുടെയും ശാന്തിയുടേയും ദീപസ്തംഭങ്ങൾ’

കൊച്ചി: ക്ഷേത്രത്തിലും പരിസരത്തും കാവിക്കൊടി സ്ഥാപിക്കാൻ അനുമതി നൽകണമെന്ന ആവശ്യം തള്ളി ഹൈക്കോടതി  READ MORE… https://www.mediaoneonline.com/kerala/high-court-says-no-saffron-flag-in-temple-premises-230667

ന്യായസാര കഥകൾ 29 – ( സിംഹമേഷ ന്യായം )

“മേഷം എന്നാൽ എന്താ?” “ആട് ! “ “സിംഹവും ആടും കൂടി തീർക്കുന്ന ന്യായമോ?” ” അതൊരു കഥയാണ്. ഒരു സിംഹക്കുട്ടി ആട്ടിൻ കുട്ടികളുടെ കൂട്ടത്തിൽ കൊച്ചിലേ എങ്ങനെയോ വന്നു പെട്ടു. ആട്ടിൻ കുട്ടി കളോടൊപ്പം അത് വളർന്നവന്നു.. ആടെന്നേ അത് കരുതിയുള്ളൂ. “ ” പിന്നെന്തുണ്ടായി? “ “എന്തുണ്ടാകാൻ.! ഒരു സിംഹം വന്ന് ഗർജിച്ചപ്പോൾ നമ്മുടെ കുട്ടിസിംഹവും ഒരു ഗർജനംവച്ചു കൊടുത്തു. സ്വയം തിരിച്ചറിഞ്ഞതപ്പോഴാണ്.” ” ഇതിപ്പോൾ പറയാൻ കാരണം ? സാംഗത്യം ?” ” […]

പിറകിലല്ല, അടുത്ത് നിർത്തണമെന്ന് ആറ്റ്‌ലിയോട് ഷാരൂഖ് പറഞ്ഞു; ജവാനിലെ ഡാൻസിനെക്കുറിച്ച് പ്രിയ

നടി പ്രിയാമണി തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. മലയാളികൾക്ക് പ്രിയപ്പെട്ട നടിയും അതിലുപരി അവതാരകയുമെല്ലാമാണ് താരം. പ്രിയാമണിയുടെ കരിയറിലെ വലിയ വഴിത്തിരിവായിരുന്നു ചെന്നൈ എക്സ്പ്രസ്സിലെ ഗാനരംഗം. ഷാരൂഖ് ഖാനൊപ്പമായിരുന്നു പ്രിയാമണിയുടെ നൃത്തം. അതിന് ശേഷം ഷാരൂഖിന്റെ പുതിയ ചിത്രമായ ജവാനിലും ഷാരൂഖുമൊത്ത് ഗാനരംഗത്തിൽ പ്രിയാമണിയുണ്ട്. ഇപ്പോഴിതാ ജവാനിലെ അനുഭവം വിവരിച്ച് എത്തിയിരിക്കുകയാണ് പ്രിയാമണി. ജവാനിലെ സിന്ദ ബന്ദ പാട്ടിലാണ് പ്രിയാമണിയും നൃത്തം വെയ്ക്കുന്നത്. സിനിമയിലെ നൃത്തരംഗത്തിൽ തന്നെ ഷാരൂഖിന്റെ പിന്നിലാണ് നിർത്തിയിരുന്നതെന്നും പിന്നീട് ഷാരൂഖ് ഖാൻ ഇടപെട്ട് […]

‘ഹിന്ദി ഇന്ത്യയെ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് അസംബന്ധമാണ്’: അമിത് ഷായുടെ ഹിന്ദി ദിവസ് പ്രസംഗത്തിൽ ഉദയനിധി

