പക്ഷിപാതാളം – സിസിലി ജോർജ് | അദ്ധ്യായം 46

Facebook
Twitter
WhatsApp
Email

‘ദുബൈയില് വന്നിട്ട് അഞ്ചുദിവസമായി. പല കാഴ്ചകളും നാം ‘മിസ്സ് ‘ചെയ്യുകയാണ്. ഇനി ഒരിക്കല് കൂടെവരാന് പറ്റുമോയെന്നറിയില്ലല്ലൊ ‘ജോണ്‌സണ് പറഞ്ഞു.

‘സാരമില്ല ജോണ്‌സേട്ടാ…. അമ്മയുടെ കാര്യമാണ് എന്റെ മനസ്സുനിറയെ… എല്ലാം പോയി… ഇനി അമ്മയെങ്കിലും നോര്മല് ലൈഫില് കൊണ്ടുവരണമെന്ന ആഗ്രഹം ബാക്കിനില്ക്കുന്നു.’

‘വിഷമിക്കാതെ… കൂട്ടിന് ഞാനുണ്ടല്ലൊ.’

‘അതാണെന്നെ തളര്ത്താത്തത്…. എനിക്ക് ജോണ്‌സേട്ടനുണ്ട്, ദിനേശേട്ടനുണ്ട്… ഞാന് മാത്രമല്ലല്ലൊ.’

‘ഇന്ന് വെള്ളിയാഴ്ച ഇവിടെ ഹോളിഡെയാണ്. മലയാളികള് കൂടുന്ന സ്ഥലങ്ങളും

പ്രധാന ‘മാളു’ കളുമൊക്കെ നിരീക്ഷിക്കണം. നമ്മുടെ ഫ്രണ്ട്‌സും കൂടെകാണും. രാത്രി അവരുടെ പാര്ട്ടിയുമുണ്ട്.’

ജോണ്‌സണും നന്ദിനിയും അമ്മയും ഒരുങ്ങിയിറങ്ങുമ്പോള് അവരുടെ ലിഫ്റ്റിൽ ഒരു പര്ദ്ദയണിഞ്ഞ സ്ത്രീയുണ്ടായിരുന്നു. നേര്ത്തു സുന്ദരമായ വിരലുകൊണ്ട് അവര് ലിഫ്റ്റിലെ ‘ഠ’നമ്പര് പ്രസ്സ് ചെയ്തപ്പോള് നന്ദിനി ഓര്ത്തു, ഈ അറബിസ്ത്രീകള്‌ക്കൊക്കെ ഇത്ര ഭംഗിയുള്ള വിരലുകളാണോ.

താഴെയിറങ്ങി കാറില് അമ്മയെ പ്രത്യേകം ശ്രദ്ധിച്ചു നന്ദിനി. കറുത്തവസ്ത്രമണിഞ്ഞ ആ അറബിസ്ത്രീയിലായിരുന്നു അമ്മയുടെ നോട്ടം.

‘അമ്മയെന്താ നോക്കുന്നെ, വാ…’ നന്ദിനി അമ്മയെ ബലമായി കാറില്ക്കയറ്റി. ജോണ്‌സണ് നന്ദിനിയോട് ചേര്ന്നാണിരുന്നത്. ആ പൂമേനിയില് നിന്ന് തനിക്കുവേണ്ട ശക്തി സംഭരിക്കുകയായിരുന്നു അയാള്. കഴുത്തിലൂടെ കൈയിട്ട് അവകാശത്തോടടെ ചേര്ത്തു പിടിച്ചിരുന്നു ജോണ്‌സണ്. നാട്ടിലെത്തിയാല് സാധിക്കാത്തകാര്യം! ആരും തിരിച്ചറിയാത്ത ഈ നാട്ടിലെങ്കിലും ചേര്ന്നിരിക്കാന് വലിയ മോഹം!

‘യു കാന് പ്രൂവ് യുവര് കാലിബര്’ ഉള്ളിലിരുന്ന് ആരോ പറയുന്നപോലെ. ഇത് അതിനുള്ളതല്ല. നന്ദിനിക്കായി എന്ത് ചെയ്യാനും ഇറങ്ങിത്തിരിക്കുമ്പോള് ലക്ഷ്യമുണ്ട്. അത് നേടണം!

കൂട്ടുകാര് കാത്ത് നിന്നിരുന്നു. അവരും കയറി കാറില്. മാളുകളിലെല്ലാം കറങ്ങി നടന്നു. എന്തു മാത്രം ജനങ്ങളാണ് ഇവിടെ? അധികവും മലയാളം പറയുന്നവര്! നാട്ടിലെ എത്രയോ മക്കള് ഇവിടെ ഈ മരുഭൂമിയില് പണിയുന്നു. ജോണ്‌സന്റെ ചാരക്കണ്ണുകള് ഓരോരുത്തരെയും ഉഴിയുന്നുണ്ടായിരുന്നു. ഒന്നും മനസ്സിലാക്കാന് കഴിഞ്ഞില്ല. വൈകുന്നേരം വരെ പലയിടത്തും അലഞ്ഞു. ഒരുപാട് പേരെ കണ്ടു.അമ്മയ്ക്ക് ക്ഷീണം കാണും. ‘നമുക്ക് മുറിയില് പോയി കുറച്ച് റെസ്റ്റെടുക്കാം. ഇനി രാത്രി പാര്ട്ടിക്കും പോകേണ്ടെ.’ നന്ദിനി പറഞ്ഞു.

