യുദ്ധം
അനാദിയായ യുദ്ധം
മനുഷ്യകുലം മുടിയ്ക്കുന്ന
യുദ്ധം
എന്തിന് വേണ്ടി
ബലവാൻ
ബലഹീനനുമേൽ
ആധിപത്യം സ്ഥാപിക്കാൻ
മനുഷ്യകുലം
മുടിച്ച
രണ്ട് ലോകയുദ്ധങ്ങൾ
പിടഞ്ഞുവീഴുന്നു
രക്തം ചിന്തുന്നു
നിലവിളിയ്ക്കുന്നു
സ്ത്രീകൾ, ബാല്യങ്ങൾ
വൃദ്ധർ
എല്ലാചോരയുടെയും
നിറം ചുവപ്പ്
അമ്മയെ തല്ലിയാലും
രണ്ടുണ്ട് പക്ഷം
ഇവിടെയും
പക്ഷം
ജാതി മതം
വർണ്ണം വർഗ്ഗം
വെറിയന്മാരുടെ
നെറികേടിന്റെ
യുദ്ധം
അനാദിയായ
യുദ്ധം
ആയുധങ്ങൾ
വിറ്റഴിയ്ക്കുന്ന
കച്ചവടക്കണ്ണുള്ള
ദുഷ്‍ടന്മാരുടെ
യുദ്ധം
ഭൂമിയിൽ അശാന്തി
പടർത്തി
യുദ്ധം തുടരുന്നു…











