Kochi Helicopter Crash: കൊച്ചിയിൽ പരിശീലന പറക്കലിനിടെ നാവികസേനയുടെ ഹെലികോപ്റ്റർ അപകടത്തിൽപ്പെട്ടു. കൊച്ചി നാവിക ആസ്ഥാനത്തെ ഐഎൻഎസ് ഗരുഡ റൺവേയിലാണ് അപകടം ഉണ്ടായത്. അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടുവെന്നാണ് റിപ്പോർട്ടുകൾ.
പരിശീലനപ്പറക്കലിനിടെ ഉയർന്നു പൊങ്ങുമ്പോഴായിരുന്നു അപകടം. റൺവേയിൽ വച്ച് ഹെലികോപ്റ്ററിന്റെ റോട്ടർ ബ്ലേഡ് തട്ടിയാണ് അപകടമുണ്ടായത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം നടന്നത്. സാങ്കേതിക തകരാറാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടക്കുമ്പോൾ ഹെലികോപ്റ്ററില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇവർ സുരക്ഷിതരാണെന്നാണ് സൂചന. നാവികസേനയുടെ ചേതക് ഹെലികോപ്റ്ററാണ് അപകടത്തിൽപ്പെട്ടത്. നാവികസേനയുടെ ഏറ്റവും പഴയ എയർസ്‌റ്റേഷനാണ് കൊച്ചിയിലുള്ള ഐഎൻഎസ് ഗരുഡ.
Credits: https://malayalam.indiatoday.in/