‘പോകാം.’ജോണ്‌സണും കാറില്ക്കയറി. ഫ്‌ളാറ്റില് തിരിച്ചെത്തി മുറിയിലേക്ക് പോകുമ്പോള് കോറി ഡോറില് വച്ച് ഒരൂ കറുത്ത പര്ദ അവരെ കടന്നുപോയി.അവ ളുടെ പിന്നാലെ നടന്നു വന്ന വട്ടത്താടിക്കാരനെ കണ്ടപ്പോള്, ദിവസങ്ങളായി തങ്ങള് പോകുന്നിടത്തൊക്കെ കാണുന്ന നീണ്ട മനോഹരമായ വിരലുള്ള അറബിപ്പെണ്ണു തന്നെയാണതെന്ന് നന്ദിനിക്ക് മനസ്സിലായി. ഭാഷ അറിയാത്തതില് നന്ദിനി വിഷമിച്ച നിമിഷമാണത്. എന്തോ ഒരാത്മബന്ധം ആ അറബിസ്ത്രീയോട് അമ്മയ്ക്കുണ്ടെന്നു തോന്നി. അമ്മ അവരെത്തന്നെ നോക്കിനില്ക്കുന്നുണ്ടായിരുന്നു.

വൈകുന്നേരം പുറത്തിറങ്ങി വീണ്ടും ടാക്‌സിയില് കയറുമ്പോള് നന്ദിനി ഫ്‌ളാറ്റി ലേക്ക് നോക്കി. മേലെ നിന്ന് ആ പര്ദക്കാരി ‘റ്റാ……. റ്റാ’ പറയുന്നുണ്ടായിരുന്നു. അപ്പോള് തങ്ങളെ പിന്തുടരുന്ന ഈ കറുത്ത വസ്ത്രധാരിണി ഒന്നുതന്നെയാണോ? നന്ദിനി മനസ്സില് ആ സംശയവുമായാണ് പാര്ട്ടിയില് പങ്കെടുത്തത്. നന്ദിനിക്കും അമ്മയ്ക്കും വേണ്ടി ഒരുപാട് വിശേഷപ്പെട്ട വെജിറ്റബിള് വിഭവങ്ങള് കരുതിയിരുന്നു. കുബ്ബൂസും, കുറുമയുമൊക്കെ. അമ്മ രുചികള് തിരിച്ചറിയുന്നു! അമേരിക്കയിലെ ഡോക്ടര്മാരുടെ ദീര്ഘവീക്ഷണം ശരിതന്നെ. അമ്മ നോര്മ്മലായിക്കൊണ്ടിരിക്കുന്നു.

‘ഇന്ന് ആറാമത്തെ ദിവസമാണ്… നമുക്ക് മരുഭൂമിയിലൂടെ ഒരു യാത്രവേണ്ടെ?’

ജോണ്‌സണ് ചോദിച്ചു.

‘റിസ്‌ക്കാണെങ്കില് വേണ്ട….. അമ്മയ്ക്ക് പ്രയാസമായാലോ?’

‘ഏയ്……… അമ്മ ഇഷ്ടപ്പെടും….. അമ്മയുടെ മാറ്റം കണ്ടില്ലെ?’

‘അമ്മയുടെ മനോനില, മോറല് സപ്പോർട്ട് ഒക്കെ നമ്മള് അനുഭവിക്കയല്ലെ?’

മരുഭൂമിയിലൂടെയുള്ള യാത്ര ഒരനുഭവം തന്നെയായിരുന്നു. നാല് കാറുകള് വേറെയുമുണ്ടായിരുന്നു.

വളരെ വില കുടിയ ഒരു കാറില് വന്നിറങ്ങിയവരെക്കണ്ട് നന്ദിനിക്ക് സംശയം വര്ദ്ധിച്ചു. കറുത്ത പര്ദ്ദയണിഞ്ഞ യുവതിയും വട്ടത്താടി വച്ച യുവാവും. ദിനേശന് ഒരിക്കല് കാണിച്ചു തന്നെ മുഹമ്മദുണ്ണിയുടെ മീശകിളിര്ത്തിട്ടില്ലാത്ത മുഖം നന്ദിനി ഓര്ത്തു നോക്കി. ആ കണ്ണുകള്ക്ക് ഒരു ശാലീന സൗന്ദര്യം ഉണ്ടായിരുന്നു. പെണ്കു ട്ടികളുടേതുപോലെ നീണ്ട് വിശാലമായ, അല്പം വെള്ളനിറമുള്ള കൃഷ്ണമണികള് വട്ടത്താടിയുള്ള വെളുത്ത് സുന്ദരമായ മുഖത്ത് തിളങ്ങുന്ന നീണ്ട് വിശാലമായ കണ്ണുകളിലെ നേര്ത്ത വെളുപ്പുനിറത്തിലേക്ക് നന്ദിനിയുടെ സൂക്ഷ്മ നേത്രങ്ങൾ ആഴ്ന്നിറങ്ങി. ഈ കണ്ണുകള്അത് മുഹമ്മദുണ്ണിയുടെ കണ്ണുകള്ത്തന്നെ. നന്ദിനിയില് സംശ യത്തിന്റെ വിത്തുകള് വീണു. മൂന്ന് ദിവസമായി, തങ്ങളെ വിടാതെ പിന്തുടരുന്ന ഈ യുവമിഥുനങ്ങള് അറബി പറയുന്നെങ്കിലും ‘അറബി’ കളല്ല! നന്ദിനിയുടെ മനസ്സ് പറഞ്ഞു. ആ അറബിപ്പെണ്കുട്ടിയുടെ സ്വരവും എവിടെയോ കേട്ട് മറന്നതാണ്. ലോകത്ത് എഴുപത് പേര്‌ക്കെങ്കിലും ഒരേ സ്വഭാവമുണ്ടാകാമെന്നത് ശരിതന്നെ. എന്നാല് സ്വരം അറബി പറയുന്നതായിട്ടും നന്ദിനിയുടെ മനസ്സിനകത്ത് ഒരു തേനല സൃഷ്ടിച്ചിരുന്നു.

