നടി പ്രിയാമണി തെന്നിന്ത്യൻ സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമാണ്. മലയാളികൾക്ക് പ്രിയപ്പെട്ട നടിയും അതിലുപരി അവതാരകയുമെല്ലാമാണ് താരം. പ്രിയാമണിയുടെ കരിയറിലെ വലിയ വഴിത്തിരിവായിരുന്നു ചെന്നൈ എക്സ്പ്രസ്സിലെ ഗാനരംഗം. ഷാരൂഖ് ഖാനൊപ്പമായിരുന്നു പ്രിയാമണിയുടെ നൃത്തം. അതിന് ശേഷം ഷാരൂഖിന്റെ പുതിയ ചിത്രമായ ജവാനിലും ഷാരൂഖുമൊത്ത് ഗാനരംഗത്തിൽ പ്രിയാമണിയുണ്ട്.
ഇപ്പോഴിതാ ജവാനിലെ അനുഭവം വിവരിച്ച് എത്തിയിരിക്കുകയാണ് പ്രിയാമണി. ജവാനിലെ സിന്ദ ബന്ദ പാട്ടിലാണ് പ്രിയാമണിയും നൃത്തം വെയ്ക്കുന്നത്. സിനിമയിലെ നൃത്തരംഗത്തിൽ തന്നെ ഷാരൂഖിന്റെ പിന്നിലാണ് നിർത്തിയിരുന്നതെന്നും പിന്നീട് ഷാരൂഖ് ഖാൻ ഇടപെട്ട് തന്നെ മുന്നിലേക്ക് മാറ്റുകയായിരുന്നുവെന്നും പ്രിയാമണി പറയുന്നു.
ചിത്രത്തിന്റെ കൊറിയോഗ്രാഫറായ ഷോബി മാസ്റ്ററോടും സംവിധായകൻ ആറ്റ്‌ലിയോടും താൻ അദ്ദേഹത്തിന്റെ ഡാൻസ് ടീച്ചറാണെന്നും അദ്ദേഹത്തിനൊപ്പം നിർത്തണമെന്ന് ഷാരൂഖ് പറഞ്ഞെന്നും പ്രിയാമണി പറയുന്നു. തുടർന്ന് ഡാൻസിന്റെ കൊറിയോഗ്രാഫി മാറ്റിതാരം കൂട്ടിച്ചേർത്തു. കണക്ട് എഫ്എം കാനഡയ്ക്ക് നൽകിയ അഭിമുഖത്തിലാണ് പ്രിയാമണി ഇക്കാര്യങ്ങൾ പങ്കുവെച്ചത്.
ഷാരൂഖ് ഖാനൊപ്പം ചെന്നൈ എക്‌സ്പ്രസിൽ ഡാൻസ് ചെയ്യുന്നത് തൊട്ട് താൻ അദ്ദേഹത്തിന്റെ ഡാൻസ് ടീച്ചർ ആണെന്നാണ് ഷാരൂഖ് പറയാറുള്ളതെന്നും അദ്ദേഹം സ്റ്റെപ്പുകൾ മറക്കുന്രോൾ തന്നെ നോക്കിയാണ് ചെയ്യാറുള്ളതെന്ന് പറയാറുണ്ടെന്നും പ്രിയാമണി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.
‘ഡാൻസ് രംഗം ഷൂട്ട് ചെയ്യാനിരിക്കെ അദ്ദേഹം സെറ്റിലേക്ക് എത്തി. എന്തിനാണ് പിറകിൽ നിൽക്കുന്നതെന്ന് അദ്ദേഹം എന്നോട് ചോദിച്ചു കൊറിയോഗ്രാഫർ എന്നെ ഇവിടെയാണ് നിർത്തിയതെന്ന് ഞാൻ പറഞ്ഞു. അത് പറ്റിലെന്ന് പറഞ്ഞുകൊണ്ട് എന്റെ കൈ പിടിച്ച് അദ്ദേഹത്തിന്റെ അടുത്തേക്ക് നിർത്തി. കൊറിയോഗ്രഫി എങ്ങനെയായാലും ഈ പെൺകുട്ടി എന്റെ അടുത്ത് തന്നെ വേണമെന്നും ചെന്നൈ എക്‌സ്പ്രസ്സ് മുതൽ ഞാൻ അദ്ദേഹത്തിന്റെ ഡാൻസ് ടീച്ചറാണെന്നും കൊറിയോഗ്രാഫറോടും സംവിധായകനോടും പറഞ്ഞു.
എല്ലാ സ്റ്റെപ്പുകളും ചെയ്യുമ്പോൾ അത് എങ്ങനെയാണെന്ന് ഷാരൂഖ് ഖാൻ എന്നോട് ചോദിക്കും. കൈ വെക്കേണ്ടത് ഇങ്ങനെയാണെന്നും കാൽ ഇങ്ങനെയാണെന്നുമൊക്കെ ഞാൻ പറഞ്ഞുകൊടുക്കും. നിങ്ങൾ ആ പാട്ട് ശ്രദ്ധിച്ചാൽ കാണാം സാനിയ മൽഹോത്ര അദ്ദേഹത്തിന്റെ വലത് വശത്തും ഞാൻ ഇടത്തുമാണ് നിൽക്കുന്നത്. ഞങ്ങൾ എപ്പോഴും അദ്ദേഹത്തിന്റെ അടുത്ത് തന്നെ വേണം. സിന്ദ ബന്ദ ഡാൻസ് ഒരു മികച്ച അനുഭവമായിരുന്നു,’ പ്രിയാ മണി പറഞ്ഞു.
About The Author
No related posts.