യുദ്ധം – (ചാരുംമൂട് ഷംസുദീൻ)

യുദ്ധം അനാദിയായ യുദ്ധം മനുഷ്യകുലം മുടിയ്ക്കുന്ന യുദ്ധം എന്തിന് വേണ്ടി ബലവാൻ ബലഹീനനുമേൽ ആധിപത്യം സ്ഥാപിക്കാൻ മനുഷ്യകുലം മുടിച്ച രണ്ട് ലോകയുദ്ധങ്ങൾ പിടഞ്ഞുവീഴുന്നു രക്തം ചിന്തുന്നു നിലവിളിയ്ക്കുന്നു സ്ത്രീകൾ, ബാല്യങ്ങൾ വൃദ്ധർ എല്ലാചോരയുടെയും നിറം ചുവപ്പ് അമ്മയെ തല്ലിയാലും രണ്ടുണ്ട് പക്ഷം ഇവിടെയും പക്ഷം ജാതി മതം വർണ്ണം വർഗ്ഗം വെറിയന്മാരുടെ നെറികേടിന്റെ യുദ്ധം അനാദിയായ യുദ്ധം ആയുധങ്ങൾ വിറ്റഴിയ്ക്കുന്ന കച്ചവടക്കണ്ണുള്ള ദുഷ്‍ടന്മാരുടെ യുദ്ധം ഭൂമിയിൽ അശാന്തി പടർത്തി യുദ്ധം തുടരുന്നു…
കൊച്ചിയിൽ നാവികസേനാ ഹെലികോപ്റ്റർ അപകടം; ഒരു മരണം

Kochi Helicopter Crash: കൊച്ചിയിൽ പരിശീലന പറക്കലിനിടെ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. പരിശീലനപ്പറക്കലിനിടെ ഉയർന്നു പൊങ്ങുമ്പോഴായിരുന്നു അപകടം. റൺവേയിൽ വച്ച് ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം നടന്നത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടം നടക്കുമ്പോൾ ഹെലികോപ്റ്ററില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്നാണ് സൂചന. നാവികസേനയുടെ ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. നാവികസേനയുടെ ഏറ്റവും പഴയ എയർസ്‌റ്റേഷനാണ് കൊച്ചിയിലുള്ള ഐഎൻഎസ് […]
പാകിസ്ഥാനിൽ വൻ ഭീകരാക്രമണം, മനുഷ്യ ബോംബുകൾ ഉൾപ്പെടെ മിയാൻവാലി വ്യോമതാവളത്തിനുള്ളിൽ: കനത്ത വെടിവയ്പ്പ്

പാകിസ്ഥാൻ വ്യോമസേനാ താവളത്തിൽ (PAF base) വീണ്ടും ഭീകരാക്രമണം. പാകിസ്ഥാൻ പഞ്ചാബിലെ മിയാൻവാലിയിലെ (Mianwali) വ്യോമസേനാ താവളത്തിലാണ് ചാവേർ ബോംബാക്രമണമുണ്ടായത്. ചാവേറുകൾ ഉൾപ്പെടെ (suicide bomber) ആറോളം ആയുധധാരികളായ ഭീകരർ വ്യോമത്താവളത്തിനുള്ളിൽ പ്രവേശിക്കുകയായിരുന്നു. ഇരുവശത്തുനിന്നും കനത്ത വെടിവയ്പ്പ് നടക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. എയർബേസ് അഗ്നിക്കിരയാകുന്ന വീഡിയോയും പുറത്തുവന്നിട്ടുണ്ട്. ഏറ്റുമുട്ടലിൽ ഇതുവരെ ഒരു അക്രമി കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ. തെഹ്‌രീകെ ജിഹാദ് എന്ന സംഘടന ആക്രമണത്തിൻ്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് രംഗത്തെത്തി. ഇരുവശത്തുനിന്നും കനത്ത വെടിവെപ്പ് ചാവേറുകൾ ഉൾപ്പെടെയുള്ള ഭീകര സംഘം കോണിപ്പടികളിലൂടെയാണ് […]
മുകേഷ് അംബാനിക്ക് വധഭീഷണി മെയിൽ അയച്ച രണ്ട് പേർ മുംബൈയിൽ അറസ്‌റ്റിൽ

Mukesh Ambani Threat: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ മുകേഷ് അംബാനിക്ക് വധഭീഷണി ഇമെയിലുകൾ അയച്ചുവെന്നാരോപിച്ച് രണ്ട് പേരെ മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗം അറസ്‌റ്റ് ചെയ്‌തു. മുകേഷ് അംബാനിക്ക് ഒന്നിലധികം വധഭീഷണി ഇമെയിലുകൾ അയച്ചതിന് തെലങ്കാനയിൽ നിന്നുള്ള 19കാരനായ യുവാവാണ് അറസ്‌റ്റിലായവരിൽ ഒരാൾ. ഷബാദ് ഖാൻ (19) എന്ന മറ്റൊരു പ്രതിയെ മുംബൈയിലെ ഗാംദേവി പ്രദേശത്ത് നിന്ന് പിന്നീട് പോലീസ് അറസ്‌റ്റ് ചെയ്‌തു. ഇരുവരും മുകേഷ് അംബാനിയിൽ നിന്ന് മോചനദ്രവ്യമായി 20 കോടി രൂപ ആവശ്യപ്പെടുകയും പിന്നീട് സമാന […]