മരുഭൂമിയിലെ യാത്രയ്ക്ക് ചേര്ന്ന വിധത്തില് പ്രാക്ടീസുള്ള കാറുകളായിരുന്നു. മണ്ണില് പുതഞ്ഞും ഉയര്ന്നും കടലലയിലൂടെ ഒഴുകുന്ന ബോട്ടുയാത്രപോലെ ഒച്ചയും ബഹളവും ഭയവും ഉള്‌ക്കൊണ്ടതായിരുന്നു ആ അനുഭവം. അത്ഭുതമെന്നു പറയട്ടെ, അമ്മുക്കുട്ടിയമ്മയും ഉത്സാഹത്തോടെ ഭയപ്പെടുകയും, പൊട്ടിച്ചിരിക്കുകയും ചെയ്തപ്പോള് നന്ദിനിയുടെ ഭയപ്പാട് മാറി. മണലാരണ്യത്തില് നീങ്ങുന്ന ഒട്ടകങ്ങളും, അപൂര്വ്വകാഴ്ചയായ കോലാടുകളുമൊക്കെ അവളില് വളരെ കാലമായുണ്ടാക്കിയ വിര സതമാറ്റിയെടുത്തു. വിലകൂടിയ കാറില് ഈ സര്ക്കസ്സ് വിദഗ്ദ്ധമായി നടത്തുന്ന വട്ട ത്താടിക്കാരനേയും പര്ദ്ദയണിഞ്ഞ സുന്ദരിയേയും അത്ഭുതത്തോടെ നോക്കിയിരുന്നു നന്ദിനി. ജോണ്‌സണും അതില് ശ്രദ്ധക്രന്ദ്രീകരിച്ചിരുന്നു. നാലുദിവസമായി ഈ മിഥുനങ്ങളെ വിടാതെ കാണുന്നു. ആരാണിവര്! എന്തായിരിക്കാം ഇവരുടെ മനസ്സിലിരിപ്പ്? ഒരിക്കല് പര്ദ്ദയണിഞ്ഞ യുവതി ജോണ്‌സണോട് സംസാരിക്കയും ചെയ്തിരുന്നു. നല്ല ഫ്‌ളുവന്റായി അറബിപറയുന്ന അവള് ഒരു ‘ബോണ് അറേബ്യ’ ക്കാരിതന്നെ! പിന്നെ അവരെന്താണ് തങ്ങളെ പിന്തുടരുന്നത്? ജോണ്‌സണ് നന്ദിനിയുടെ വഴിയി ലൂടെത്തന്നെയാണ് ആലോചിച്ചത്.

വിജനമായ മരുഭൂമിയില് കാറില് വന്നവര് മാത്രമാണുണ്ടായിരുന്നത്. എങ്കിലും അന്യനാട്ടില്, അതും നിയമങ്ങളുള്ള നാട്ടില് വളരെ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അമ്മയുടെ കൈപിടിച്ച് കുഴഞ്ഞ മണ്ണിലൂടെ നടക്കാന് പ്രയാസപ്പെട്ടു നന്ദിനി. കൂട്ടംകൂടിയിരുന്ന് യാത്രയുടെ ഹരം ഉള്‌ക്കൊണ്ട് ആഹ്ലാദിക്കുകയായിരുന്നു എല്ലാവരും. കുപ്പിയില് കരുതിയ വെള്ളവും കുബ്ബൂസുമൊക്കെ കുടിച്ചുചവച്ച് മലയാളം ഗാനങ്ങള് ഉറക്കെ പാടിരസിച്ചുകൂട്ടുന്നവര്.

‘ഏയ് പാട്ടുകാരേ, ഒന്ന് പാടിക്കൂടെ?’

ജോണ്‌സന്റെ കൂട്ടുകാരായി വന്ന ഗോവിന്ദും അരവിയും ഉറക്കെ ചോദിച്ചു, ‘പാടി ക്കളയാം…. അല്ലേ നന്ദൂ ‘

ജോണ്‌സണ് അടുത്തുവന്ന് ചോദിച്ചു.

‘ഉം ‘നന്ദിനി മൂളി.

മരുഭൂമിയുടെ വിജനതയില് പുതിയ സിനിമയിലെ ഡ്യുവെറ്റ് രണ്ടുപേരും പാടി

ത്തിമര്ത്തു. നന്ദിനിയുടെ വിരല്ത്തുമ്പ് പിടിച്ച് ഞൊട്ടയൊടിച്ച് ആ കണ്ണുകളില് സ്വപ്നം വിരിയിച്ച് ജോണ്‌സണ് വളരെക്കാലത്തിനുശേഷം പാടിയ പാട്ടിന് സ്വര്ഗ്ഗീയ രസമുണ്ടായിരുന്നു. നന്ദിനിയുടെ നീള്മിഴികള് അവിടെ കവിത രചിച്ചു. അവളുട്ടെ തലമുടിയില് തഴുകി തോളില് പിടിച്ചുലച്ച് സിനിമയിലെ നായികാനായകന്മാരായി ആടിപ്പാടിയപ്പോള് പര്ദ്ദയണിഞ്ഞ കണ്ണുകളില് പൂത്തിരികത്തുന്നത് നന്ദിനിയും ജോണ്‌സണും ഒരുപോലെ ശ്രദ്ധിച്ചു. പിന്നെ ഒട്ടും ക്ഷമിക്കാന് നന്ദിനിക്കായില്ല. ഒരൊറ്റക്കുതിപ്പിന് അവര് ആ മുഖത്തെ പര്ദ്ദ വലിച്ചു കീറി ദൂരെയെറിഞ്ഞു.

