ചില കാര്യങ്ങൾ കേൾക്കുമ്പോൾ നാം പൊട്ടിത്തെറിക്കാറുണ്ട്. ചിലപ്പോൾ ഭയങ്കരമായി കോപിഷ്ഠരാകാറുണ്ട്. അതിനു കാരണം നാം കേട്ട കാര്യം തെറ്റായതു കൊണ്ടല്ലാ എന്നതാണ് വിചിത്രം. സത്യം വെളിപ്പെടുത്തിയതു ശ്രവിച്ചതു കൊണ്ടായിരിക്കും. സത്യം നമ്മെ അസ്വസ്തരാക്കാറുണ്ട്. രോഗം മാറാൻ ചിലപ്പോൾ കയ്പേറിയ മരുന്നും വേദനിപ്പിക്കുന്ന ശസ്ത്രക്രിയയും വേണ്ടി വരാറില്ലേ? അത്തരത്തിൽ സത്യത്തെ ഉൾക്കൊണ്ടാൽ നമ്മുടെ പൊട്ടിത്തെറി അടിസ്ഥാനരഹിതമായിത്തീരും. സത്യങ്ങൾ ഏറ്റുപറയാതിരിക്കുന്നതും അത് അംഗീകരിക്കാതിരിക്കുന്നതും ആത്മവഞ്ചനയാണ് , അന്യായമാണ്, അനീതിയാണ്. സത്യങ്ങൾ നമുക്ക് അപ്രിയമാണെങ്കിലും അവ വെളിപ്പെടുത്തുക തന്നെ വേണം. അപ്രിയ സത്യം വിളിച്ചു പറഞ്ഞപ്പോൾ ശിരസ്സു പോലും നൽകേണ്ടി വന്ന സ്നാപകൻമാർ ഇനിയും ജനിക്കേണ്ടിയിരിക്കുന്നു.









