LIMA WORLD LIBRARY

നവകേരള സദസിൽ ലഹരിമുക്ത കേരളം അജണ്ടയാക്കണം – കെ സി ബി സി മദ്യ വിരുദ്ധ സമിതി

കൊച്ചി; നവകേരള സദസ്സിൽ ലഹരിമുക്ത കേരളം അജണ്ടയാക്കണമെന്നാവശ്യപ്പെട്ട് കെ സി ബി സി മദ്യ വിരുദ്ധ സമിതിയുടെയും, കേരള മദ്യ വിരുദ്ധ ഏകോപന സമിതിയുടെയും നേതൃത്വത്തിൽ കലൂരിൽ പ്രതിഷേധ നില്പ് സമരം നടത്തി. മദ്യവർജനം നയമായി പ്രഖ്യാപിച്ച സർക്കാർ മദ്യശാലകളുടെ എണ്ണം ക്രമാതീതമായി വർധിപ്പിച്ച് കേരളത്തെ മദ്യാസക്ത കേരളമായി മാറ്റുകയാണ്. മദ്യ , മയക്കുമരുന്ന് വ്യാപനം മൂലം കേരളം ഭ്രാന്താലയമായി മാറി. ഒരു വശത്ത് മദ്യശാലകൾ അനുവദിക്കുകയും മറുഭാഗത്ത് മദ്യവർജനം പറയുകയും ചെയ്യുന്ന നയം ഇരട്ടത്താപ്പാണ്. മദ്യനയം […]

നരയുടെ സ്വകാര്യങ്ങൾ – (ജിതേഷ്ജി)

നര ഒരോര്‍മ്മപ്പെടുത്തലാണ് ഓരോ മുടി നരയ്ക്കുമ്പോഴും ഒരു കരിമ്പൂച്ച കുറുകെച്ചാടി മറയുന്നു. നര;സൂര്യാംശുവിന്റെ നിഴല്‍ക്കുത്ത്. നരച്ചവന്റെ ശിരസ്സ് തെക്കോട്ട് പറക്കുന്ന തൂവെള്ളക്കൊറ്റി നര;നിഗൂഡതകളുടെ കയ്യൊപ്പ്. കാലത്തിനന്റെ മല ചുമന്നവന് ഋതുഭേദങ്ങളുടെ നഖക്ഷതം ആദ്യനര ഒരു താക്കീതാണ് ആസക്തിയുടെ കൂടാരത്തില്‍ അന്തകന്റെ വിരല്‍പ്പാട്! മുതിരുമ്പോള്‍ നരന്‍ നരയൊഴിയാബാധ നര പിഴുതെന്നാലോ…? നിഴലിനുനേരെ മഴുവോങ്ങും പാഴ് വേല…! കാലത്തെ കരിതേക്കാന്‍ നരയെ കറുപ്പിക്കുമ്പോള്‍ നര നരനോട്പറയും സ്വകാര്യമായി……; മരണത്തിന്ടെ ചിരി മറയ്ക്കാന്‍ എതു കരി കരുതും നീ…..?

ന്യായസാര കഥകൾ 83 – (എം.രാജീവ് കുമാർ)

അർദ്ധ വൈശസ ന്യായം “വൈശസം എന്നാൽ കൊല. കൊലപാതകം ! “ ” അപ്പോൾ അർദ്ധവൈശസത്തിന് കൊല്ലാക്കൊല എന്നല്ലേ അർഥം? “ ” അതായതു്. കൊലക്കത്തി കയറ്റി. പക്ഷേ അപ്പോൾ ചാവാൻ വേണ്ടിയല്ല. “ ” ചത്തുപോകാതെ വേദന സഹിച്ചുള്ള ആ കിടപ്പുണ്ടല്ലോ! “ ” അതിനെയല്ലേ ഇഞ്ചിഞ്ചായി കൊല്ലുക എന്നു പറയുന്നത് ?” ” ഇതു് പെട്ടന്ന് ചാകാതിരിക്കാൻ കരുതിക്കൂട്ടിയുള്ള കുത്താണല്ലോ. “  “ഇതിന്റെ സാംഗത്യം ? “ ” ബുദ്ധിമാന്മാർ ഒറ്റവെട്ടിനങ്ങ് വെട്ടിക്കളയില്ല. “ […]

മസ്തിഷ്ക ഭോജികളായ അമീബ – (ഡോ.വേണു തോന്നയ്ക്കൽ)

ചികിത്സിച്ച് ഭേദപ്പെടുത്താൻ ബുദ്ധിമുട്ടുള്ള ഒരു രോഗമാണ് അമീബിക് മെനിഞ്ചൈറ്റിസ് അഥവാ പ്രൈമറി അമീബിക് മെനിഞ്ചോ എന്‍കെഫലൈറ്റിസ്.           രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചു കഴിഞ്ഞാൽ ഒരാഴ്ചയ്ക്കകം രോഗി മരിക്കുന്നു. മലപ്പുറം പെരിന്തൽമണ്ണയിൽ ഒരു ആൺകുട്ടി ഈ രോഗം വന്ന് മരിച്ചതിനെ തുടർന്നാണ് നമ്മിൽ പലരും ഈ രോഗത്തെക്കുറിച്ച് ആദ്യമായി കേൾക്കുന്നത്. ആലപ്പുഴയിൽ മറ്റൊരു 15 കാരൻറെ മരണത്തോടെ രോഗം ഏറെ ജനശ്രദ്ധ നേടി.           മസ്തിഷ്കത്തിൽ അധിവസിച്ച് മസ്തിഷ്ക […]

MALABAR AFLAME : Lesson 14 – (Karoor Soman)

Amazon Best Selling Novel  “Malabar A Flame” in Lima World Library 14. Jackpot The great horse race in London. Peter Scot’s globally acclaimed horse King arrives. King is the first winner in all the races in Europe. When Antony saw the posters on the buses, a long cherished wish raised its head. He must attend the race. […]

സ്വാതന്ത്ര്യസമരം – (രാജന്‍ സി എച്ച്)

പണ്ട് വാസ്കോ ഡ ഗാമ കാപ്പാട് വന്നിറങ്ങിയ പോലെ ഞാന്‍ നിന്നില്‍ വന്നിറങ്ങുന്നു. ഇനിമേല്‍ നീ ഞാന്‍ വന്നിറങ്ങിയ ഇടം എന്നറിയപ്പെടും. അവന്‍ അധികാരത്തോടെ പറഞ്ഞു: ഇല്ല നിനക്കിനി മുതല്‍ വേറെ വിലാസം. അവള്‍ അവനെ രൂക്ഷമായി നോക്കി. പേടി കൊണ്ടല്പം ഭയന്ന് നോക്കുകയാവുമെന്ന് അവന്‍ കരുതി. എന്നാലവള്‍ പ്രതിജ്ഞയെടുക്കുകയായിരുന്നുവെന്ന് അവനൊട്ടും മനസ്സിലായതേയില്ല. ഇതാ,തുടങ്ങിക്കഴിഞ്ഞു സ്വാതന്ത്ര്യസമരം. നിസ്സഹകരണം ഉപവാസം ഉപ്പു കുറുക്കല്‍ വിദേശവസ്ത്ര ബഹിഷക്കരണം സ്വപ്നനൂല്പ് ഒഴിഞ്ഞു പോ_യെന്ന് അവസാനത്തെ ശ്വാസം വരെ സ്വാതന്ത്ര്യത്തിനായുള്ള മുറവിളി. തടവും […]