‘നാരായണീ’ ഉറച്ച സ്വരത്തില് ആര്ത്തനാദമുയര്ന്നു. നന്ദിനിയും നാരായണിയും കെട്ടിപ്പുണര്ന്നു. അമ്മുക്കുട്ടിയമ്മയുടെ ഹൃദയം തേങ്ങി. അമ്മയും മക്കളും മണല്ക്കാട്ടില് തളര്ന്നു വീണു. പരസ്പരം കെട്ടിപ്പുണര്ന്ന് അവര് ഏങ്ങലടിച്ചു കരഞ്ഞു.

‘ജോണ്‌സേട്ടാ….. ക്ഷമിക്കൂ’

നാരായണി കാല്ക്കല് വീണു.

‘എന്താ നാരായണി ഇത്?’

മുഹമ്മദുണ്ണി ജോണ്‌സന്റെ കരങ്ങള് കൂട്ടിപ്പിടിച്ചു. കരച്ചിലിന്റെ അവസാനം എല്ലാ വരും ആശ്വസിച്ചു. നാരായണി അമ്മുക്കുട്ടിയമ്മയുടെ മടിയില് തളര്ന്നുകിടന്നു. നാട്ടിലെ എല്ലാ വിശേഷങ്ങളും അവള് അറിഞ്ഞിരുന്നു. എന്നാല് നാട്ടില് വരാനോ ഉറ്റവരേയും ഉടയവരേയും ആശ്വസിപ്പിക്കാനോ കഴിഞ്ഞില്ല.

‘അച്ഛന് അമ്മുമ്മ!’ അവള് നിര്ത്താതെ തേങ്ങി.

‘നാരായണി….അമ്മ’ നന്ദിനി പറഞ്ഞു ‘അമ്മ ഇതൊക്കെ എങ്ങനെ സ്വീകരിക്കു

മെന്നറിയില്ല. ഞങ്ങള് അമ്മയുമായി യു. എസ്സില് നിന്ന് വരും വഴിയാ…’ നാരായണിയെ തടഞ്ഞു.

‘എല്ലാം അറിയാം ചേച്ചീ……. എന്റെ തെറ്റ്…..’

അവള് നന്ദിനിയുടെ തോളില് ചേര്ന്നുനിന്ന് തേങ്ങി.

‘നിങ്ങള് യു. എസ്സില് നിന്ന് വന്ന് കയറിയ പ്ലെയ്‌നില് ഞാനും ഉണ്ടായിരുന്നു’ മുഹമ്മദുണ്ണി പറഞ്ഞു. ‘നന്ദിനിയെ എനിക്കറിയാം. അങ്ങനെയാണ് ഞാനും നാരായണിയും ഇവിടെത്തന്നെ റുമെടുത്തത്. ഈ ദിവസങ്ങളിലെല്ലാം എന്റെ നാരായണി ഒരു പ്രത്യേക അവസ്ഥയിലായിരുന്നു. അവളനുഭവിക്കുന്ന ‘ആത്മപീഡനം’ ഞാനെന്നും കണ്ടുകൊണ്ടിരിക്കുന്നു. എന്റെ കുഞ്ഞിന്റെ അമ്മയാവാനൊരുങ്ങുമ്പോഴും ഈ വേദനയിൽ പുളയുന്ന നാരായണിയെ ഓര്ത്ത് ഞാന് കരയാത്ത ദിവസമില്ല.’

അമ്മുക്കുട്ടിയമ്മ നാരായണിയുടെ തലയില് തടവിക്കൊണ്ടിരുന്നു. വീട്ടിലുണ്ടായ മറ്റു ദുരന്തങ്ങള് അമ്മ അറിഞ്ഞിട്ടുണ്ടോ എന്ന് ആര്ക്കും മനസ്സിലാവുന്നില്ലായിരുന്നു.

‘ഇരുവീട്ടുകാരും പരസ്പരം ക്ഷമിച്ചിട്ടും നിങ്ങളെന്തേ നാട്ടില് വന്നില്ല?’

‘അവിടത്തെ എല്ലാവിവരവും ഞങ്ങള് അറിയുന്നുണ്ടായിരുന്നു ജോണ്‌സേട്ടാ.. പക്ഷെ നാട്ടുകാര്! അവരത് ക്ഷമിക്കില്ല. രണ്ട് സമുദായങ്ങള് തമ്മില് തല്ലാന് ഉള്ളില്

പ്രവര്ത്തിക്കുന്നവരുണ്ട്. ഉമ്മയാണ് ഇതൊക്കെ എന്നെ അറിയിക്കുന്നത്. അതിനാല് ഞങ്ങളിവിടെ ഒതുങ്ങിക്കൂടി. നാരായണിയുടെ കണ്ണീര് മാത്രമാണ് ഞങ്ങളുടെ ഓരോ മണിയറയും നന ച്ചിരുന്നത്. അവള്ക്കു വേണ്ടി ഞാനെന്തോക്കെ ചെയ്‌തെന്നോ? ഒരു

പ്രയോജനവും ഉണ്ടായില്ല.’

നന്ദിനി നാരായണിയെ കെട്ടിപ്പിടിച്ചു. കറുത്ത പര്ദ്ദയ്ക്കകത്ത് അവളുടെ അല്പമുയര്ന്ന അടിവയറ്റില് നന്ദിനി സ്‌നേഹത്തോടെ തടവി. ‘ഈ കറുത്തവേഷ ത്തില് എന്റെ സുന്ദരിക്കുട്ടിയെ ഞാന് പൊതിഞ്ഞു സൂക്ഷിച്ചിരിക്കയാണ്. എത്രയെത്ര സ്ഥലങ്ങളില് മാറിമാറിത്താമസിച്ചു. ഇവിടെ എന്റെ ബിസിനസ്സ് സാമ്രാജ്യത്തിന് വലു പ്പമുണ്ടായതിനാല് മാത്രം രക്ഷപ്പെടുന്നതാണ്.’ അയാളുടെ ശബ്ദം വിറച്ചു.

