കണ്ണനു കാതുകുത്താനൊരുനാൾ
ദേവകി കണ്ണനെ ചേർത്തുപിടിച്ചു;
കണ്ണന്റെയൊരു തേങ്ങൽ
ദിഗന്തമാകെ മുഴങ്ങിയല്ലോ!
അതുകേട്ടങ്ങനെ ദേവഗണാദികൾ
കാതോർത്തൊന്നു നിൽക്കുന്നേരം,
വസുദേവരരൊരു കാരമുനയാ-
ലിരുകാതുകളുംകുത്തി!
(കണ്ണനു…)
ഒരു ചെറുവിതുമ്പലോടെ കണ്ണൻ,
പുഞ്ചിരിതൂകിനിന്നു, പിന്നെ,
താരകകുണ്ഡലമണിഞ്ഞുമോദാൽ-
നിൽക്കുന്നേരത്തായ്,
ചന്ദ്രികപോലെ മുഖം തിളങ്ങി.
ദേവതമാരോ കണ്ടുചിരിച്ചു;
ആനന്ദാദ്ഭുതവായ്പ്പാൽ,
കണ്ടവരാകെ മിഴിച്ചുനിന്നു!
(ഒരു ചെറു…)
(കണ്ണനു കാതു…)
കണ്ണന്റെ മിഴിയിണകളിലായി
സൂര്യചന്ദ്രാദികളെക്കണ്ടു;
ദേവഗണങ്ങൾ വന്ദനമേകി-
യാശിസ്സും നല്കി.
കുറുമ്പുഭാവംകൊള്ളുംകണ്ണൻ
ദേവകിയോടായ് കൊഞ്ചിച്ചൊല്ലി:
ഒരു കുമ്പിൾ നറുവെണ്ണയെനിക്കു-
ണ്ണാനായ് തരികെന്നമ്മേ!
(കണ്ണന്റെ മിഴി…)
(കണ്ണനു കാതു…)













