ന്യായസാര കഥകൾ 29 – ( സിംഹമേഷ ന്യായം )

Facebook
Twitter
WhatsApp
Email
“മേഷം എന്നാൽ എന്താ?”
“ആട് ! “
“സിംഹവും ആടും കൂടി തീർക്കുന്ന ന്യായമോ?”
” അതൊരു കഥയാണ്. ഒരു സിംഹക്കുട്ടി ആട്ടിൻ കുട്ടികളുടെ കൂട്ടത്തിൽ കൊച്ചിലേ എങ്ങനെയോ വന്നു പെട്ടു. ആട്ടിൻ കുട്ടി കളോടൊപ്പം അത് വളർന്നവന്നു.. ആടെന്നേ അത് കരുതിയുള്ളൂ. “
” പിന്നെന്തുണ്ടായി? “
“എന്തുണ്ടാകാൻ.! ഒരു സിംഹം വന്ന് ഗർജിച്ചപ്പോൾ നമ്മുടെ കുട്ടിസിംഹവും ഒരു ഗർജനംവച്ചു കൊടുത്തു. സ്വയം തിരിച്ചറിഞ്ഞതപ്പോഴാണ്.”
” ഇതിപ്പോൾ പറയാൻ കാരണം ? സാംഗത്യം ?”
” സ്വന്തം ശക്തി തിരിച്ചറിയാനാവാത്ത മനുഷ്യർക്കും പാർട്ടികൾക്കുമൊരു താക്കീതാണ് ഈ ന്യായം. “
സിംഹമേഷ ന്യായം!

About The Author

Leave a Reply

Your email address will not be published. Required fields are marked *