ജോണ്‌സണ് മുഹമ്മദുണ്ണിയെ കെട്ടിപ്പിടിച്ചു. ‘എത്രനാളത്തെ തിരച്ചില് ഇതാണ് ദൈവത്തിന്റെ സമയം.’

‘ഇനി പേടിക്കാതെ രണ്ടുപേരും ബാംഗ്ലൂരില് വരണം. ജോണ്‌സേട്ടന്റെ എസ്റ്റേറ്റില് ഈച്ചപോലും പറക്കില്ല.’

‘ഞാന് പറയാറുണ്ട് ജോണ്‌സേട്ട ….. ഇക്കായ്ക്ക് വിശ്വാസംല്യ.’

നാരായണി പറഞ്ഞപ്പോള് ജോണ്‌സണ് നന്ദിനിയെ നോക്കി. കൂടെവന്നവരൊക്കെ കാറില് കയറാന് തുടങ്ങിയിരുന്നു. അവരും വന്ന് കാറുകളില് കയറി. ഫ്‌ളാറ്റിലെത്താന് തിരക്കായിരുന്നു. അമ്മയുടെ ‘ജീവച്ഛവം’ പോലുള്ള രൂപം നാരായണിക്ക് സഹിക്കാ നായില്ല. കാറോടുമ്പോഴൊക്കെ അവള് ‘പതം’ പറഞ്ഞ് കരഞ്ഞു.

‘കരയാതെ നാരായണി…….. എന്റെ മോന്!’ മുഹമ്മദുണ്ണി ഓര്മ്മിപ്പിച്ചു.

‘നന്ദിനേച്ചി എന്തൊക്കെ ഭാരങ്ങള് ചുമക്കുന്നു. ജോണ്‌സേട്ടനെ കല്ല്യാണം കഴി ച്ചോന്നറിയില്ല.’

‘അവള് പണ്ടേ ‘ഝാൻസിറാണി ‘യാണ്. ഏത് അവസ്ഥയും താങ്ങാനുള്ള കരുത്തുണ്ട്.’

‘ഇല്ലാട്ടോ, എന്റെ നന്ദിന്യേച്ചി ഒരുപാവാ’

‘ദിനേശന്റെ മൊഹബത്ത് തട്ടിക്കളഞ്ഞില്ലേ…… അവന്  വല്ല്യേ ആരാധനയായിരുന്നു.’

‘അത് കഴിഞ്ഞിട്ട്, ദിനേശേട്ടൻ എന്നെ കെട്ടാനിരുന്നതാ. എന്നിട്ടും നന്ദിന്യേച്ചി

ജോണ്‌സേട്ടനെ സ്‌നേഹിക്കുന്നത് എനിക്കറിയില്ലായിരുന്നു.’

‘ഇപ്പളോ?’

‘ഇപ്പഴും അറിയില്ല. ജോണ്‌സേട്ടന് നമ്മളൊന്നും കരുതുന്ന പോലെയല്ല. ഒരു വലിയ വൃക്തിത്വം തന്നെയാണ്.’ തന്റെ ബീവി തേങ്ങാതെ സംസാരിക്കുന്നത് കേട്ട

മുഹമ്മദുണ്ണി സന്തോഷിച്ചു. തിരിച്ച് ഫ്‌ളാറ്റിലെത്തിയപ്പോള് എല്ലാവരും വീണ്ടും ഒത്തു കൂടി. പരസ്പരം എല്ലാം പറഞ്ഞു. രാത്രി ഒരുപാടായി.

‘നാളെ തിരിച്ചുപോണം. ഉറങ്ങേണ്ടെ?’ ജോണ്‌സണ് ചോദിച്ചു.

‘അമ്മയിന്ന് ഞങ്ങളുടെ ഫ്‌ളാറ്റില് കഴിയട്ടെ’ നാരായണിയും മുഹമ്മദുണ്ണിയും ഒന്നിച്ച് പറഞ്ഞു.

നന്ദിനി അമ്മയെ നോക്കി. നാരായണിയെ മടിയില് കിടത്തി തലയില് തടവി ആശ്വ സിപ്പിക്കുന്ന അമ്മ. ഒരു പ്രതിഷേധവും കൂടാതെ അമ്മ നാരായണിയുടെ കൂടെപ്പോയി.

ഫ്‌ളാറ്റിന്റെ വാതിലടച്ച് ജോണ്‌സണ് നന്ദിനിയെ നോക്കി. നന്ദിനി ബെഡ് തട്ടിവി രിക്കുന്നു .ജോണ്‌സണ് ഒരു ത്രില്ലില് അവളെ വാരിയെടുത്ത് ബെഡ്ഡിലിട്ടു.

‘ജോണ്‌സേട്ടാ!’

നന്ദിനി കണ്ണുരുട്ടി. അവള് ചാടിയിറങ്ങി!

‘കണ്ണുരുട്ടേണ്ട… ഞാനൊന്നും  ചെയ്യുന്നില്ലേ!’ജോൺസൺ പറഞ്ഞു.

 

‘കിടന്നോ…’കട്ടിലിലെ വിരിയൊക്കെ നിവർത്തിയിട്ട് നന്ദിനി വിളിച്ചു. ഒരു കൊച്ചു

കുട്ടിയുടെ അനുസരണയോടെ ജോണ്‌സണ് കയറിക്കിടന്നു. അടുത്ത കട്ടില് ഒരുക്കാന് പോകാതെ നന്ദിനി ജോണ്‌സന്റെ കട്ടിലില് ഇങ്ങേ അറ്റത്ത് തന്നെ കിടന്നു. പഴയപോലെ ഒരേ കട്ടിലില് രണ്ടറ്റത്ത്, ഒരേ പുതപ്പിനടിയില്! ക്ഷീണവും സന്തോഷവും അവരെ തഴുകിയുറക്കി. എ.സി.യുടെ മൂളല് അവര്ക്ക് താരാട്ടുപാടി.

