LIMA WORLD LIBRARY

പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 46

‘ദുബൈയില് വന്നിട്ട് അഞ്ചുദിവസമായി. പല കാഴ്ചകളും നാം ‘മിസ്സ് ‘ചെയ്യുകയാണ്. ഇനി ഒരിക്കല് കൂടെവരാന് പറ്റുമോയെന്നറിയില്ലല്ലൊ ‘ജോണ്‌സണ് പറഞ്ഞു. ‘സാരമില്ല ജോണ്‌സേട്ടാ…. അമ്മയുടെ കാര്യമാണ് എന്റെ മനസ്സുനിറയെ… എല്ലാം പോയി… ഇനി അമ്മയെങ്കിലും നോര്മല് ലൈഫില് കൊണ്ടുവരണമെന്ന ആഗ്രഹം ബാക്കിനില്ക്കുന്നു.’ ‘വിഷമിക്കാതെ… കൂട്ടിന് ഞാനുണ്ടല്ലൊ.’ ‘അതാണെന്നെ തളര്ത്താത്തത്…. എനിക്ക് ജോണ്‌സേട്ടനുണ്ട്, ദിനേശേട്ടനുണ്ട്… ഞാന് മാത്രമല്ലല്ലൊ.’ ‘ഇന്ന് വെള്ളിയാഴ്ച ഇവിടെ ഹോളിഡെയാണ്. മലയാളികള് കൂടുന്ന സ്ഥലങ്ങളും പ്രധാന ‘മാളു’ കളുമൊക്കെ നിരീക്ഷിക്കണം. നമ്മുടെ ഫ്രണ്ട്‌സും കൂടെകാണും. രാത്രി അവരുടെ […]

മറഞ്ഞത് വേറിട്ട രചനാശൈലിയുടെ മുഖം: എഴുത്തുകാരി പി വത്സല അന്തരിച്ചു

മലയാളത്തിന്റെ പ്രിയ എഴുത്തുകാരി പി വത്സല അന്തരിച്ചു. 85 വയസ്സായിരുന്നു. ഹൃദ്രോഗത്തെ തുടര്‍ന്ന് മുക്കത്തെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരവും കേരള സാഹിത്യ അക്കാദമി പുരസ്‌കാരവും എഴുത്തച്ഛന്‍ പുരസ്‌കാരവും അടക്കം ഒട്ടേറെ അംഗീകാരങ്ങള്‍ വത്സലയെ തേടിയെത്തിയിട്ടുണ്ട്. സംസ്‌കാരം വ്യാഴാഴ്ച നടക്കും. നെല്ല് ആണ് വത്സലയുടെ ആദ്യ നോവല്‍. ഈ കഥ പിന്നീട് രാമു കാര്യാട്ട് സിനിമയാക്കി. എസ് എല്‍ പുരം സദാനന്ദന്റെ തിരക്കഥയിലാണ് ചിത്രം അണിയിച്ചൊരുക്കിയത്. നെല്ലിന് കുങ്കുമം […]

എല്ലാവരും എന്നെ വിളിക്കുന്നത് കഞ്ചാവ് എന്നാണ്, പക്ഷെ..: അനുരാഗ് കശ്യപ്

Anurag Kashyap: ഇന്ത്യൻ ചലച്ചിത്രസംവിധായകനും, നിർമ്മാതാവും തിക്കഥാകൃത്തുമാണ് അനുരാഗ് കശ്യപ്. ഇപ്പോഴിതാ തന്നെ കുറിച്ചുള്ള തെറ്റിദ്ധാരണകളെ പറ്റി തുറന്നു പറയുകയാണ് താരം. താൻ കഞ്ചാവാണെന്ന തെറ്റിദ്ധാരണ ആളുകൾക്കുണ്ടെന്നും യഥാർത്ഥത്തിൽ കഞ്ചാവ് തനിക്ക് അലർജിയാണെന്നും അനുരാഗ് കശ്യപ് പറയുന്നു. തന്നെ സൈക്കോപാത്ത്, കഞ്ചാവ്, മയക്കുമരുന്ന് എന്ന് പറഞ്ഞ് പലരും ട്രോളാറുണ്ട്. കഞ്ചാവ് തനിക്ക് അലർജിയാണെന്ന് ആർക്കും അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തനിക്ക് ഒരു ആരാധകൻ കഞ്ചാവ് സമ്മാനിച്ചതിനെ കുറിച്ച് പറഞ്ഞാണ് അനുരാഗ് സംസാരിച്ചത്. ‘ഗ്യാങ്സ് ഓഫ് വസീപൂർ, രാമൻ […]