Udhayanidhi Stalin against Amit sha: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ ‘ഹിന്ദി ദിവസ്’ പ്രസംഗത്തിനെതിരെ രൂക്ഷ വിമർശനവുമായി  തമിഴ്‌നാട് കായിക യുവജക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ. ഹിന്ദി അടിച്ചേൽപ്പിക്കാൻ അമിത് ഷാ  ആഹ്വാനം ചെയ്യുകയാണെന്നും, നാലോ അഞ്ചോ സംസ്ഥാനങ്ങളിൽ സംസാരിക്കുന്ന ഹിന്ദി രാജ്യത്തെ മുഴുവൻ ഒന്നിപ്പിക്കുന്നുവെന്ന് പറയുന്നത് അസംബന്ധമാണെന്നും ഉദയനിധി  പറഞ്ഞു. സനാതന ധർമത്തിനെതിരായി ഉദയനിധി നടത്തിയ വിവാദ പരാമർശം ആളിക്കത്തുന്നതിനടിയിലാണ് പുതിയ പരാമർശവുമായി മന്ത്രി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യയിലെ ഭാഷകളുടെ വൈവിധ്യത്തെ ഒന്നിപ്പിക്കുന്നതാണ്  ഹിന്ദിയെന്നും, വിവിധ […]

ലിബിയയില്‍ ദുരന്തം വിതച്ച് ഡാനിയല്‍ കൊടുങ്കാറ്റ്; 5,300 മരണം, പതിനായിരത്തോളം പേരെ കാണാനില്ല

Storm daniel in libya: ലിബിയയില്‍ കനത്ത നാശം വിതച്ച് ഡാനിയല്‍ കൊടുങ്കാറ്റ്. കനത്ത മഴയെയും കൊടുങ്കാറ്റിനെയും തുടര്‍ന്ന് ഡെര്‍ന നഗരത്തിലുണ്ടായ വെള്ളപ്പൊക്കത്തില്‍ 5,300 ഓളം പേര്‍ മരണപ്പെടുകയും 10,000 ത്തിലധികം പേരെ കാണാതാവുകയും ചെയ്തതായി കിഴക്കന്‍ ലിബിയയിലെ അധികൃതര്‍ അറിയിച്ചു. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് 1,000 ത്തിലധികം പേരുടെ മൃതദേഹങ്ങള്‍ കണ്ടെടുത്തതായി ഒരു ഉദ്യോഗസ്ഥന്‍ സിബിഎസ് ന്യൂസിനോട് പറഞ്ഞു. മെഡിറ്ററേനിയന്‍ കൊടുങ്കാറ്റ് ഡാനിയലിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ ഡെര്‍ന നഗരത്തില്‍ മാത്രം മരിച്ചവരുടെ എണ്ണം 5,300 കടന്നതായി ആഭ്യന്തര മന്ത്രാലയ […]

‘മഹാത്മാഗാന്ധി മാതൃക, മോദിക്ക് പ്രശംസ…’, ജി20 വിജയത്തിൽ ഇന്ത്യയെ പ്രശംസിച്ച് യുഎൻ

ഇന്ത്യയില്‍ നടന്ന ജി20 ഉച്ചകോടിയുടെ വിജയകരമായ സംഘാടനത്തെ പ്രശംസിച്ച് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ഇന്ത്യയെ പ്രശംസിക്കുന്നതിനിടയില്‍ അദ്ദേഹം മഹാത്മാഗാന്ധിയെ അനുസ്മരിക്കുകയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമങ്ങളെ എടുത്ത് പറയുകയും ചെയ്തു. ഗാന്ധിജിയുടെ മാതൃക ആരും മറക്കരുതെന്ന് ഗുട്ടെറസ് പറഞ്ഞു. ജി 20 ഉച്ചകോടിക്കായി താന്‍ ഇന്ത്യയില്‍ പോയിട്ടുണ്ടെന്നും ഗാന്ധിജിക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യയുടെ ജി 20 അധ്യക്ഷസ്ഥാനത്തെ അഭിനന്ദിക്കുന്നു. ഇന്ത്യന്‍ പ്രസിഡന്‍സി തെക്കിന്റെ ശബ്ദത്തിന് വേദിയൊരുക്കി. വികസന അജണ്ട ചര്‍ച്ചയുടെ കേന്ദ്രത്തില്‍ നിലനിര്‍ത്താന്‍ […]