രാത്രിയുടെ മധ്യയാമത്തില് നന്ദിനി ഞെട്ടിയുണര്ന്നു. ‘

‘അമ്മ.’

അവള് ചെവിയോര്ത്തു. ഒരു പ്രശ്‌നവുമില്ല രാത്രിയിലെ അന്ത്യയാമങ്ങളില് ഉറങ്ങാന് വരുന്ന ചിലരുടെ ചെറിയ ശബ്ദങ്ങള് പുറത്ത് കേള്ക്കുന്നുണ്ട്. എഴുന്നേല്ക്കാന് തോന്നിയില്ല. പതിവുപോലെ ഒരറ്റത്ത് ഓരം ചേര്ന്ന് ഒരു കുട്ടിയുടെ നിഷ്‌ക്കള ങ്കതയോടെ ജോണ്‌സണ് ഉറങ്ങിക്കിടക്കുന്നു. നന്ദിനി ഒരൊറ്റ ഉരുളലില് ജോണ്‌സന്റെ അടുത്തെത്തി. ശാലീനത നിറഞ്ഞ ആ ചുണ്ടിലെ പുഞ്ചിരിപ്പു അവള് കവര്‌ന്നെടുത്തു. ജോണ്‌സണ് ഞെട്ടിയുണര്ന്നു. നന്ദിനിയെ അയാള് ഇറുകെപ്പുണര്ന്നു. പ്രാണ പ്രേയസിയുടെ കണ്ണുകളില് കാമം കത്തിയെരിയുന്നത് മുറിയിലെ നേര്ത്തപ്ര കാശത്തിലും അയാള് കണ്ടു. മുഴുവന് ശക്തിയോടെ നന്ദിനിയെ അയാള് ചേര്ത്തുപുല്കി. ഒരു പാവക്കുട്ടിയെപ്പോലെ ശ്വാസധാരപോലുമില്ലാതെ അവള് ആ മാറിടത്തില് അമര്ന്നലിഞ്ഞു.

ജോണ്‌സണ് നന്ദിനിയുടെ മിഴികളില് നോക്കി. അവിടെ മിന്നിമറയുന്ന വികാര ങ്ങള് ആ മങ്ങിയ ഇരുട്ടില് കാണാന് കഴിയുന്നില്ല. അയാള് ലൈറ്റിട്ടു. നന്ദിനിയെ ഇറുക്കെപ്പുണര്ന്നുകൊണ്ട് എഴുന്നേറ്റു. ആദ്യമായാണ് സ്വന്തം ശരീരം ജോണ്‌സണ് പൂര്ണ്ണസ്വാതന്ത്ര്യത്തോടെ അടിയറവുവച്ച് അവള് വിധേയയായി കൂടെക്കഴിയാന് തയ്യാറായി നില്ക്കുന്നത്. ആ അസുലഭ നിമിഷങ്ങള് അത്രയ്ക്ക് വിലക്കുറച്ചുകാണാന് അയാള്ക്കാവില്ലായിരുന്നു. വര്ഷങ്ങളുടെ കാത്തിരിപ്പ്! അത് സര്വ്വമോടിയും ഉള്‌ക്കൊണ്ട് തന്നെ വേണം. ദുബായിലെ ഒരു ഫ്‌ളാറ്റില് രഹസ്യസമാഗമമായി അതൊടുങ്ങാന് പാടില്ല. നന്ദിനിയുടെ പൂ ങ്കവിളുകള് അയാള് സ്‌നേഹവായ്‌പോടെ തലോടി. പൂര്ണ്ണമായും തനിക്കായി സമര്പ്പിച്ച് ഒരു പൂജാപുഷ്പം പോലെ തോളില് കിടന്ന നന്ദിനിയെ ജോണ്‌സണ് തട്ടിയുണര്ത്തി. നേര്ത്ത വിറയല് ബാധിച്ച ആ ദുര്ബല ശരീരം വര്ഷങ്ങള്ക്കുമുമ്പത്തെ ഒരു രാത്രിയുടെ ഓര്മ്മയുണര്ത്തി. മാറില് ചേര്ത്തണച്ച് വായില് വായ്‌ചേര്ത്ത് ജീവശ്വാസം ഊതി ഉണര്ത്തിയ ഹൃദയമിടിപ്പ് അവളില് നിന്ന യാള് ഏറ്റുവാങ്ങി. പുലര്കാലത്ത് വിടരുന്ന മുല്ലമൊട്ട് പൊട്ടുന്ന ശബ്ദംപോലും അയാള്ക്ക് അവളില് കേള്ക്കാന് കഴിഞ്ഞു. കിച്ചണില് കയറി ചായയുണ്ടാക്കി, രണ്ട് കപ്പുകളിൽ പകര്ന്ന് ഒന്ന് നന്ദിനിക്ക് നല്കി, ജോണ്‌സണ് അവളുടെ നെറുകയില് വാത്സല്യത്തോടെ ചുംബിച്ചു. നാട്ടില് ദിനേശനെ ഫോണില് വിളിച്ച് വിവരം പറഞ്ഞു. മമ്മിയോടും വിവരങ്ങള് പറഞ്ഞു. കൂട്ടത്തില് ദിനേശനും ഒരു നല്ലകാര്യം പറയാനുണ്ടായിരുന്നു.