ലഷ്‌കറെ ത്വയ്ബയെ ഭീകര സംഘടനയായി പ്രഖ്യാപിച്ച് ഇസ്രായേല്‍

26/11 മുംബൈ ഭീകരാക്രമണത്തിന്റെ 15-ാം വാര്‍ഷികത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വലിയ പ്രഖ്യാപനവുമായി ഇസ്രായേല്‍. ലഷ്‌കര്‍-ഇ-തൊയ്ബയെ (LeT) ഭീകരസംഘടനകളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇക്കാര്യം ഇന്ത്യ ഗവണ്‍മെന്റ് അഭ്യര്‍ത്ഥിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഇസ്രായേലിന്റെ പ്രസ്താവന. ഐക്യരാഷ്ട്രസഭയുടെ സുരക്ഷാ കൗണ്‍സിലോ യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റോ ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള, അതിര്‍ത്തിക്കകത്തുനിന്നോ ചുറ്റുപാടില്‍ നിന്നോ തങ്ങള്‍ക്കെതിരെ സജീവമായി പ്രവര്‍ത്തിക്കുന്ന ഭീകരസംഘടനകളെ മാത്രമേ ഇസ്രായേല്‍ പട്ടികപ്പെടുത്തൂ. ‘ഭീകരതയെ ചെറുക്കുന്നതില്‍ ഒരു ഏകീകൃത ആഗോള മുന്നണിയുടെ പ്രാധാന്യം’ ഉയര്‍ത്തിക്കാട്ടുന്നതിനായി, ഈ തീയതിയില്‍ ലഷ്‌കറിനെ പട്ടികപ്പെടുത്താന്‍ കഴിഞ്ഞ കുറച്ച് മാസങ്ങളായി […]

‘പലസ്തീന്‍ സ്വതന്ത്ര രാഷ്ട്രമാക്കണം’: യുഎന്നില്‍ നിലപാട് ആവര്‍ത്തിച്ച് ഇന്ത്യ

പലസ്തീന്‍ എന്ന സ്വതന്ത്ര രാഷ്ട്രം വേണമെന്ന ആവശ്യം ആവര്‍ത്തിച്ച് ഇന്ത്യ. യുഎന്‍ ജനറല്‍ അസംബ്ലിയിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി രുചിര കാംബോജാണ് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കിയത്. ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിലെ വെടിനിര്‍ത്തലിനെയും പലസ്തീനിനുള്ള അടിയന്തര മാനുഷിക സഹായത്തെയും ഇന്ത്യ സ്വാഗതം ചെയ്തു. മിഡില്‍ ഈസ്റ്റില്‍ സമാധാനവും സ്ഥിരതയും പുനഃസ്ഥാപിക്കുന്നതിനായി എല്ലാവരും പ്രവര്‍ത്തിക്കേണ്ടതിന്റെ ആവശ്യകതയിലൂന്നിയായിരുന്നു ഇന്ത്യയുടെ പ്രസ്താവന. സംഘര്‍ഷം ലഘൂകരിക്കുന്നതിനും പലസ്തീന്‍ ജനതയ്ക്ക് അടിയന്തര മാനുഷിക സഹായം നല്‍കുന്നതിനുമായി പ്രവര്‍ത്തിക്കുന്ന അന്താരാഷ്ട്ര സമൂഹത്തിന്റെ എല്ലാ ശ്രമങ്ങളെയും ഇന്ത്യ സ്വാഗതം ചെയ്യുന്നതായി യുഎന്‍ ജനറല്‍ […]

പൊട്ടിത്തെറി – (ജോസ് ക്ലെമന്റ്)

ചില കാര്യങ്ങൾ കേൾക്കുമ്പോൾ നാം പൊട്ടിത്തെറിക്കാറുണ്ട്. ചിലപ്പോൾ ഭയങ്കരമായി കോപിഷ്ഠരാകാറുണ്ട്. അതിനു കാരണം നാം കേട്ട കാര്യം തെറ്റായതു കൊണ്ടല്ലാ എന്നതാണ് വിചിത്രം. സത്യം വെളിപ്പെടുത്തിയതു ശ്രവിച്ചതു കൊണ്ടായിരിക്കും. സത്യം നമ്മെ അസ്വസ്തരാക്കാറുണ്ട്. രോഗം മാറാൻ ചിലപ്പോൾ കയ്പേറിയ മരുന്നും വേദനിപ്പിക്കുന്ന ശസ്ത്രക്രിയയും വേണ്ടി വരാറില്ലേ? അത്തരത്തിൽ സത്യത്തെ ഉൾക്കൊണ്ടാൽ നമ്മുടെ പൊട്ടിത്തെറി അടിസ്ഥാനരഹിതമായിത്തീരും. സത്യങ്ങൾ ഏറ്റുപറയാതിരിക്കുന്നതും അത് അംഗീകരിക്കാതിരിക്കുന്നതും ആത്മവഞ്ചനയാണ് , അന്യായമാണ്, അനീതിയാണ്. സത്യങ്ങൾ നമുക്ക് അപ്രിയമാണെങ്കിലും അവ വെളിപ്പെടുത്തുക തന്നെ വേണം. അപ്രിയ […]