ദിനേശന്റെ വിവാഹം! കൂടെ, എഞ്ചിനീയറിങ്ങിന് പഠിച്ച രേണുകവര്മ്മ! ‘കണ്ഗ്രാറ്റ്‌സ്’ ജോണ്‌സണ് പറഞ്ഞു. ‘ചേട്ടന് ഞാനാണ് എന്റെ ആദ്യരാത്രികഴിഞ്ഞേ നിന്നെ അനുവദിക്കു!’ പൊട്ടിച്ചിരിച്ച്‌കൊണ്ട് പറയുമ്പോള് അയാള് നന്ദിനിയെ നോക്കി. ഒരു കൂമ്പിയ താമരപോലെ അവള് തലകുനിച്ചിരുന്നു. ജോണ്‌സണ് ഫോണ്വച്ചു.

നന്ദിനിയുടെ കയ്യിൽ  നിന്ന് ചായഗ്ലാസ്സ് വാങ്ങി മാറ്റിവച്ചു. കട്ടിലില് അവളെ പൊത്തിപ്പിടിച്ചുകിടന്നു

‘മുറ്റത്തൊരു പന്തല് കെട്ടി മുത്തുക്കുടചൂടി

മുത്തുക്കിളി നിന്നെ ഞാന് വരവേല്ക്കും’ കാതില് ജോണ്‌സണ് പാടി,

‘ഇന്ന് നമുക്ക് ആദ്യരാത്രി തന്നിട്ട് മന:പൂര്വ്വം പോയതാണ് നാരായണിയും മുഹമ്മദു ണ്ണിയും. പക്ഷെ അതിങ്ങനെ ഒരു ഫ്‌ളാറ്റില് അരങ്ങേറാനുള്ളതല്ല. നാട്ടില് ചെന്നിട്ട് മമ്മിയുടേയും ഈയാളുടെ അമ്മയുടേയും ആശീര്വ്വാദത്തോടെ, ദൈവത്തിന്റെ അനു ഗ്രഹത്തോടെ, അനേകം ബന്ധുമിത്രാദികളുടെ നിറവില് നടക്കേണ്ട ശുഭകാര്യമാണ്! നന്ദിനിക്ക് തീരുമാനിക്കാം. ഹിന്ദു ആചാരങ്ങള് വേണോ, ക്രിസ്ത്യന് ആചാരങ്ങള് വേണോ എന്ന്. ഏതിനും ഞാന് തയ്യാറാണ്. എല്ലാറ്റിനും എന്റെ നന്ദുവെടുക്കുന്ന ഉറപ്പ് അതാണ് ഇനിയങ്ങോട്ട് ജോണ്‌സണ്! ‘

‘ജോണ്‌സേട്ടനാണ് എന്റെ എല്ലാം. ജോണ്‌സേട്ടന്റെ ദിനചര്യകളാണിനി എന്റേ യും. ദൈവവും മനുഷ്യനുമെല്ലാം ജോണ്‌സേട്ടനിലാണ് ഞാന് കാണുന്നത്.’

‘അപ്പോള് ക്രിസ്തീയാചാരങ്ങള് മതിയെന്നാണോ?’

‘അതെ. അതാണെനിക്കിഷ്ടം.’

‘കുറച്ച് താമസം വരും. മമ്മിയോട് പറഞ്ഞ് വേണ്ടതൊക്കെ ചെയ്യണം. ഈ വിവരം നന്ദിനിയുടെ ആളുകളേയും അറിയിക്കണം. എല്ലാവരുടെ ആശീര്വാദവും വേണം നമുക്ക്.’

‘അതൊന്നും എളുപ്പമല്ല. ജോണ്‌സേട്ടന്റെ മമ്മിയും എന്റെ അമ്മയും അറിയട്ടെ. നമ്മുടെ കൂടെപ്പിറപ്പുകളും എന്റെ മറ്റുബന്ധുക്കളൊന്നും തല്ക്കാലം ഇതറിയേണ്ട.’ നന്ദിനി പറഞ്ഞു.

‘നാളെ വൈകുന്നേരമാണ് ഫ്‌ളൈറ്റ്, പോകുന്നതിനുമുമ്പ് നന്ദിനിയുടെ കുടുംബ സ്വത്തിനെപ്പറ്റി ഒരു കാഴ്ചപ്പാടുണ്ടാക്കണം. നമുക്ക് ഒന്നും ആവശ്യമില്ല. നാരായണി യുടേയും മഹമ്മദുണ്ണിയുടേയും അഭിപ്രായമറിയണം. എന്നിട്ട് എല്ലാത്തിനും ഒരു തീരുമാനം വെക്കണം’ജോണ്‌സണ് പറഞ്ഞു.

‘കണ്ടിട്ട് നാരായണിക്കും മുഹമ്മദുണ്ണിക്കും നമ്മുടെ അഭിപ്രായം തന്നെയായിരിക്കും. എങ്കില്, എല്ലാസ്വത്തിനും ശ്രീദേവിച്ചേച്ചിയേയും അമ്മയേയും മാത്രം അവകാശികളാക്കിയാല് മതിയാവും. നേരം പുലരുന്നു. അമ്മ എന്ത് ചെയ്യുന്നോ ആവോ, ‘ നന്ദിനി പറഞ്ഞു.

‘അയ്യോ പുലര്ന്നു പോയോ. ഞാന് വിചാരിച്ചതൊന്നും ചെയ്തില്ലല്ലൊ’ ജോണ്‌സണ് നന്ദിനിയെ കെട്ടിപ്പിടിച്ച് കട്ടിലിലേക്ക് തന്നെ മറിഞ്ഞു.

രാവിലെ അമ്മുക്കുട്ടിയമ്മയെ കുളിപ്പിച്ചൊരുക്കി നാരായണിവന്നു. ‘ഒരുഷോപ്പിങ്ങ് വേണ്ടെ ഇവിടെ?” അവള് ചോദിച്ചു. ‘ഒന്നും വേണ്ട. ഞങ്ങള് ഇനിയും വരും.’ജോണ്‌സണ് പറഞ്ഞു. സ്വത്ത് വിവരം പറഞ്ഞപ്പോള് നാരായണിയും മുഹമ്മദുണ്ണിയും ഒരേസ്വരത്തില് പറഞ്ഞു.

‘ഒക്കെ ശ്രീദേവിച്ചേച്ചിക്കും അമ്മയ്ക്കും ഇരിക്കട്ടെ. ‘

അമ്മുക്കുട്ടിയമ്മ വളരെ ശാന്തയായിരുന്നു, പ്രതികരണം വളരെ കുറവായിരുന്നു. അച്ഛന്റെ അകാലവിയോഗവും അമ്മൂമ്മയുടെ മരണവുമൊക്കെ അറിഞ്ഞിട്ടുണ്ടോ എന്തോ.

തിരുവനന്തപുരത്ത് പ്ലെയ്‌നിറങ്ങി നേരെ ജോണ്‌സന്റെ വീട്ടിലേക്കാണ് പോയത്. വിവരങ്ങള് അപ്പപ്പോള് മമ്മിയെ അറിയിച്ചിരുന്നല്ലൊ. രാത്രികിടക്കുന്നതിനുമുമ്പ് ജോണ്‌സണ് മമ്മിയെ വിളിച്ചു. നന്ദിനി അമ്മയ്ക്ക് ഉറങ്ങാനുള്ള ഒരുക്കങ്ങള് ചെയ്യു കയായിരുന്നു. അമ്മുക്കുട്ടി അമ്മയേയും മമ്മിയേയും ഇരുതോളിലും ചേര്ത്തുനിര്ത്തി ഉമ്മവച്ചു അയാള്.

‘ഇവന്റെയൊരു കുട്ടിക്കളി. മുതുക്കനായിപ്പോയി.’മമ്മി കളിയാക്കി.

‘എന്നാല് കേട്ടോ…… രണ്ടുപേരും…’ ജോണ്‌സണ് പറഞ്ഞു.

‘ഞാനും നന്ദിനിയും വിവാഹിതരാകാന് തീരുമാനിച്ചു. രണ്ടുപേരും ചേര്ന്ന് എല്ലാം ശരിയാക്കണം. നന്ദിനി പറയുന്നത് ക്രിസ്തീയ രീതിയില് മതിയെന്നാണ്. അതിനാല് എല്ലാം മമ്മിയുടെ യുക്തിക്ക് വിടുന്നു.’

‘എവിടെ എന്റെ മോള്?’

മമ്മി നന്ദിനിയെ മാറോട് ചേര്ത്ത് ഇരുകവിളിലും ചുംബിച്ചു. ദിവസങ്ങള്ക്കകം സാഘോഷം ആ വിവാഹം നടന്നു.

അമ്മുക്കുട്ടിയമ്മ നിറച്ചു നല്കിയ പാല് ഗ്ലാസ്സുമായി, നവോഡ്ഢയായി നന്ദിനി മുറിവാതില്ക്കല് തലകുനിച്ചുനിന്നു.

ചക്രവര്ത്തിനീ നിനക്കു ഞാനെന്റെ

ശില്പഗോപുരം തുറന്നു

പുഷ്പപാദുകം പുറത്തു വച്ചു നീ നഗ്‌നപാദയായകത്തു വരൂ’

ജോണ്‌സണ് തുറന്നുപിടിച്ച വാതിലിലൂടെ അവള് അകത്തു കടന്നു. വാതിലടച്ച് കുറ്റിയിട്ടു. അധികാരത്തോടെ അയാള് അവളെ ചേര്ത്തുപിടിച്ചു. ജനലിലൂടെ എത്തി നോക്കുന്ന നക്ഷത്രങ്ങളോട് ജോണ്‌സണ് പറഞ്ഞു. ‘കണ്ണടച്ചേക്കു! നിങ്ങള് നാണിക്കേണ്ടെങ്കില്.’

നന്ദിനി ഒരു നുള്ള് വച്ചുകൊടുത്തു ജോണ്‌സണ്.

‘വേദനിക്കുന്നു പെണ്ണെ!’ ഒരുക്കിയിട്ട കട്ടിലില് അവളെ അവകാശത്തോടെ ചേര്ത്തു പിടിച്ച് ഒരിക്കല് കൂടി ഉരുണ്ടു അയാള്.

‘വിടൂ! എന്താ. ഇത്?’നന്ദിനി ചോദിച്ചു.

‘വിടില്ല പെണ്ണെ…….. ഇനി വിടാന് പറ്റില്ല.’

സര്വ്വാഭരണവിഭൂഷിതയായ അവളെ സാകൂതം നോക്കി അയാള് ‘ഇതാരാ? ഉണ്ണി യാര്ച്ചയോ?’

‘അല്ല ഝാൻസി  റാണി.’നന്ദിനി പറഞ്ഞു

‘എന്തായാലും ഇതൊന്നും വേണ്ട.’

‘പിന്നെ?’

‘എന്റെ നന്ദുനെന്തിനലങ്കാരം എല്ലാം മാറ്റിക്കളയാം!’

അവള് ആ മാറില് മുഖം പൂഴ്ത്തി ഒരു പുമാലപോലെ ചേര്ന്നു കിടന്നു. ഒരു വെൺ മേഘം നീങ്ങിവന്ന് നക്ഷ്ത്രക്കണ്ണുകള് മറച്ചുകളഞ്ഞു.


( അവസാനിക്കുന്നു  )

 

 

 

 

 

 

 

 

 

 

 

About The Author

Leave a Reply

Your email address will not be published. Required fields are marked *