കണ്ണഗീതം – ( ആർവിപുരം സെബാസ്റ്റ്യൻ )

കണ്ണനു കാതുകുത്താനൊരുനാൾ ദേവകി കണ്ണനെ ചേർത്തുപിടിച്ചു; കണ്ണന്റെയൊരു തേങ്ങൽ ദിഗന്തമാകെ മുഴങ്ങിയല്ലോ! അതുകേട്ടങ്ങനെ ദേവഗണാദികൾ കാതോർത്തൊന്നു നിൽക്കുന്നേരം, വസുദേവരരൊരു കാരമുനയാ- ലിരുകാതുകളുംകുത്തി! (കണ്ണനു…) ഒരു ചെറുവിതുമ്പലോടെ കണ്ണൻ, പുഞ്ചിരിതൂകിനിന്നു, പിന്നെ, താരകകുണ്ഡലമണിഞ്ഞുമോദാൽ- നിൽക്കുന്നേരത്തായ്, ചന്ദ്രികപോലെ മുഖം തിളങ്ങി. ദേവതമാരോ കണ്ടുചിരിച്ചു; ആനന്ദാദ്ഭുതവായ്പ്പാൽ, കണ്ടവരാകെ മിഴിച്ചുനിന്നു! (ഒരു ചെറു…) (കണ്ണനു കാതു…) കണ്ണന്റെ മിഴിയിണകളിലായി സൂര്യചന്ദ്രാദികളെക്കണ്ടു; ദേവഗണങ്ങൾ വന്ദനമേകി- യാശിസ്സും നല്കി. കുറുമ്പുഭാവംകൊള്ളുംകണ്ണൻ ദേവകിയോടായ് കൊഞ്ചിച്ചൊല്ലി: ഒരു കുമ്പിൾ നറുവെണ്ണയെനിക്കു- ണ്ണാനായ് തരികെന്നമ്മേ! (കണ്ണന്റെ മിഴി…) (കണ്ണനു കാതു…)

എഴുത്തുകാരൻ – (ശുഭ ബിജുകുമാർ)

ആനന്ദത്തിലതിരു കടക്കാറില്ല അഴലിൽ പതറി പോകാറുമില്ല.. പാഞ്ഞടുക്കുന്ന വാക്കാകുന്ന അശ്രുമുനയാൽ മുറിവേൽക്കുമ്പോൾ മൗനം പാലിക്കുന്നവൻ എഴുത്തുകാരൻ.. ഒരു വേളയിൽ നിശബ്ദതയുടെ ആഴങ്ങളിലൊളിച്ചും വീണ്ടുമൊരു തെന്നലായും വരും. തൂലിക കൊണ്ട് വസന്തം വിരിയിച്ചു കടന്നു വരുന്നവൻ കവിയാണ്.. ദൃശ്യചാരുതയവന്റെ തൂലികയ്ക്കു പറയാതിരിക്കുവാനാകില്ല. ചുറ്റിലും കാണുന്ന കദനങ്ങൾ കോറിയിടുമ്പോൾ മനസ്സു പിടയുന്നവൻ കവിയാണ്.. അവന്റെ കഥയെന്നു ജനം അടക്കം പറയുമ്പോൾ പ്രതികരിക്കാൻ കഴിയില്ലവന്. കവിയുടെ ദുഃഖമായി മാറിയാ കാഴ്ചകൾ പ്രണയിക്കുന്നവരുടെ മുഖത്തു വിരിയുന്ന നറു നിലാവ് കവിതയാണ് ആ നിലാവ് […]

Adventures of Super boy Ramu, ചാടും ചുണ്ടെലിയുടെ കഥ, ഈസോപ്പ് കഥകൾ എന്നീ പുസ്തകങ്ങൾ പ്രകാശനം ചെയ്തു.

കുട്ടികൾക്കു വേണ്ടി പുസ്തക പ്രസാധനം നടത്തുന്ന Bluepea Publications പ്രസിദ്ധീകരിച്ച മൂന്നു പുസ്തകങ്ങൾ കേരള നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവ വേദിയിൽ പ്രകാശനം ചെയ്തു. തേക്കിൻകാട് ജോസഫ് രചിച്ച Adventures of Superboy Ramu, ബി.പ്രസാദ് രചിച്ച ചാടും ചുണ്ടെലിയുടെ കഥ, സി.വി.സുധീന്ദ്രൻ പുനരാഖ്യാനം ചെയ്ത ഈസോപ്പ് കഥകൾ .എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്തത്. ഡോ. ജോർജ് ഓണക്കൂർ, സരിത മോഹനൻ ഭാമ, എ.പ്രഭാകരൻ, പ്രൊഫ. വിശ്വമംഗലം സുന്ദരേശൻ, ജോഷി മാത്യു, എ.ചന്ദ്രശേഖർ, സുകു പാൽക്കുളങ്ങര, തേക്കിൻകാട് ജോസഫ്, […]